അജു വാരിക്കാട്

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) നടത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 2021 മോഡല്‍ ടൊയോട്ട കൊറോള കാര്‍, സിജോ മാത്യു-നീതു ദമ്പതികള്‍ സ്വന്തമാക്കി. ഇവര്‍ എടുത്ത നമ്പര്‍ 01167-ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ഇത് അപ്രതീക്ഷിതവും ദൈവ ദാനവുമെന്ന് ജേതാക്കള്‍ പറഞ്ഞു.

രണ്ടാം സമ്മാനമായ ലാപ്‌ടോപ്പ്, മാത്യു സ്‌കറിയ എടുത്ത ടിക്കറ്റ് നമ്പര്‍ 01170 നാണ് ലഭിച്ചത്. മെവിന്‍ ജോണ്‍ എബ്രഹാമില്‍ നിന്നും എടുത്ത ടിക്കറ്റുകളാണ് ഒന്നും രണ്ടും സമ്മാനങ്ങള്‍ ലഭിച്ചത്. രണ്ടു സമ്മാനങ്ങളും താന്‍ കൊടുത്ത ടിക്കറ്റിന് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വിജയികളായവരെ അഭിനന്ദിക്കുന്നു എന്നും മെവിന്‍ ജോണ്‍ പ്രതികരിച്ചു.
മൂന്നാം സമ്മാനം, എല്‍.ഇ.ഡി ടി.വി ടിക്കറ്റ് നമ്പര്‍ 01202 (ബിബിന്‍), നാലാം സമ്മാനം, സാംസങ് ടാബ്‌ലെറ്റ് ടിക്കറ്റ് നമ്പര്‍ 01139 (ഷെയ്ന്‍ ജോജി), അഞ്ചാം സമ്മാനം, Chrome book ടിക്കറ്റ് നമ്പര്‍ 01333 (ഹെലന്‍ പ്രെസ്റ്റണ്‍) എന്നിവര്‍ക്കാണ് ലഭിച്ചത്. ഡിസംബര്‍ 20ന് വൈകുന്നേരം കേരള ഹൗസില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. അസോസിഷന്‍ ഫണ്ട്‌റെസിംഗിന്റെ ഭാഗമായി നടത്തിയ റഫിള്‍ ടിക്കറ്റ് ഒരു വന്‍ വിജയമായിരുന്നു എന്ന് മാഗ് പ്രസിഡന്റ് ഡോ: സാം ജോസഫ് അറിയിച്ചു.
മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിന്‍ ഇലക്കാട്ട്, സ്റ്റാഫോര്‍ഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സെസില്‍ വില്ലിസ്, മിസോറി സിറ്റി പുതിയ കൗണ്‍സില്‍ അംഗം ലിന്‍ ക്ലൗസര്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, മാഗിന്റെ 2021 പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് വാസുദേവന്‍ എന്നിവരാണ് വിജയികള്‍ക്ക് വേണ്ടിയുള്ള ടിക്കറ്റുകള്‍ നറുക്കെടുത്തത്. റാഫിള്‍ ടിക്കറ്റ് എടുത്ത് മാഗിനെ പിന്തുണച്ച എല്ലാവര്‍ക്കും മാഗ് ജനറല്‍ സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ നന്ദി അറിയിച്ചു.