THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്റെ മാതാവ് ചിന്നമ്മ ഉമ്മന്‍ (98) നിര്യാതയായി, സംസ്‌കാരം ബുധനാഴ്ച

ഫോമാ ട്രഷറര്‍ തോമസ് ടി. ഉമ്മന്റെ മാതാവ് ചിന്നമ്മ ഉമ്മന്‍ (98) നിര്യാതയായി, സംസ്‌കാരം ബുധനാഴ്ച

തിരുവല്ല: ഫോമായുടെ ട്രഷററും ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം യു.എസ്.എ പ്രസിഡണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കോണ്‍സുലര്‍ ആന്‍ഡ് ഗവണ്മെന്റല്‍ അഫയേഴ്‌സ് കമ്മിറ്റി ചെയറുമായ തോമസ് റ്റി ഉമ്മന്റെ മാതാവ് ചിന്നമ്മ ഉമ്മന്‍ (98) തുരുവല്ലയില്‍ നിര്യാതയായി.

തോട്ടത്തില്‍ പരേതനായ റ്റി ഓ ഉമ്മന്റെ പത്‌നിയായ ചിന്നമ്മ ഉമ്മന്‍, തിരുവല്ല സി.എം.എസ് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. കുഴിക്കാല പുതുപ്പറമ്പില്‍ മേമുറിയില്‍ പരേതനായ വര്‍ഗീസ് കൊച്ചുകുഞ്ഞിന്റെ പുത്രിയാണ്.

സി.എസ്.ഐ മഹായിടവക മുന്‍ ട്രഷററും, വൈദിക സെക്രട്ടറിയുമായിരുന്ന വെരി റവ. റ്റി.ഓ ഉമ്മന്‍, പരേതനായ ജോര്‍ജ്ജ് ഉമ്മന്‍, സി.എസ്.ഐ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും സി.എസ്.ഐ ഹഡ്‌സണ്‍ വാലി കോണ്‍ഗ്രിഗേഷന്‍ വൈസ് പ്രസിഡന്റുമായ കുര്യന്‍ റ്റി ഉമ്മന്‍, മേരിക്കുട്ടി ചെറിയാന്‍, (ന്യൂ യോര്‍ക്ക്), ഗ്രേസി വര്ഗീസ് (മീനടം) സി.എസ്.ഐ സീഫോര്‍ഡ് ഇടവക ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗം സൂസന്‍ സൈമണ്‍ നൈനാന്‍ എന്നിരാണ് മറ്റു മക്കള്‍.

മരുമക്കള്‍: പുന്നയ്ക്കാട് മലയില്‍ മേരി ഉമ്മന്‍ (സി.എം.എസ് കോളജ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക), കോട്ടൂര്‍ കരിമ്പില്‍ വലിയവീട്ടില്‍ സാറാമ്മ ഉമ്മന്‍ (സി.എസ് .ഐ. കൗണ്‍സില്‍ അംഗം), കാരക്കാട് തുണ്ടത്തില്‍ കിഴക്കേതില്‍ കെ.വി. ചെറിയാന്‍ (ന്യു യോര്‍ക്ക്), മീനടം മാളിയേക്കല്‍ കെ.ഇ. വര്‍ഗീസ്, കല്ലട പുത്തന്‍പുരയില്‍ പരേതനായ സൈമണ്‍ നൈനാന്‍, സി.എസ്.ഐ . കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായ കോഴഞ്ചേരി കുഴുവേലില്‍ ബെറ്റി ഉമ്മന്‍ (ന്യു യോര്‍ക്ക്)

പൊതുദര്‍ശനം ഡിസംബര്‍ 2 ബുധന്‍ രാവിലെ 8 മുതല്‍ 10 വരെ കോട്ടയം സി.എസ്.ഐ. കത്തീഡ്രല്‍ പാരിഷ് ഹാളില്‍. തുടര്‍ന്ന് തോമസ് ടി ഉമ്മന്റെ തിരുവല്ലയിലെ വസതിയില്‍ കൊണ്ടു വരുന്ന മൃതദേഹം തോലശേരി സെന്റ് തോമസ് സി.എസ്.ഐ. ചര്‍ച്ചില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments