ന്യൂഡല്‍ഹി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്‌സിന്‍ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം ഫൈസര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് നീക്കം. കമ്പനിയുമായി ചര്‍ച്ച തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ പരീക്ഷണത്തില്‍ ഇരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന വിലയുളള വാക്‌സീനീകും ഫൈസറിന്റേത്.

നേരത്തെ വിജയം കണ്ട റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് ഇന്ത്യയില്‍ വിതരണത്തിന് പങ്കാളിയെ കണ്ടെത്തിയിരുന്നു. മരുന്ന് വിതരണത്തിനായി രൂപീകരിച്ച ദേശീയ ഉപദേശക സമിതിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാവും ഫൈസര്‍ ഇന്ത്യയിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുക.

അടുത്ത വര്‍ഷം അഞ്ചുകോടി ആളുകള്‍ക്ക് നല്‍കാനുള്ള വാക്‌സില്‍ ഉല്പാദനമാണ് ഫൈസര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നത് ഫൈസറിന്റെ ഇന്ത്യന്‍ പ്രവേശത്തിന് തടസ്സമാവുമെന്നും വിലയിരുത്തലുകളുണ്ട്.