ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് മഹാമാരി മരണം കവര്‍ന്നെടുത്തത് പതിനൊന്നര ലക്ഷത്തിനടുത്ത ജീവനുകള്‍. വൈറസ് ബാധിതരുടെ എണ്ണം മൂന്ന് കോടി അമ്പത് ലക്ഷം കടന്നു. ഇതുവരെ 35,121,850 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 1,037,520 ആയി ഉയര്‍ന്നു.26,116,755 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്കയില്‍ എഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 7,600,846 ആയി. മരണസംഖ്യയും കുതിച്ചുയരുകയാണ്. 214,277 പേരാണ് യു.എസില്‍ വൈറസ് ബാധമൂലം മരണമടഞ്ഞത്. സുഖം പ്രാപിച്ചവരുടെ എണ്ണം 4,818,509 ആയി.

ഇന്ത്യയില്‍ ഇതുവരെ 65 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലമുള്ള മരണം ഒരുലക്ഷം പിന്നിട്ടു. ആഗോളതലത്തില്‍ മരണനിരക്ക് 2.97 ശതമാനമായിരിക്കെ ഇന്ത്യയിലിത് 1.56 ശതമാനമാണ്. രോഗമുക്തരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാമതാണ് ഇന്ത്യ. 54 ലക്ഷത്തിലധികം പേര്‍ ഇതുവരെ സുഖംപ്രാപിച്ചു.