ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: വീറും വാശിയും ആവേശവും നിറഞ്ഞുനിന്ന് അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ ഹൂസ്റ്റണില്‍ വലിയ വിജയ പ്രതീക്ഷയുമായി തിരഞ്ഞെടുപ്പ് രംഗത്ത് നിറസാന്നിധ്യമായി മാറിക്കഴിഞ്ഞ രണ്ടു മലയാളി നേതാക്കള്‍ക്കു ശക്തമായ പിന്തുണ രേഖപ്പെടുത്തുന്നതിന് ഹൂസ്റ്റണില്‍ മലയാളി കൂട്ടായ്മ ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടോം ആന്‍ഡ് റോബിന്‍’ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 18 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോര്‍ഡിലെ ദേശി റെസ്‌റ്റോറന്റിലാണ് (209, Murphy Raod, Stafford, TX) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഹൂസ്റ്റണില്‍ ഏര്‍ലി വോട്ടിങ് പുരോഗമിക്കുമ്പോള്‍ തന്നെ വലിയ ആവേശത്തിലാണ് ടോം വിരിപ്പനും റോബിന്‍ ഇലക്കാട്ടും.
ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ അധികവും വോട്ടര്‍മാരായുള്ള ടെക്‌സസിലെ ഹൗസ് ഡിസ്ട്രിക് 27 (HD 27) ല്‍ നിന്ന് ടെക്‌സാസ് സ്‌റ്റേറ്റ് റെപ്രസന്ററ്റീവായി മല്‍സരിക്കുന്ന മലയാളിയും ഹൂസ്റ്റന്‍കാര്‍ക്കു സുപരിചിതനുമാണ് തൊടുപുഴ സ്വദേശി ടോം വിരിപ്പന്‍. റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ ഇന്ത്യക്കാരനായ മനീഷ് സേത്തിനെ പരാജയപെടുത്തിയാണ് ടോം മത്സരരംഗത്തേക്കു കടന്നു വന്നിരിക്കുന്നത്. നിലവില്‍ റെപ്രസെന്ററ്റീവ് ആയ ഡെമോക്രാറ്റ് റോണ്‍ റെയ്‌നോള്‍ഡിനെതിരെ ശക്തമായ മത്സരമാണെങ്കിലും ഏഷ്യന്‍ വംശജര്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകരാണ് ടോമിന് വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. മലയാളികളുടെ നിരവധി ഗ്രൂപ്പുകളും സജീവമായി ടോമിന് വേണ്ടി രംഗത്തുണ്ട്.
മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന മിസോറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിന്‍ ഇലക്കാട്ട് മിസോറി സിറ്റിയിലെ വോട്ടര്‍മാര്‍ക്കെല്ലാം സുപരിചിതനാണ്. സിറ്റി കൗണ്‌സിലിലേക്കു മൂന്ന് പ്രാവശ്യം തിരഞ്ഞെക്കപ്പെട്ടിട്ടുള്ള റോബിന്‍ മിസോറി സിറ്റിയില്‍ ശക്തമായ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. നിലവിലെ മേയര്‍ യോലാന്‍ഡാ ഫോര്‍ഡും മത്സരരംഗത്തുണ്ട്. റോബിന്റെ വിജയത്തിന് വേണ്ടി മലയാളികളുടെ നിരവധി ഗ്രൂപ്പുകളും സജീവമായി രംഗത്തുണ്ട്.
ചരിത്ര വിജയമായി മാറുന്ന രണ്ടു പേരുടെയും വിജയം സുനിശ്ചിതമാക്കണമെന്നും അത് മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്നതാണെന്നും അതിനായി കൂടുതല്‍ പ്രവര്‍ത്തിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ് ടോം ആന്‍ഡ് റോബിന്‍’പരിപാടിയില്‍ പങ്കെടുത്തു സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് പിന്തുണ അറിയിക്കുന്നതിനുള്ള അവസരം ഉപയോഗിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെയിംസ് കൂടല്‍: 914 9871101
ബാബു ചാക്കോ: 713 557 8271
ജെയിംസ് വാരിക്കാട്ട്: 713 376 3217