അജു വാരിക്കാട്

ഹുസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബര്‍ 5 ശനിയാഴ്ച നടത്തുവാന്‍ മാഗിന്റെ ബോര്‍ഡ് മീറ്റിംഗ് തീരുമാനിച്ചു. വത്സന്‍ മഠത്തിപറമ്പിലാണ് മാഗിന്റെ ഇലക്ഷന്‍ കമ്മീഷണര്‍ ആയി ബോര്‍ഡ് തിരഞ്ഞെടുത്തത്. കോവിഡ് പശ്ചാത്തലത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് ഏറ്റവും മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമെന്ന് വത്സന്‍ അറിയിച്ചു.

അതേസമയം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) നടത്താനിരുന്ന റാഫിള്‍ നറുക്കെടുപ്പ് നവംബറിലേക്ക് മാറ്റിവെച്ചു. ബില്‍ഡിങ് ഫണ്ട് റെയിസിംങ്ങിന്റെ ഭാഗമായി ഒക്ടോബര്‍ 31 ന് നടത്താനിരുന്ന റാഫിളിന്റെ നറുക്കെടുപ്പ് നവംബര്‍ 28 ശനിയാഴ്ച വൈകിട്ട് 6 മണിയിലേക്ക് മാറ്റിവച്ചു നടത്തുവാന്‍ ബോര്‍ഡ് മീറ്റിംഗ് തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും ബില്‍ഡിങ് ഫണ്ടിന് വേണ്ടി കൂടുതല്‍ ധനസമാഹരണം നടത്തേണ്ട സാഹചര്യം മുന്‍നിര്‍ത്തിയുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്ന് ബോര്‍ഡ് അറിയിച്ചു. റാഫിളിന്റെ ഒന്നാം സമ്മാനമായി 2021 മോഡല്‍ ടൊയോട്ട കൊറോള കാറും രണ്ടും മൂന്നും സമ്മാനങ്ങളും മറ്റു പ്രോത്സാഹന സമ്മങ്ങളുമായി ലാപ്‌ടോപ്പ്, ടിവി, ക്രോം ബുക്ക്, സാംസങ് ടാബ്ലെറ്റ് തുടങ്ങിയവ നല്‍കാനാണ് തീരുമാനിച്ചത് എന്ന് മാഗിന്റെ ട്രഷറര്‍ ജോസ് കെ ജോണ്‍ അറിയിച്ചു.
നവംബര്‍ 28 ന് വൈകുന്നേരം അഞ്ചുമണിക്ക് കേരള ഹൗസില്‍ വച്ച് വിവിധ കലാപരിപാടികളുമായി ഒരു കള്‍ച്ചറല്‍ ഷോ യും തട്ടുകടയും അതോടു ചേര്‍ന്ന് അന്നെ ദിവസം തന്നെ കര്‍ഷകശ്രീ അവാര്‍ഡ് നല്‍കുന്നതിനും തീരുമാനിച്ചതായി സെക്രട്ടറി മാത്യൂസ് മുണ്ടക്കല്‍ അറിയിച്ചു.
തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും അഭിമാനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ സാധിച്ചു എന്ന് മാഗിന്റെ പ്രസിഡന്റ് ഡോ: സാം ജോസഫ് പറഞ്ഞു. അസോസിയേഷന്റെ ആസ്ഥാനമായ കേരള ഹൗസ് വിപുലീകരിച്ചു പുതുക്കി പണിയുകയും ചെയ്യുന്നതിന് തുടക്കം കുറിക്കുവാന്‍ സാധിച്ചു അതോടൊപ്പം ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യുന്നതിന് സാധിച്ചു എന്നും ഡോ. സാം ജോസഫ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന് ആറര ലക്ഷം രൂപ നല്‍കി ഭവനം നിര്‍മിച്ചു വരുന്നു.
കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അര്‍ഹരായ ആളുകള്‍ക്ക് ചികിത്സാ സൗകര്യവും മാഗ് നടത്തിവരുന്നു. കോട്ടയം നവജീവന്‍ ട്രസ്റ്റ്, തിരുവല്ലായിലുള്ള ഹൗസ് ഓഫ് പ്രൊവിഡന്‍സ് എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണ സൗകര്യവും, വിവിധ വിദ്യാലയങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വെര്‍ച്വല്‍ ആയി പഠിക്കേണ്ടതിന് 13 ടെലിവിഷനുകളും ഇതിനോടകം സംഭാവന ചെയ്തു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതിനോടകം 11 ലക്ഷം രൂപ സംഭാവന നല്‍കുകയുണ്ടായി. ബില്‍ഡിങ് ഫണ്ടിന് വേണ്ടിയുള്ള ഈ ധനസമാഹരണത്തില്‍ എല്ലാവരും പങ്കുചേരണമെന്ന് മാഗ് പ്രസിഡന്റ് ഡോ: സാം ജോസഫ് പറഞ്ഞു.