വാഷിംഗ്ടണ്‍ ഡി.സി.: വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ ടീമിൽ പോളിസി അഡ് വൈസറായി നിയമിതനായ മൈക്കൽ സി. ജോർജ് പത്തനംതിട്ട മല്ലശേരി തൂമ്പുംപാട്ട് ടി. ജോർജിന്റെയും ഗ്രേസി ജോർജിന്റെയും പൗത്രനാണ്. പിതാവ് ഡോ. തോമസ് ജോര്ജും മാതാവ് ഡോ. മറിയ ലുസ് ജോര്ജും കാർഷിക ശാസ്ത്രജ്ഞരാണ്. ഇപ്പോൾ റിട്ടയർ ചെയ്തു അറ്റലാന്റയിൽ. ഇളയ സഹോദരൻ പാട്രിക്ക് സി. ജോർജ് യെയ്ൽ യൂണിവേഴ്‌സിറ്റി ഗ്രാഡ്വേറ്റ്. ലോസ്‌ആഞ്ചലസിൽ ജോലി ചെയ്യുന്നു.

പിതാവും ഫിലിപ്പിൻസ് സ്വദേശിയായ മാതാവും അന്താരാഷ്‌ട്ര സംഘടനയിൽ ഉദ്യോഗസ്ഥരെന്ന നിലയിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തു. എൺപതുകളിൽ അമേരിക്കയിലെത്തി. ഇരുവരും ഹാവായി യുണിവേഴ്സിറ്റിയിലാണ് ഗവേഷണം നടത്തിയത്. മൈക്കൾ ജനിച്ചത് അവിടെ വച്ചാണ്.

കേരളവുമായി മൈക്കളിനും അടുത്ത ബന്ധം. മുത്തച്ഛനേയും മുത്തശിയെയും ബന്ധുക്കളെയും കാണാൻ പലവട്ടം പോയിട്ടുണ്ട്. കഴിഞ്ഞ വർഷവും പോയിരുന്നു.
സാധാരണക്കാരുടെ വിഷമതകളാണ് മൈക്കിളിനെ രാഷ്ട്രീയ രംഗത്തേക്ക് ആകർഷിച്ചത്. നിയമവും നയങ്ങളും വേണ്ടവിധത്തിൽ ഉപയോഗിച്ചാലെ അവരുടെ ഉന്നതി സാധ്യമാവൂ എന്ന് മൈക്കിൾ വിശ്വസിക്കുന്നു. 2001-ൽ എൻറോൺ തകർന്നപ്പോൾ തന്റെ കുടുംബം അടക്കം നിരവധി പേര് സാമ്പത്തിക തകർച്ചയിലായത് മൈക്കിൾ ചൂണ്ടിക്കാട്ടുന്നു.
വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നു മൈക്കിൾ പറഞ്ഞു.
ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് നാഷ്ണല്‍ എക്കണോമിക്ക് കൗണ്‍സില്‍ അംഗമായിരുന്നു മൈക്കിള്‍.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗവണ്‍മെന്റ് ആന്റ് എക്കണോമിക്‌സില്‍ ബിരുദം നേടി. മാർഷൽ സ്‌കോളർഷിപ്പിന് ബ്രിട്ടനിലും ഉപരിപഠനം നടത്തി.
2015 ല്‍ ഓപ്പര്‍ച്ചുണിറ്റി അറ്റ് വര്‍ക്ക് ഫൗണ്ടിംങ്ങ് ചീഫ് ഓഫ് സ്റ്റാഫായിരുന്നു.
ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധനായ എക്കണോമിക്സ് പ്രൊഫസർ രാജ് ചെട്ടിയുടെ കീഴില്‍ റിസേര്‍ച്ച് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിരുന്നു.
പ്രായം 27 മാത്രമുള്ള മൈക്കിളിൽ നിന്ന് ഇനിയും വലിയ നേട്ടങ്ങൾ സമൂഹം പ്രതീക്ഷിക്കുന്നു.
നയരൂപീകരണത്തിൽ നൈപുണ്യം തെളിയിച്ച മൈക്കിൾ സമൂഹത്തിൽ നിലവിലുള്ള വിവേചനങ്ങൾക്കെതിരെ സാമൂഹ്യ മുന്നേറ്റം നടത്തുന്നതിൽ വിജയിച്ച വ്യക്തിയാണ്.


കുടുംബ ചിത്രം: കഴിഞ്ഞ വർഷം കേരളത്തിലെത്തിയപ്പോൾ എടുത്തത്. ഇരിക്കുന്നത് ടി. ജോർജ്, ഗ്രേസി ജോർജ്. നിൽക്കുന്നത് വലത്ത്ത് നിന്ന്: മൈക്കിൾ, തോമസ് ജോർജ്, മറിയ ലൂസ് ജോർജ്, പാട്രിക്ക്