അജു വാരിക്കാട്

ഹൂസ്റ്റണ്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയന്‍ അവതരിപ്പിക്കുന്ന റിതംസ് ഓഫ് ബേത്‌ലഹേം വെര്‍ച്ച്വല്‍ ക്രിസ്തുമസ് കരോള്‍ 2020 ഡിസംബര്‍ 13 ഞായറാഴ്ച വൈകുന്നേരം 6:30 ന് (സെന്‍ട്രല്‍ സമയം) സംപ്രേക്ഷണം ചെയ്യുന്നതാണ്.

ഹൂസ്റ്റണ്‍, ഡാലസ്, ഓസ്റ്റിന്‍, ഒക്‌ലഹോമ എന്നിവിടങ്ങളിലെ എല്ലാ ഇടവകകളിലേയും യുവജനസഖ്യ ഗായകസംഘങ്ങള്‍ പങ്കെടുക്കുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നു. നോര്‍ത്ത് അമേരിക്ക യുറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവദ്യ ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പാ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതാണ്.
റിതംസ് ഓഫ് ബേത്‌ലഹേമിന്റെ തല്‍സമയ സംപ്രേക്ഷണം മാര്‍ത്തോമാ മീഡിയ, അബ്ബാ ന്യൂസ്, പ്രവാസി ചാനല്‍, ഈമലയാളി ഡോട്ട് കോം, മലയാളി എന്റര്‍ടൈംമെന്റ് ടിവി എന്നിവയില്‍ ഉണ്ടായിരിക്കുന്നതാണ്.