ഹൂസ്റ്റണ്‍: 65 ഓളം രാജ്യങ്ങളില്‍ നിന്ന് വരെ പ്രയാഭേദമന്യെ വിവിധ കലാകാരന്മാരും കലാകാരികളും 32 ഇവെന്റുകളിലായി മാറ്റുരയ്ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വണ്‍ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പതിനായിരത്തോളം റജിസ്‌ട്രേഷനുകളില്‍ നിന്നും വിജയികളെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചത് അറുപതോളം വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ രാവും പകലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സേവനം ചെയ്തത് കൊണ്ടാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം പ്രസിഡന്റും വണ്‍ഫെസ്റ്റ് കണ്‍വീനറുമായ രാജേഷ് ജോണി പറഞ്ഞു. ഒരിക്കലും തമ്മില്‍ കാണാത്ത ലോകമെമ്പാടുമുള്ള ഒരുകൂട്ടം യുവാക്കളും യുവതികളും തന്നോടൊപ്പം ഉള്ളത് കൊണ്ട് ഇനിയും ഇതിലും വലിയ ആശയങ്ങള്‍ കൊണ്ട് വരാനുള്ള പ്രചോദനം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഘോഷങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രെസിഡന്റ് ജോണി കുരുവിള അറിയിച്ചു. വണ്‍ഫെസ്റ്റില്‍ പങ്കെടുത്ത എല്ലാവരും അതിപ്രാഗല്‍ഭ്യം ഉള്ളവരാണെന്നും, വണ്‍ഫെസ്റ്റിലുടെ ഒരു കലാ മല്‍സരങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ പ്ലാറ്റഫോം ഒരുക്കുവാന്‍ സാധിച്ചതില്‍ വളരെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ ഒന്നാം തിയതി വൈകുന്നേരം 5 മണിക്ക് ചേരുന്ന സൂം സംഗമത്തില്‍ ഏകദേശം അയ്യായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ അനൂപ് അറിയിച്ചു. വണ്‍ഫെസ്റ്റ് ഫിനാലെയോടൊപ്പം തന്നെ ലോകത്തു നിന്നും നിരവധി അംഗങ്ങള്‍ ആദ്യമായി സൂം സംഗമത്തില്‍ ഒന്ന് ചേര്‍ന്ന് ഭാഷാ പ്രതിജ്ഞ എടുക്കും. വണ്‍ഫെറ്റ് ഫിനാലെയ്ക്ക് മുന്നോടായി ഹാലോവീന്‍ നൈറ്റ്, ഇന്‍സ്ട്രുമെന്റല്‍ ജാമിങ്ങ്, ഫോട്ടോഗ്രാഫിക് വെബ്ബിനാര്‍, ഓണ്‍ലൈന്‍ ആര്‍ട്‌സ് എന്നിങ്ങനെ വിവിധ ഇവെന്റുകള്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങള്‍ അണിയറയില്‍ ഒരുക്കുകയാണ്.
വണ്‍ഫെസ്‌റ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷങ്ങള്‍ ജീവന്‍ ടി.വി ലൈവ് സ്ട്രീമിംഗ് നടത്തുമെന്ന് ജീവന്‍ ടി.വി എം.ഡി ബേബി മാത്യു സോമതീരം അറിയിച്ചു.