വാഷിംഗ്ടണ്‍: പിഞ്ചുകുഞ്ഞുങ്ങളെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് അസാധാരണമായ ശിക്ഷ അമേരിക്കന്‍ കോടതി വിധിച്ചിരിക്കുന്നു. അമേരിക്കന്‍ പൗരനായ മാത്യു ടെയ്‌ലര്‍ മില്ലറെയാണ് 600 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി സ്‌കോട്ട് കൂഗഌാണ് പ്രതിയെ 600 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതടക്കം വിവിധ കുറ്റകൃത്യങ്ങളും അതിന്റെ തീവ്രത കണക്കാക്കിയാണ് ഇങ്ങനെയൊരു ശിക്ഷ വിധിച്ചത്. 32കാരനാണ് മാത്യു ടെയ്‌ലര്‍ മില്ലര്‍.

2014നും 2019നും ഇടയില്‍ ഇയാള്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് ഇരകളായ കുട്ടികള്‍ക്ക് നാല് വയസുമാത്രമാണ് പ്രായം. പ്രതി കുറ്റമെല്ലാം കോടതിയില്‍ ഏറ്റുപറഞ്ഞു. സംഭവത്തില്‍ എഫ്.ബി.ഐ സ്‌പെഷ്യല്‍ ഏജന്റ് ജോണി ഷാര്‍പ്പ് പറയുന്നത് ഇങ്ങനെ, മില്ലര്‍ ചെയ്തത് അസ്വസ്ഥപ്പെടുന്ന കുറ്റകൃത്യം മാത്രമല്ല, ആരോചകമായ ഒന്ന് കൂടിയാണ്. രണ്ട് കുഞ്ഞുങ്ങളുടെ ബാല്യമാണ് അയാള്‍ ഇത്രയും വര്‍ഷങ്ങളില്‍ ഇല്ലാതാക്കിയത് ജോണി ഷാര്‍പ്പ് പറഞ്ഞു.

ഇയാള്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുന്ന പ്രകൃതക്കാരനാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഇലട്രോണിക് ഡിവൈസുകളില്‍ നിന്ന് നൂറഫ് കണക്കിന് കുട്ടികളുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രണ്ട് കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
ഇതുകൂടാതെ 12 വയ്‌സ് പ്രായമുള്ള ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും കൂടിയുണ്ട്. ഈ കേസില്‍ ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. 2019 ഒക്്ബറിലാണ് മില്ലര്‍ കുറ്റസമ്മതം നടത്തിയത്.
കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയാണ് മിക്ക രാജ്യങ്ങളും നടപ്പാക്കാറുള്ളത്. എന്നിട്ടു പോലും പലയിടങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും പുറത്തുവരാറുള്ളത്. വലിയ ശിക്ഷകള്‍ നല്‍കിയിട്ടും അതിക്രമങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കുന്നില്ലെന്നതാണ് പ്രധാന വസ്തുത.