വാഷിംഗ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ആദ്യമായി പരസ്യമായി അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, വ്യാപകമായ വോട്ടിംഗ് ക്രമക്കേട് നടന്നുവെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ട്വിറ്ററിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പില്‍ വഞ്ചന നടത്തിയതിനാലാണ് അയാള്‍ ജയിച്ചത് എന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ബൈഡന്റെ പേര് ട്വീറ്റില്‍ ഉപയോഗിച്ചിട്ടില്ല. വോട്ടിംഗ് നിരീക്ഷകരെ അനുവദിച്ചില്ല. ഡൊമീനിയന്‍ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റാഡിക്കല്‍ ലെഫ്റ്റ് ആണ് വോട്ട് എണ്ണിയത്. മോശം പ്രതിച്ഛായയുള്ള കമ്പനിയാണിത്. താന്‍ നിരവധി തവണ ജയിച്ച ടെക്‌സസില്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത ഉപകരണങ്ങളാണ് അവര്‍ക്കുള്ളത്. വ്യാജ നിശ്ശബ്ദ മാധ്യമങ്ങള്‍ അടക്കമുള്ളവയും പ്രധാന പങ്ക് വഹിച്ചു. ട്രംപ് കുറിച്ചു.

വ്യാജ മാധ്യമങ്ങളുടെ കാഴ്ചയില്‍ മാത്രമാണ് അയാള്‍ ജയിച്ചതെന്നും താനൊന്നും അംഗീകരിക്കില്ലെന്നും നമുക്ക് ഒരുപാട് ദൂരം പോകാനുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ട്രംപിന്റെ ട്വീറ്റിന് താഴെ വോട്ട് ക്രമക്കേട് എന്ന വാദം തര്‍ക്കവിധേയമാണെന്ന് ട്വിറ്റര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.