THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, March 2, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America മല്ലപ്പള്ളി ചെല്ലേത്ത്‌ വലിയകാലായില്‍ വി.എസ്. കുരുവിള (രാജു-71) ഡാളസില്‍ നിര്യാതനായി

മല്ലപ്പള്ളി ചെല്ലേത്ത്‌ വലിയകാലായില്‍ വി.എസ്. കുരുവിള (രാജു-71) ഡാളസില്‍ നിര്യാതനായി

ഡാളസ്: ആദ്യകാല പെന്തക്കൊസ്ത് വിശ്വാസികളായിരുന്ന മല്ലപ്പള്ളി ചെല്ലേത്ത്‌ വലിയകാലായില്‍ പരേതരായ വി.കെ. ശാമുവേലിന്റെയും വള്ളിയില്‍ ഏലിയാമ്മ ശാമുവേലിന്റെയും മകന്‍ വി.എസ് കുരുവിള (രാജു 71) ഡാളസില്‍ നിര്യാതനായി.

കുമ്പനാട് നോയല്‍ മെമ്മോറിയല്‍ സ്‌കൂളിലെ പൂര്‍വ്വകാല വിദ്യാര്‍ത്ഥി ആയിരുന്ന ഇദ്ദേഹം ചര്‍ച്ച് ഓഫ് ഗോഡ് കുമ്പനാട് സഭാ അംഗമായിരുന്നു. 1982-ല്‍ അമേരിക്കയില്‍ എത്തിയ കുരുവിള ഇന്ത്യന്‍ പെന്തക്കോസ്തല്‍ അസംബ്ലി, ഇര്‍വിംഗ്, ടെക്‌സാസ് സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ മറിയാമ്മ ഞാലിക്കണ്ടം താഴത്തേക്കൂറ്റ് കുടുംബാഗമാണ്. മക്കള്‍: ബിന്‍സി, ബെറ്റ്‌സി. മരുമക്കള്‍: ബ്രോക്, ഡഡ്‌ലി. കൊച്ചുമക്കള്‍: ബ്രെയ്ഡന്‍, ജര്‍മിയ, ലൂക്ക്.

സഹോദരങ്ങള്‍: ലാലു, ലിസി, മേഴ്‌സി, സൂസന്‍(എല്ലാവരും യു.എസ്.എ), പരേതരായ പൊന്നച്ചന്‍, ജോയി.

പൊതുദര്‍ശനം നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 5:00 മുതലും സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 16 തിങ്കളാഴ്ച രാവിലെ 10 മുതലും മെട്രോ ചര്‍ച്ച് ഒഫ് ഗോഡ്, 13930 ഡിസ്ട്രിബൂഷന്‍ വേയ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ടെക്സ്സാസ് 75234 വെച്ച് നടക്കുന്നതാണ്. ശുശ്രൂഷകള്‍ തത്സമയ സ്ട്രീമിംഗ് www.provisiontv.in എന്ന ഓണ്‍ലൈനില്‍ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments