THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ലോക മലയാളികള്‍ക്ക് വാക്കുകളിലൂടെ ഊര്‍ജ്ജം പകരാന്‍ ഡോ. ലിസി ഷാജഹാന്‍

ലോക മലയാളികള്‍ക്ക് വാക്കുകളിലൂടെ ഊര്‍ജ്ജം പകരാന്‍ ഡോ. ലിസി ഷാജഹാന്‍

ചിക്കാഗോ: ലോക മലയാളികള്‍ക്ക് പുതുവത്സര സമ്മാനമായി പ്രശസ്ത മനശാസ്ത്രജ്ഞ ലിസി ഷാജഹാന്‍ എംപാഷ ഗ്ലോബലിനൊപ്പം. ആരോഗ്യപരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എംപാഷ ഗ്ലോബല്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് സംഘടിപ്പിക്കുന്ന വെബിനാറിലാണ് ലിസി ഷാജഹാനെത്തുന്നത്. വെബിനാര്‍ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. ദിവ്യ വി.ഗോപിനാഥ് ഐപി.എസ് ഉദ്ഘാടനം ചെയ്യും. കര്‍മരംഗത്ത് കരുത്തുറ്റ പ്രതീകമായ ദിവ്യ വി.ഗോപിനാഥ് മെഡിക്കല്‍ ഡോക്ടര്‍ കൂടിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ദിവ്യ. വി.ഗോപിനാഥ് നേതൃത്വം നല്‍കുന്നത്.

adpost

സൈക്കോളജിസ്റ്റ്, ലൈഫ് കോച്ച്, സെലിബ്രിറ്റി മെന്റര്‍, എഴുത്തുകാരി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ലിസി ഷാജഹാന്‍ സ്ത്രീകളുടെ ജീവിത ലക്ഷ്യങ്ങളെ നിര്‍വചിച്ച് നല്‍കുന്ന മിഷനുമായി മുന്നോട്ടു പോവുകയാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള ഇവര്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ അമരക്കാരി കൂടിയാണ്. പത്ത് ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ജീവിതോദ്ദേശം സാര്‍ത്ഥമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതാണ് വരുന്ന 5 വര്‍ഷത്തിനുള്ളില്‍ ലക്ഷ്യമിടുന്നത്. എക്കാലവും പഠിച്ചു കൊണ്ടേയിരിക്കുക എന്ന ലക്ഷ്യത്തോടെ കര്‍മപഥത്തില്‍ തിളങ്ങുന്ന ലിസി മനശ്ശാസ്ത്രത്തിന്റെ നിരവധി മേഖലകളില്‍ സജീവ പ്രവര്‍ത്തകയാണ്. കൗണ്‍സിലര്‍, ഗ്രൂമര്‍, ട്രയിനര്‍ എന്നീ മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവ സമ്പത്താണ് ലിസി ഷാജഹാനുള്ളത്. മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ സ്റ്റേറ്റ് പ്രസിഡന്റ്, അസോസിയേഷന്‍ ഓഫ് കൗണ്‍സിലേഴ്‌സ് ആന്റ് മെന്റ്‌ഴ്‌സ് പ്രസിഡന്റ്, വെല്‍നെസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഫാക്കല്‍റ്റി തുടങ്ങി നിരവധി സ്ഥാനങ്ങളില്‍ ലിസി ഷാജഹാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട ്. കുടുംബങ്ങളിലെ അസ്വാരസ്യങ്ങള്‍ കൂടി വരുന്ന ഇക്കാലത്ത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യപരമായ കുടുംബാന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ വെബിനാറിലൂടെ ലിസി ഷാജഹാന്‍ നല്‍കും.

adpost

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. കുടുംബങ്ങളില്‍ ആ ഇമ്പം നിലനിര്‍ത്തുവാന്‍ എക്കാലവും പ്രതിജ്ഞാ ബദ്ധമാണ് എംപാഷ ഗ്ലോബല്‍. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തങ്ങളാണ് എംപാഷ കാഴ്ചവച്ചിട്ടുള്ളത്. ഇതിനായി ഇത്തരം മേഖലകളിലെ പ്രശസ്തരും പ്രഗത്ഭരുമായ നിരവധി വ്യക്തികളുടെ സേവനം എംപാഷ ഗ്ലോബല്‍ ലക്ഷ്യമിടുന്നുണ്ട ്. ചെറിയ പ്രശ്‌നങ്ങളില്‍പോലും കുടുബബന്ധങ്ങള്‍ ശിഥിലമാകുന്ന ഇക്കാലത്ത് ആഴവും പരപ്പുമുള്ള ബന്ധങ്ങളിലെ മൂല്യങ്ങളിലേയ്ക്ക് എംപാഷ കടന്നുചെല്ലുന്നു. ആരോഗ്യപരമായ ജീവിത സംവിധാനത്തിന് പിന്നില്‍ സംഘപരമായ ഒരു ചാലകശക്തിയുടെ പിന്തുണകൂടിച്ചേരുമ്പോള്‍ കടലോളം പരക്കുവാന്‍ നമ്മുടെ കുടുംബങ്ങള്‍ക്കാവുമെന്ന് എംപാഷ ശക്തമായി വിശ്വസിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Benny Vachachira 847 322 1973, Vinod Kondoor 313 208 4952. empatiaglobal.com.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com