വാഷിംഗ്ടണ്‍: ജോ ബൈഡന്‍ അധികാരമേല്‍ക്കും മുമ്പ് സജീവമായി അദ്ദേഹം വീണ്ടും മത്സരിക്കുമോ എന്ന അഭ്യൂഹം. നാളെ ബൈഡന്‍ തന്റെ 78-ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് മത്സരിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ല. കാരണം മത്സരിച്ചാല്‍ ആ ടേം പൂര്‍ത്തിയാവുമ്പോള്‍ 86 വയസ്സാവും ബൈഡന്. 2029ല്‍ മാത്രമേ അത് പൂര്‍ത്തിയാവൂ. ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ബൈഡനെ അലട്ടിയേക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഉള്ളവരും വാഷിംഗ്ടണിലെ രാഷ്ട്രീയ വൃത്തങ്ങളും ഒരുപോലെ ബൈഡന്‍ ഒറ്റത്തവണ പ്രസിഡന്റാവുമോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

നേരത്തെ ബരാക് ഒബാമ ഈ ചോദ്യങ്ങള്‍ക്ക് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. നേരത്തെ ബൈഡന്‍ തന്നെ പറഞ്ഞിരുന്നത് എട്ട് വര്‍ഷവും താന്‍ പൂര്‍ത്തിയാക്കുമെന്നാണ്. എന്നാല്‍ അടുത്തിടെ ഒരു ധനശേഖരണ പരിപാടിയില്‍ പങ്കെടുക്കവേ താന്‍ താല്‍ക്കാലികമായി അധികാരത്തിലിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണെന്ന തരത്തിലായിരുന്നു ബൈഡന്‍ സംസാരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ അറിയുന്നവരും താല്‍ക്കാലികമായിട്ടാണോ ബൈഡന്‍ തുടരുന്നതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. 2024ല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ബൈഡന്‍ തയ്യാറാവുമെന്നാണ് സൂചന. അത്തരത്തില്‍ ചില നേതാക്കളും പാര്‍ട്ടിയിലുണ്ട്.

അതേസമയം ബൈഡന്റെ സെഹോദരി വലേരി പറയുന്നത് അദ്ദേഹം രണ്ടാമതും മത്സരിക്കുമെന്നാണ്. ബൈഡന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം വലേരിയില്‍ നിന്നായിരുന്നു. എന്നാല്‍ ഇവര്‍ ജനക്കൂട്ടത്തില്‍ നിന്ന് അകന്ന് കഴിയുകയാണ്. എന്നാല്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുമെന്ന് മാത്രമാണ് ബൈഡന്‍ നേരത്തെ ഉദ്ദേശിച്ചതെന്നാണ് വലേരി പറയുന്നത്. ഒരു നേതാവും ഒരിക്കല്‍ മാത്രമായി വൈറ്റ് ഹൗസില്‍ എത്താന്‍ ആഗ്രഹിക്കില്ലെന്നതാണ് ചരിത്രം. അത്തരമൊരു കാര്യം പറഞ്ഞാല്‍ അത് ആ നേതാവിനെ ദുര്‍ബലനാക്കും. പാര്‍ട്ടിയില്‍ അധികാര വടംവലിയും അതോടെ ആരംഭിക്കും. ഇത്തരമൊരു നീക്കം ബൈഡന്‍ ആരംഭിക്കില്ല.
അമേരിക്കന്‍ ചരിത്രത്തില്‍ രണ്ടാം തവണ മത്സരിക്കാത്ത പ്രസിഡന്റുമാര്‍ വളരെ ചുരുക്കമാണ്. ജെയിംസ് പോക്ക് ആദ്യ ടേമിന് ശേഷം മത്സരിച്ചിരുന്നില്ല. അത് 19ാം നൂറ്റാണ്ടിലായിരുന്നു. 1845 മുതല്‍ 1849 വരെയായിരുന്നു പോക്ക് പ്രസിഡന്റായിരുന്നത്. ജോണ്‍ എഫ് കെന്നഡി കൊല്ലപ്പെട്ട ശേഷം കുറച്ച് കാലം ലിന്‍ഡണ്‍ ബി ജോണ്‍സന്‍ ഇത്തരത്തില്‍ ആദ്യ ടേമിന് ശേഷം മത്സരിച്ചിട്ടില്ല. അതേസമയം രണ്ടാം ടേം എല്ലാ പ്രസിഡന്റുമാരെയും സംബന്ധിച്ച് അധികാരം ശക്തമായി ഉറപ്പിക്കാനുള്ള മാര്‍ഗമാണ്. അതേസമയം പ്രായമായിട്ടുണ്ടെന്ന് സമ്മതിക്കുന്നു. പക്ഷേ അതൊരു നമ്പര്‍ മാത്രമാണെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു. ഫുള്‍ എനര്‍ജിയിലാണ് ഞാന്‍. ബുദ്ധിപരമായിട്ടും എനിക്ക് വേഗം തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്ന് ബൈഡന്‍ മുമ്പ് പറഞ്ഞിരുന്നു. അതുകൊണ്ട് രണ്ടാം തവണയും ബൈഡന്‍ മത്സരിച്ചേക്കും. ഇല്ലെങ്കില്‍ പാര്‍ട്ടി അതിനായി നിര്‍ബന്ധിക്കും.