ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: പ്രതിസന്ധികള്‍ നിറഞ്ഞ ഈ കോവിഡ് കാലത്തും വേറിട്ടതും ശക്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2020 കമ്മിറ്റി പടിയിറങ്ങുമ്പോള്‍ ഓരോ അംഗങ്ങള്‍ക്കും അഭിമാനിക്കാം, തങ്ങളില്‍ ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തുവെന്ന്, പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍.

മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ശക്തമായ ഒരു തെരഞ്ഞെടുപ്പ് നേരിട്ട്, സമൂഹത്തില്‍ നന്മയുടെ വക്താക്കളായി മാറണമെന്ന ഉറച്ച തീരുമാനത്തോടെ 2020 ലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മാഗിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വിരാമമിട്ടത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച ഒരു കുടുംബത്തിന് ഒരു ഭവനം നിര്‍മ്മിച്ചു നല്‍കികൊണ്ടായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മാഗിന്റെ നേതൃത്വത്തില്‍ നടന്നത്. ഹൂസ്റ്റണില്‍ ഭവനരഹിതനായിരുന്ന ഒരു മലയാളിയ്ക്ക് താമസസൗകര്യവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചു നല്‍കികൊണ്ടായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
വര്‍ഷാവസാനം കൊട്ടാരക്കര തലച്ചിറ ഏന്ന സ്ഥലത്താണ് ആറര ലക്ഷം രൂപ മുടക്കി മാഗിന്റെ നേതൃത്വത്തില്‍ ജോയിയുടെ കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കിയത്. കൊട്ടാരക്കര യുവസാരഥി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആണ് ഭവനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
പുതിയതായി പണിത വീടിന്റെ താക്കോല്‍ദാനം മാഗിന്റെ ട്രസ്റ്റി ബോര്‍ഡ് അംഗം ശശിധരന്‍ നായര്‍ നിര്‍വഹിച്ചു. ഭവനദാനത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക സ മ്മേളനത്തില്‍ യുവസാരഥി ക്ലബ് പ്രസിഡന്റ് സജി തോമസും കമ്മിറ്റി അംഗങ്ങളും, സിനിമാ സീരിയല്‍ നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സതീഷ് വെട്ടിക്കാല, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ കുറുപ്പ്, മറ്റ് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഈ ചടങ്ങു സംഘടിപ്പിച്ചത്.
2020 ഗാന്ധിജയന്തിദിനത്തില്‍ (ഒക്ടോബര്‍ 2) തറക്കല്ലിട്ടു കൊണ്ട് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനം ധ്രുതഗതിയില്‍ തീര്‍ത്ത ഏകദേശം രണ്ടര മാസങ്ങള്‍ക്ക് ശേഷം ഒരു ഭവനം നിര്‍മ്മിച്ചു കൊണ്ട് അര്‍ഹതപ്പെട്ട വ്യക്തിക്ക് നല്‍കുവാന്‍ സാധിച്ചത് മാഗിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണെന്ന് 2020 ലെ പ്രസിഡന്റും മാഗിന്റെ പുതിയ വര്‍ഷം ട്രസ്റ്റി ബോര്‍ഡ് അംഗമായും തെരഞ്ഞെടുക്കപെട്ട ഡോ.സാം ജോസഫ് പറഞ്ഞു.
കൂടാതെ പല ജില്ലകളിലായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച നിരവധി കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി സാന്ത്വനത്തിന്റെ വേറിട്ട മുഖമായി മാറി ‘മാഗ്’. കോവിഡ് കാലത്ത് കേരളത്തില്‍ ‘സൂം’ സാങ്കേതികവിദ്യയില്‍ കൂടിയും ടിവി യില്‍ കൂടിയും പഠനം ആരംഭിച്ചപ്പോള്‍ കൊല്ലത്തും മലപ്പുറത്തുമായി നിര്‍ധനരായ 13 വിദ്യാര്‍ത്ഥികള്‍ക്ക് ‘ടെലിവിഷനുകള്‍’ നല്‍കി മാതൃകയായി. അതോടൊപ്പം പാലായിലെ കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്. കോട്ടയം നവജീവന്‍ ട്രസ്റ്റ്. തിരുവല്ലയിലുള്ള ലിറ്റില്‍ സെര്‍വന്റ്‌സ് ഓഫ് ഡിവൈന്‍
പ്രൊവിഡന്‍സ് ചാരിറ്റബിള്‍ സൊസൈറ്റിഎന്നീ ചാരിറ്റബിള്‍ സംഘടനകള്‍ക്കും സംഭാവന നല്‍കി സഹായിച്ചു. ഭവന നിര്‍മ്മാണത്തിന് ചെലവായ ആറര ലക്ഷം ഉള്‍പ്പെടെ 14 ലക്ഷം രൂപയുടെ കാരുമായ പ്രവര്‍ത്തനങ്ങളാണ് മാഗ് നടത്തിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു,
അതോടോപ്പം മാഗിന്റെ ആസ്ഥാന കേന്ദ്രമായ ‘കേരള ഹൗസില്‍’ പുതുതായി സൈന്‍ ബോര്‍ഡ്, ഗേറ്റ് പില്ലേര്‍സ്, നാല് പോര്‍ച്ചുകള്‍ എന്നിവ സ്ഥാപിച്ചു, മാഗ് റിക്രിയേഷന്‍ സെന്റര്‍ ആധുനിക രീതിയില്‍ നവീകരിച്ചു. ഈ ആവശ്യത്തിലേക്ക് ട്രസ്റ്റീ ബോര്‍ഡ് അംഗം ശശിധരന്‍ നായര്‍ 30,000 ഡോളര്‍ സംഭാവന നല്‍കി സഹായിച്ചു. ഈയടുത്ത് നടത്തിയ റാഫിളില്‍ കൂടി 40,000 ഡോളര്‍ സമാഹരിച്ചു.
മാഗിനെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്കയിലെ എല്ലാ സുമനസുകള്‍ക്കും പ്രത്യേകിച്ചു ഹൂസ്റ്റന്‍ മലയാളികള്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. 15 അംഗ കമ്മിറ്റിയുടെയും ട്രസ്റ്റീ ബോര്‍ഡിന്റെയും കൂട്ടായ പ്രവര്‍ത്തനവും ഹൂസ്റ്റണ്‍ മലയാളികളുടെ നിസ്വാര്‍ത്ഥ സഹകരണവുമാണ് മാഗിനെ മുന്നോട്ടു നയിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഡോ. സാം ജോസഫ് (പ്രസിഡണ്ട്) റജി ജോണ്‍ (വൈസ് പ്രസിഡണ്ട്) മാത്യുസ് മുണ്ടക്കല്‍ (സെക്രട്ടറി) ജോസ്, കെ. ജോണ്‍ (ട്രഷറര്‍) ജോജി ജോസഫ് (ജോയിന്റ് സെക്രട്ടറി) മോന്‍സി കുര്യാക്കോസ് (ജോയിന്റ് ട്രഷറര്‍) തോമസ് വര്‍ക്കി (പബ്ലിക് റിലേഷന്‍സ് ഓഫീസര്‍) ഷിബി റോയ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) ഫിലിപ്പ് സെബാസ്റ്റ്യന്‍ (മെമ്പര്‍ഷിപ്) എബ്രഹാം തോമസ് (സീനിയര്‍ സിറ്റിസണ്‍സ്) ലിറ്റില്‍ ജോസ് (വുമണ്‍സ് ചെയര്‍) മെവിന്‍ ജോണ്‍ എബ്രഹാം (യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ് ) ബോബി കണ്ടത്തില്‍ (ബില്‍ഡിംഗ് കമ്മിറ്റി) ബാബു ചാക്കോ (എഡ്യൂക്കേഷന്‍) അക്കു കോശി (വെബ്‌സൈറ്റ് ആന്‍ഡ് കള്‍ച്ചറല്‍) എന്നിവരാണ് ഈ വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനത്തിനു കമ്മിറ്റി അംഗങ്ങളായി ചുക്കാന്‍ പിടിച്ചത്.
ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി തോമസ് ചെറുകര (ചെയര്‍മാന്‍) ജോഷ്വ ജോര്‍ജ്, എം.ജി.മാത്യു, ശശിധരന്‍ നായര്‍, ജോണ്‍ കുന്നക്കാടന്‍, മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.