ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: മലയാളി വോട്ടുകള്‍ ഏറെ നിര്‍ണായകമായ മിസോറി സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ റോബിന്‍ ഇലക്കാട്ടിനെ എന്‍ഡോര്‍സ് ചെയ്ത് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളാ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍.

ആകെയുള്ള ഒരു ലക്ഷം വോട്ടര്‍മാരില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന 18 ശതമാനം മലയാളികള്‍ ഉള്ള മിസ്സോറി സിറ്റിയില്‍ റണ്‍ ഓഫ് മല്‍സരത്തില്‍ മാറ്റുരയ്ക്കുന്ന റോബിന്‍ ഇലക്കാട്ടിന് വന്‍വിജയ പ്രതീക്ഷയാണുള്ളത്. സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങില്‍ പങ്കെടുത്ത് പിന്തുണ നല്‍കുമെങ്കില്‍ റോബിനു വിജയം സുനിശ്ചിതമാണ്.
ഇവിടെ പാര്‍ട്ടി അടിസ്ഥനത്തിലല്ല മേയര്‍ തെരഞ്ഞെടുപ്പ്. മൂന്നു പ്രാവശ്യം സിറ്റി കൗ ണ്‍സില്‍ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിന്‍ ഏറെ ആത്മ വിശാസത്തോടെയാണ് നവംബര് 12 ലെ റണ്‍ ഓഫില്‍ മാറ്റുരക്കുന്നത്. റോബിന്‍ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെക്‌സാസ് സംസ്ഥാനത്തു നിന്നും ഡാളസിലെ സണ്ണിവെയ്ല്‍ സിറ്റിയിലെ മേയര്‍ സജി ജോര്‍ജിനു ശേഷമുള്ള രണ്ടാമത്തെ മലയാളി മേയര്‍ ആയിരിക്കും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ മലയാളി സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും റോബിന് ആവശ്യമായ സമയത്ത് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പൂര്‍ണ പിന്തുണ അറിയിക്കുയാണെന്ന് റോബിന്‍ ഏലക്കാട്ടിനെ എന്‍ഡോര്‍സ് ചെയ്തു കൊണ്ട് ഐഓസി കേരള ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേല്‍, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേല്‍,ജനറല്‍ സെക്രട്ടറി വാവച്ചന്‍ മത്തായി, ട്രഷറര്‍ ഏബ്രഹാം തോമസ് എന്നിവര്‍ അറിയിച്ചു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന ഏര്‍ളി വോട്ടിങ്ങിലും ഡിസംബര്‍ 12 നും വോട്ടുകള്‍ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.