THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, March 26, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പതിനേഴാം വയസ്സില്‍ ഇരട്ട കൊലപാതകം; പ്രതി കോന്നര്‍ കെര്‍ണര്‍ക്ക് 179 വര്‍ഷം ജയില്‍ ശിക്ഷ

പതിനേഴാം വയസ്സില്‍ ഇരട്ട കൊലപാതകം; പ്രതി കോന്നര്‍ കെര്‍ണര്‍ക്ക് 179 വര്‍ഷം ജയില്‍ ശിക്ഷ

പി.പി.ചെറിയാന്‍

adpost

ഷിക്കാഗോ: 17 വയസ്സില്‍ രണ്ടു കൗമാര പ്രായക്കാരെ കൊലപ്പെടുത്തിയശേഷം കാറിലിട്ടു തീ കൊളുത്തിയ കോന്നര്‍ കെര്‍ണര്‍ക്ക് (19) 179 വര്‍ഷത്തെ ജയില്‍ ശിക്ഷ. ഡിസംബര്‍ 8 ചൊവ്വാഴ്ചയായിരുന്നു ജഡ്ജി വിധി പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട തോമസ് ഗ്രിന്‍ (18), മോളി ലന്‍ഹാം (19) എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ വിധിയിലൂടെ നീതി ലഭിച്ചുവെന്ന് പോര്‍ട്ടര്‍ കൗണ്ടി ചീഫ് ഡപ്യൂട്ടി പ്രോസിക്യൂട്ടര്‍ അര്‍മാന്റോ സാലിനാസ് ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ 22ന് കോന്നര്‍ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചിരുന്നു.

adpost

2019 ഫെബ്രുവരി 25 നായിരുന്നു സംഭവം. മയക്കുമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട് ഹെബ്രോന്‍ ഏരിയായിലുള്ള ഗ്രാന്റ് പാരന്റ്‌സിന്റെ വീടിനോടനുബന്ധിച്ച് ഗാരേജില്‍ കൊല്ലപ്പെട്ട തോമസ് ഗ്രിന്‍ തന്റെ കൈവശമുണ്ടായിരുന്ന തുക കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇതിനെ തുടര്‍ന്ന് റിവോള്‍വര്‍ ഉപയോഗിച്ചു തോമസിനു നേരെ വെടിയുതിര്‍ത്തുവെന്നും നിലത്തുവീണ തോമസ് ജീവനുവേണ്ടി യാചിച്ചെങ്കിലും നിര്‍ദയമായി ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തിനുശേഷം അവിടെയുണ്ടായിരുന്ന മോളിയെ മൃതദേഹം കാണിച്ചു, പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. എല്ലാം കേട്ടു തിരികെ നടന്ന മോളിയുടെ തലക്കു നേരേയും കോന്നര്‍ വെടിയുതിര്‍ത്തു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് ഇവരുടെ മൃതദേഹം കൊല്ലപ്പെട്ടവരുടെ തന്നെ ഹോണ്ട സിവിക്കിന്റെ ട്രങ്കില്‍ നിഷേപിച്ചു തീ കൊളുത്തുകയും ചെയ്തു. കത്തി നശിച്ച കാര്‍ പിന്നീട് കണ്ടെടുത്തു. സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട തോമസും മോളിയും കാമുകി കാമുകന്‍മാരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com