THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 6, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പൊക്കമുള്ളതാണ് മാസിയുടെ പൊക്കം, ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍

പൊക്കമുള്ളതാണ് മാസിയുടെ പൊക്കം, ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍

പി.പി. ചെറിയാന്‍

adpost

ടെക്‌സസ്: പൊക്കമില്ലാത്തതാണെന്‍ പൊക്കം എന്ന് കേരളത്തിന്റെ വലിയ കവി കുഞ്ഞുണ്ണി മാഷ് ചൊല്ലിയിട്ടുണ്ട്. എന്നാല്‍ പൊക്കക്കാര്യത്തില്‍ എല്ലാരെയും തോല്‍പ്പിക്കുകയാണ് മാസി എന്ന കൗമാരക്കാരി. അതെ, ടെക്‌സസില്‍നിന്നുള്ള പതിനേഴുകാരി മാസി കറിന് ഏറ്റവും നീളംകൂടിയ കാലുകള്‍ക്കുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. 53.255 ഇഞ്ച് നീളമുള്ള കാലുകളുമായാണ് 2021 -ലെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്കില്‍ മാസി സ്ഥാനംപിടിച്ചത്. ഇതില്‍ 60 ശതമാനം ഉയരവും കാലുകള്‍ക്കാണ്. ഇവരുടെ വലത്തേ കാലിന് 53.255 ഇഞ്ച് (135 267 സെന്റീമീറ്റര്‍) ആണ് ഉയരമെങ്കില്‍ ഇടത്തേ കാലിന് 52.874 ഇഞ്ചാണ് നീളം.

adpost

‘എന്റെ കാലുകള്‍ക്കുള്ള നീളത്തില്‍ എന്നെ ആരും കളിയാക്കാറില്ല. എന്നാല്‍ എന്റെ ആകെയുള്ള ഉയരത്തിന് പലരും എന്നെ കളിയാക്കിയിട്ടുണ്ട്- മാസി പറഞ്ഞു. രണ്ടു വര്‍ഷം മുമ്പുവരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതിനെക്കുറിച്ച് മനസിലാക്കിയതും, വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം ലഭിക്കുമോ എന്ന് പരിശോധിച്ചതും. ഇപ്പോള്‍ ഞാന്‍ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നു- വേള്‍ഡ് റിക്കാര്‍ഡ് ലഭിച്ചശേഷം മാസി പ്രതികരിച്ചു.

ടെക്‌സസിലെ സിഡാര്‍ പാര്‍ക്കില്‍ നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും, സഹോദരന് 6.4 അടി ഉയരവുമുണ്ട്. 17 മില്യന്‍ ആളുകള്‍ ടിക് ടോക്കിലും, 50,000 ലക്ഷം ആരാധകര്‍ ഇന്‍സ്റ്റാഗ്രാമിലുമുള്ള മാസിക്ക് വാഹനം ഓടിക്കാനാണ് അല്‍പം പ്രയാസം. ഇവര്‍ ധരിക്കുന്ന പാന്റ്‌സും, സോക്‌സും സാധാരണ സ്റ്റോറുകള്‍ ലഭ്യമല്ലെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com