THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America രാഷ്ട്രത്തിന്റെ യശസും പ്രസിഡന്റിന്റെ സ്വഭാവവും (ഡോ. മാത്യു ജോയിസ്, ലാസ് വെഗാസ്)

രാഷ്ട്രത്തിന്റെ യശസും പ്രസിഡന്റിന്റെ സ്വഭാവവും (ഡോ. മാത്യു ജോയിസ്, ലാസ് വെഗാസ്)

ഒഹായോവില്‍ ഉള്ള എന്റെ സുഹൃത്ത് സണ്ണി ചോദിക്കുന്നു, ”വ്യക്തിപരമായ സ്വഭാവമോ പ്രസിഡന്റിന്റെ ദേശീയ നയമോ എന്താന്ന് ഏറ്റവും പ്രധാനപ്പെട്ടത്…?” അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രണ്ടും ഒരുപോലെ പ്രധാനമായിരിക്കാം. എന്നാല്‍ ട്രമ്പിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷക്കും ആവശ്യമായ തന്റെ രാഷ്ട്രീയ നയങ്ങളാണ് പരമ പ്രാധാന്യമെന്ന് നാല് വര്‍ഷമായി വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. ആരെയും ബോധിപ്പിക്കാന്‍ തന്റെ സ്വഭാവമൊന്നും മാറ്റാന് ഇതുവരെ അദ്ദേഹത്തിന് ഉദ്ദേശമൊന്നുമില്ല.

ഒരു രാഷ്ട്രീയവും വാദഗതിക്കു വലിച്ചിഴക്കാന്‍ തുനിയുന്നില്ല, കാരണം ആവശ്യത്തിലധികം കേട്ടുകഴിഞ്ഞു. കൗതുകകരമായ ആശങ്കകള്‍ മാത്രമാണ് മറ്റിടങ്ങളിലെ സാധാരണക്കാരുടെ മനസ്സിനെ വിഷമിപ്പിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണപ്പെടുമ്പോള്‍, തുടക്കം മുതല്‍ ശക്തമായ ഒരു സംഘം വ്യാജ വോട്ടുകള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടായിരുന്നു. അത് സംഭവിച്ചിരിക്കാം അല്ലെങ്കില്‍ ഇല്ലായിരിക്കാം, ഈയിടെയായി ദൈവത്തിന് പോലും അറിയില്ല എന്ന് തോന്നിപ്പോകുന്നു.

ഈ രാജ്യത്ത്, മിക്ക കാര്യങ്ങളിലും പൂര്‍ണ്ണ ‘പെര്‍ഫെക്റ്റ്’ എന്ന് വീമ്പിളക്കുന്നതില്‍ നമുക്ക് അഭിമാനമുണ്ട്. ഭൂഗോളത്തിന്റെ മറു വശത്ത് സമുദ്രത്തിന്റെ ആഴങ്ങളില്‍ ഊളിയിട്ടോടി ക്കൊണ്ടിരിക്കുന്ന അന്തര്‍വാഹിനിയില്‍ ബ്രിഡ്ജില്‍ ജാഗരൂകരായിരിക്കുന്ന ക്യാപ്റ്റന്‍മാരുടെ തലയില്‍ കൃത്യമായി മിസൈല്‍ കൊള്ളിക്കാന്‍ പ്രാവീണ്യം ഉള്ളവരാണെങ്കിലും, നമ്മുടെ വോട്ടിംഗ് സമ്പ്രദായത്തെ കുറ്റമറ്റതായി നടത്തി, കൃത്യമായി വോട്ടുകള്‍ പ്രഖ്യാപിക്കാന്‍ നമുക്ക് എന്തുകൊണ്ട് കഴിയുന്നില്ല..? ഇപ്രാവശ്യമെങ്കിലും ഇത് തിരുത്തി കൃത്യത കൈവരിച്ചില്ലെങ്കില്‍, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ശാന്തത സാധ്യമോ..?

മിക്ക ടിവി ചാനല്‍ ചര്‍ച്ചകളിലും, പ്രസിഡന്റ് ട്രംപിന്റെ സ്വഭാവവും നാവും കാരണമാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു പോയതെന്ന ആശ്വാസകരമായ ഒരു പരാമര്‍ശം നമ്മള്‍ കേട്ടു. അത് ഒരു പരിധി വരെ ശരിയായിരുന്നിരിക്കാം. ട്രമ്പ് വാചാലനായ ഒരു പ്രാസംഗികനോ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനോ അല്ല. നാലുവര്‍ഷം മുമ്പ് അമേരിക്കക്കാര്‍ക്ക് അത് അറിയാമായിരുന്നു. അദ്ദേഹത്തെ എന്നിട്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ പരാജയങ്ങളെക്കാള്‍ മുന്‍തൂക്കം നല്‍കുന്നുവെന്ന് നമുക്കറിയാം.

അതുകൊണ്ടാണ് ചിന്തിക്കണമെന്ന് പറയുന്നത്, ഹിലരി ക്ലിന്റനെതിരെ 46.1 ശതമാനം വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്, അതേസമയം 2020 ല്‍ പരാജയപ്പെട്ടുവെന്ന് കൊട്ടിഘോഷിക്കുന്ന സമയത്ത് 47.5 ശതമാനം വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വഭാവത്തെക്കാള്‍ ട്രമ്പിന്റെ ഭരണനേട്ടങ്ങള്‍ അമേരിക്കക്കാര്‍ വേണ്ട വിധം വിലയിരുത്തുന്നുവെന്നതിനു ഇതില്പരം എന്ത് തെളിവാണ് വേണ്ടിയത്?. വലിയ പരാജയം കാഴ്ച്ചവെച്ചിരുന്നെങ്കില്‍, ബദ്ധ ശത്രുക്കള്‍ പ്രവചിച്ചതുപോലെ 40% ത്തിനും താഴേക്ക് ട്രമ്പിന്റെ വോട്ടിങ് ശതമാനം കൂപ്പു കുത്തേണ്ടിയതായായിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ട്രംപിന്റെ നേതൃത്വം ആകെ തകര്‍ച്ചയായിരുന്നെന്ന് പറയാനാവില്ല, മറിച്ച് മൊത്തത്തില്‍ സമാധാനപരവും യുദ്ധഭീഷണിയില്ലാത്തതും സുരക്ഷിതമായതുമായ ഒരു കാലമായിരുന്നെന്ന്, ഒരു ശരാശരി അമേരിക്കക്കാരന് അയാളുടെ വന്യമായ ചിന്തകള്‍ക്ക് കീഴടങ്ങേണ്ടി വരും. (കോവിഡ് പാന്‍ഡെമിക്കും ചില പരുക്കന്‍ രാജ്യങ്ങളുമായും ആഗോള സംഘടനകളുമായുള്ള അദ്ദേഹത്തിന്റെ കടുത്ത മനോഭാവവും ഒഴികെ).

അമേരിക്കയുടെ ചരിത്രത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്ന നമുക്ക് താരതമ്യേന നല്ല പ്രസിഡന്റുമാരുണ്ടായിരുന്നു. ജോണ്‍ എഫ് കെന്നഡിയും ബില്‍ ക്ലിന്റണും വളരെ ജനസ്സമ്മതിയുള്ള പ്രസിഡന്റുമാര്‍ ആയിരുന്നു. കൂടാതെ അവര്‍ യുവത്വവും പുരുഷത്വവും തുടിച്ചിരുന്നവര്‍ ആയിരുന്നതിനാല്‍ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും ഇവരെ പ്രിയമായിരുന്നെന്ന് പറയപ്പെടുന്നു. ലിംഗഭേദം ഒരു വിഷയമല്ലെങ്കിലും. വോട്ടിംഗ് കാലയളവില്‍, അതും പ്രാധാന്യമര്‍ഹിക്കുന്നു, കാരണം നമ്മുടെ പല വനിതകള്‍ക്കും ട്രമ്പിന്റെ പേരു കേള്‍ക്കുന്നത് തന്നെ മഹാ കലിപ്പായിരുന്നുവെന്നു ഓര്‍ക്കണം. കാന്‍സറിനേക്കാള്‍ വേഗത്തില്‍ വിദ്വേഷം വളരുമ്പോള്‍, വോട്ടര്‍മാര്‍ക്കിടയില്‍ ലിംഗപരമായ വിവേചനമില്ലെന്ന് ട്രംപ് അത് തെളിയിച്ചു.

ഭൂതക്കണ്ണാടിയിലൂടെ നോക്കുമ്പോള്‍, അന്നു സ്വീകാര്യരായ ആ പ്രസിഡന്റുമാരുടെ അകത്തും പുറത്തും ഒളിഞ്ഞിരിക്കുന്ന കറകള്‍ അവരുടെ വികൃതരൂപങ്ങള്‍ കുറെ വെളിവാക്കുന്നു. അങ്ങനെയങ്കില്‍ ഈ പ്രസിഡന്റുമാരില്‍ ആരെങ്കിലും റോള്‍ മോഡലാണെന്ന് നമ്മുടെ കുട്ടികളോട് പറയാന്‍ കഴിയുമോ..? പഴയ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ അല്ലെങ്കില്‍ അബ്രഹാം ലിങ്കണ്‍ എന്നിവര്‍ അസാധാരണമായിരുന്നു, കാരണം ഇത്രയും സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും അവരെ ചളി വാരിയെറിയാന്‍ അക്കാലത്തു ഇല്ലായിരുന്നല്ലോ.

വിഷയത്തിന്റെ തിരികെ വരുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ യശസ്സില്‍ പ്രസിഡന്റിന്റെ സ്വഭാവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍ അത് മാത്രം ഒരു രാജ്യത്തെ സുരക്ഷിതമോ സമ്പന്നമോ ആകാന്‍ സഹായിക്കയില്ല. നേരെ മറിച്ചു് രാജ്യത്തിലെ പൗരന്മാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും, രാജ്യത്തെ ആരോഗ്യകരവും ശക്തവും സാമ്പത്തികവുമായ, സമൃദ്ധിയിലേക്കു ഉയര്‍ത്തിവിടാനുള്ള ശരിയായ പദ്ധതികള്‍, മികച്ച രാഷ്ട്രീയ നയങ്ങളിലൂടെ മാത്രമേ നേടാനാകൂ. ഈ താതവികമായ അവലോകനത്തിന്റെ അവസാന ഭാഗം സാമ്പത്തിക വിദഗ്ധര്‍ അംഗീകരിക്കുന്നു. ട്രംപിന്റെ റേറ്റിംഗ് നിലനിര്‍ത്താന്‍ അത് മതി. പ്രസിഡന്റുമാരുടെ വ്യക്തിപരവും വംശീയവും ലമ്പടത്വവും ഭീരുത്വവുമായ ശീലങ്ങള്‍ വിശകലനം ചെയ്യാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല.

”വോട്ടുകളുടെ പട്ടിക ഉറപ്പാക്കാനും പരാതികള്‍ പരിഹരിക്കാനും സുതാര്യവും വിശ്വാസയോഗ്യവുമായി വോട്ടെണ്ണല്‍ നടക്കുന്നുവെന്ന് ഞങ്ങള്‍ പ്രസക്തമായ എല്ലാ അധികാരികളോടും ആവശ്യപ്പെടുന്നു…” യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. എന്നിട്ടും, തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴും വ്യക്തമല്ല, കാരണം ലോകമെമ്പാടുമുള്ള പല പ്രധാന നേതാക്കളും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡനെയും അവര്‍ പ്രതീക്ഷിച്ച വിജയത്തെയും അഭിനന്ദിക്കുന്നു.

2000 ലാകട്ടെ അമേരിക്കയില്‍ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ 37 ദിവസമെടുത്തു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഈ രാജ്യവും വളരെയധികം മുന്നോട്ട് പോയി. നിയമപരമായ എല്ലാ വോട്ടുകളും കണക്കാക്കേണ്ടതുണ്ട്, കൂടാതെ സംശയാസ്പദമായ നിയമവിരുദ്ധമായ എല്ലാ വോട്ടുകളും ഉപേക്ഷിക്കുകയും വേണം. വളര്‍ന്നുവരുന്ന ഏതൊരു ജനാധിപത്യത്തിനും നിയമാനുസൃതമായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉറപ്പാക്കണം.

ഇപ്പോള്‍ കേള്‍ക്കുന്നത്, ജോര്‍ജിയ സ്‌റ്റേറ്റ് 2020 തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ വീണ്ടും കൈകൊണ്ടു എണ്ണാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ്. വോട്ടിംഗിനൊപ്പം അവിടെ എന്തോ പന്തികേടുണ്ട് എന്ന സംശയം അത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആ സംസ്ഥാനത്തെ എന്തെങ്കിലും തരികിടകള്‍ വെളിപ്പെടുത്താന്‍ റീ കൗണ്ടിങ്ങ് പര്യാപ്തമാണെങ്കില്‍, അമേരിക്കയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥ ചീഞ്ഞു നാറുന്നു എന്നത് വ്യക്തമാണ്. അങ്ങനെ തെളിയിക്കപ്പെട്ടാല്‍, അത് തള്ളിക്കളയാനാവില്ല, സത്യവും ന്യായവും ആയിരിക്കട്ടെ ജനഹിത പരിശോധനകള്‍.

തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം തെറ്റായ പ്രവര്‍ത്തനത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെങ്കില്‍; ജോ ബൈഡന്‍ വിജയിക്കുന്നു. എന്നാല്‍ ഇത് ന്യായവും സത്യസന്ധവുമായ ഒരു തിരഞ്ഞെടുപ്പാണെന്നും അവരുടെ വോട്ട് എണ്ണപ്പെട്ടതാണെന്നും വോട്ടര്‍മാര്‍ അറിയേണ്ടതുണ്ട്. നിയമവിരുദ്ധമായ എല്ലാ വോട്ടുകളും മൊത്തത്തില്‍ നിന്ന് നീക്കംചെയ്യേണ്ടതുണ്ട്. വോട്ട് എണ്ണുന്നത് നിരീക്ഷിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍, പൂര്‍ണ്ണ സുതാര്യതയോടെ ഒരു സംവിധാനം ആവശ്യമാണ്, ഒഴികഴിവുകളൊന്നുമില്ല.

”വളരെ ചെറിയ തട്ടിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനാല്‍ ഒരു മാറ്റവും വരുത്തുകയില്ല…” എന്ന് ആരും പ്രഖ്യാപിക്കരുത്. അത് ”അല്‍പ്പം ഗര്‍ഭിണിയാണ്…” എന്ന് പറയുന്നതു പോലെയാണ്. മാസങ്ങളെടുത്താലും സ്വല്പം ബുദ്ധിമുട്ടിയാലും, എല്ലാം പരിശോധിക്കണം. നാം വോട്ടര്‍മാരോട് വിശ്വസ്തത ഉറപ്പാക്കണം, മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകേണ്ടതുമാണ്. ഒന്നുകില്‍ ഗര്‍ഭിണിയാണ്, അല്ലെങ്കില്‍ ഇല്ല; ഒരു ”അല്‍പ്പം ഗര്‍ഭിണിയാണ്” എന്ന ഒരു സാഹചര്യവുമില്ലാതിരിക്കട്ടെ, അത് അമേരിക്കക്കും നാണക്കേടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments