വാഷിങ്ടണ്‍: മതം, വംശീയവാദം എന്നിവ ആയുധമാക്കാന്‍ പോകുന്ന ഭാവിയിലെ രാഷ്ട്രീയത്തെ പറ്റി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തനിക്ക് മുന്നറിയിപ്പ് തന്നിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ രാഷ്ട്രീയ ഓര്‍മക്കുറിപ്പുകള്‍ എഴുതിയ ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന പുസ്തകത്തിലാണ് പരാമര്‍ശം. അസാധാരണമായ ജ്ഞാനത്തിന്ഉടമയാണ് മന്‍മോഹന്‍ സിങ് എന്ന് അദ്ദേഹം പറയുന്നു.

തന്റെ പുസ്തകത്തില്‍ 20082012 കാലയളവിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഇടത്ത് വിവിധ വംശജര്‍ താമസിക്കുന്ന ജനാധിപത്യ രാഷ്ട്രങ്ങള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയെ പറ്റി അദ്ദേഹം എടുത്തു പറയുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയത്തെ നേരിടാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് ഒബാമ പറയുന്നു.അതേസമയം നരേന്ദ്രമോഡിയുടെയോ ട്രംപിന്റെയോ പേര് എടുത്ത് പറയാതെ തന്നെ ഇരു രാജ്യങ്ങളും സമാനമായ ജനാധിപത്യ വെല്ലുവിളികള്‍ നേരിടുന്നു എന്നും അതിനെപ്പറ്റി മന്‍മോഹന്‍ സിങ് നല്‍കിയ മുന്നറിയിപ്പും അദ്ദേഹം ഓര്‍ക്കുന്നു.

സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ ജനാധിപത്യ ഭാവി നിര്‍ണയിക്കപ്പെടാനാണോ അതോ അതില്‍ നിന്നുള്ള വ്യതിചലനം ആണോ എന്ന് തനിക്ക് പറയാന്‍ സാധിക്കുന്നില്ലന്ന് ഒബാമ കൂട്ടിച്ചേര്‍ക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യ ഫലപ്രദമായി നേരിട്ടെങ്കിലും ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇന്ത്യയിലും തൊഴിലില്ലായ്മ എന്ന പ്രശ്‌നം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. പാകിസ്താന്‍ നടത്തിയ പ്രകോപനപരമായ നടപടികളില്‍ തിരിച്ചടിക്കാത്തത് ബി.ജെ.പി പോലുള്ള പാര്‍ട്ടികള്‍ക്ക് വളമായെന്നും, രാഷ്ട്രീയ എതിരാളികള്‍ വര്‍ഗീയത പറഞ്ഞു ഏത് രാജ്യത്തും ജനങ്ങളില്‍ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൈവരിക്കുമെന്നും മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയത് ഒബാമ ഓര്‍ത്തെടുക്കുന്നു.
അതേസമയം തന്നെ സിങ്ങുമായുള്ള ഈ ചര്‍ച്ച ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് വക്ലാവ് ഹവേലുമായുള്ള ചര്‍ച്ചയെ അനുസ്മരിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യയ്ക്കായി മന്‍മോഹന്‍ സിങ് തനിക്ക് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്‌തെന്നും ജനാധിപത്യ മൂല്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ രാജ്യത്തെ ജി.ഡി.പി മെച്ചപ്പെടുത്തിയെന്നും. ഒരു ജനാധിപത്യ രാഷ്ട്രത്തിനു വേണ്ടത് എല്ലാ ജനങ്ങളുടെയും സമാധാനവും രാജ്യത്തിന്റെ വളര്‍ച്ചയും ഒക്കെയാണെന്നും അദ്ദേഹത്തെ പോലെത്തന്നെ ഞാനും വിശ്വസിച്ചു എന്നാല്‍ ഇപ്പോള്‍ ഇത്തരം രാജ്യങ്ങളില്‍ വര്‍ഗീയവാദത്തിനും, വംശഹത്യക്കും, മതത്തിനും, നിറത്തിനും, അഴിമതിക്കുമൊക്കെയാണ് സ്ഥാനം.
മറ്റുള്ളവരെ താഴ്ത്തികെട്ടി നിര്‍വൃതി കൊള്ളുന്ന മനുഷ്യ സ്വഭാവമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എപ്പോള്‍ വേണമെങ്കിലും മറ നീക്കി പുറത്തുവരാവുന്ന ഒന്നാണ് അത്. മഹാത്മാ ഗാന്ധിയെപ്പോലെ ഒരു മാര്‍ഗദര്‍ശി ഇല്ലാത്തതില്‍ ഉള്ള വേദനയും അദ്ദേഹം പുസ്തകത്തില്‍ പങ്കുവെക്കുന്നു.