ഹ്യൂസ്റ്റണ്‍: ലോക മലയാളികളുടെ ഇടയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനം അഭിനന്ദാനാര്‍ഹമാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് ദ്വിവത്സര സമ്മേളനം ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ലോക മലയാളികളെ ഒരു കുടക്കിഴില്‍ അണി നിരത്തി 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാള ഭാഷയുടെ പ്രചാരണത്തിനും ലോക കേരള സഭയ്ക്കും നല്കി വരുന്ന പിന്തുണ അഭിനന്ദനം അര്‍ഹിക്കുന്നു.
വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന് ദ്വിവത്സര സമ്മേളനവും സില്‍വര്‍ ജൂബിലിസമ്മേളനവും വെര്‍ച്ച്യുല്‍ സൂം മീറ്റിംഗിലുടെയാണ് കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിര്‍വ്വഹിച്ചത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് പ്രസിഡന്റ് ജെയിംസ് കൂടല്‍ അദ്ധ്യക്ഷത വഹിച്ചു .കഴിഞ്ഞ രണ്ടു വര്‍ഷകാലം പൊവിന്സുകള് നല്കിയ പിന്തുണക്ക് ജെയിംസ് കൂടല്‍ നന്ദി പറഞ്ഞു. പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മറ്റിക്ക് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സില്‍വര്‍ ജൂബിലി യുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ഗ്ലോബല്‍ വില്ലേജ് പ്രോജെക്ടിന് അമേരിക്കയില്‍ നിന്നും 6 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ജെയിംസ് കൂടല്‍ പറഞ്ഞു.
പുതിയതായി തെരുഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സമേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റു. ചെയര്മാന് ഹരിനമ്പൂതി (റിയോ ഗ്രാന്‍ഡെ വാലി), പ്രഡിഡന്റ്തങ്കം അരവിന്ദ് (ന്യൂ ജേഴ്സി), കോശി ഓ തോമസ് ന്യൂ യോര്‍ക്ക് (വൈസ് ചെയര്മാന്), ഡോ. സോഫി വില്‍സണ്‍ ന്യൂ ജേഴ്സി (വൈസ് ചെയര്‍), ജേക്കബ്ബ് കുടശ്ശനാട് ഹ്യൂസ്റ്റണ്‍ (വൈസ് പ്രസിഡന്റ് അഡ്മിന്), വിദ്യാ കിഷോര്‍ ന്യൂ ജേഴ്സി (വൈസ് പ്രസിഡന്റ് ഓര്ഗനൈസേഷന്), ശാലു പൊന്നൂസ് പെന്‍സില്‍വാനിയ (വൈസ് പ്രസിഡന്റ് പ്രൊജക്റ്റ് ), ബിജു ചാക്കോ ന്യൂ യോര്‍ക്ക് (ജനറല്‍ സെക്രട്ടറി), അനില്‍ കൃഷ്ണന്‍കുട്ടി വാഷിംഗ്ടണ്‍ (ജോയിന്റ് സെക്രട്ടറി), തോമസ് ചെല്ലത് ഡാളസ് (ട്രഷറര്‍), സിസില്‍ ജോയി പഴയമ്പള്ളില് ന്യൂ യോര്‍ക്ക് (ജോയിന്റ് ട്രഷറര്‍) ഡോ. നിഷ പിള്ളൈ ന്യൂ യോര്‍ക്ക് (വുമണ്‍ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ് പെന്‍സില്‍വാനിയ (വുമണ്‍ ഫോറം സെക്രട്ടറി), ജോര്‍ജ്ജ് ഈപ്പന് ഹ്യൂസ്റ്റണ്‍ , (യൂത്ത് ഫോറം പ്രസിഡന്റ്), ജിമ്മി സ്കറിയ ന്യൂയോര്‍ക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യന് അറ്റ്ലാന്റ (മീഡിയ ഫോറം ചെയര്മാന്), ബൈജുലാല്‍ ഗോപിനാഥന്, ന്യൂജേഴ്സി (മീഡിയ ഫോറം സെക്രട്ടറി), ലക്ഷ്മി പീറ്റര്‍ ഹ്യൂസ്റ്റണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍). ഉപദേശകസമിതി ചെയര്മാന് തോമസ് മാത്യു മെരിലാന്‍ഡ് അംഗങ്ങള്‍ ജയിംസ് കൂടല്‍ ഹ്യൂസ്റ്റണ്‍, വര്‍ഗീസ് തെക്കേകര ന്യൂ യോര്‍ക്ക് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്. സ്ഥാപക നേതാവ് ആന്‍ഡ്രു പാപ്പച്ചന് സത്യവാചകം ചൊല്ലിക്കൊടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ റീജിയന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഫെറെന്‍സില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ രാഞ്ജി ഗൗരി പാര്‍വതി ബായ്, റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന് ജോസഫ്, മുന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, എ വി അനുപ്, ജോണി കുരുവിള ,സി യു മത്തായി, എസ്.കെ ചെറിയാന്, പോള്‍ പാറപ്പളി, ഷാജി മാത്യു, ചാള്‍സ് പോള്‍, രാജീവ് നായര്‍, ഡേവിസ് തെക്കുംതല , സിസിലി ജേക്കബ്, ജോസഫ് കില്ലിയന്‍, ബേബി മാത്യു സോമതീരം, തങ്കമണി ദിവാകരന്, ശാന്ത പോള്‍, സ്ഥാപക നേതാക്കള്‍ ആയ ആന്‍ഡ്രൂ പാപ്പച്ചന്, തോമസ് മാത്യു, വര്‍ഗീസ് തെക്കേകര, ഡോ ജോര്‍ജ്ജ് ജേക്കബ്ബ് ഫോമാ പ്രെസിഡന്റ് അനിയന് ജോര്‍ജ്ജ് , ഫൊക്കാന നേതാവ് മാധവന് നായര്‍ , പ്രസ് ക്ലബ് ചെയര്മാന് ഡോ. ജോസഫ് ചാലില്‍. യൂത്ത് ഫോറം പ്രഡിഡന്റ് രാജേഷ് ജോണി, വുമണ്‍ ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരന്,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.
1995 ജൂലൈ 3 ന് ന്യൂ ജേഴ്സി യില്‍ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് ആറു റീജിയനുകളിലായി 70 ല്‍ പ്പരം പ്രൊവിന്‍സ് ഉണ്ട് . സില്‍വര്‍ ജൂബിലിയുടെ സമാപനസമ്മേളനത്തില്‍ സ്ഥാപക നേതാക്കള്‍ പരേതരായ ടി. എന്‍. ശേഷന്, കെ പി പി നമ്പ്യാര്‍ , ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന് ആയിരുന്ന ഡോ. സുദര്ശന്, ഡോ. ശ്രീധര്‍ കാവില്‍ എന്നിവര്‍ നല്കിയ സേവനങ്ങളെ അനുസ്മരിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു .
അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്സസ് വരെ പത്തു പ്രൊവിന്‍സുകളിലായി വ്യാപിച്ചു കിടക്കുന്നു . പ്രസിദ്ധ നാടന്‍ പാട്ടുകാരി പ്രസീദ ചാലക്കുടി യുടെ ലൈവ്പോഗ്രാം റുബീന സുധര്‍മന്‍ അവതരിപ്പിച്ച മോഹിനിയാട്ടവും നിമ്മി ദാസ് അവതരിപ്പിച്ച കുച്ചിപ്പുടി യും കോണ്ഫ്രന്സിനെ കൂടുതല്‍ ആകര്ഷമാക്ക്കി .
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ചെയര്മാന് ഹരി നമ്പൂതിരി യും പ്രസിഡന്റ് തങ്കം അരവിന്ദും മറുപിടി പ്രസംഗം നടത്തി .
കോണ്‍ഫ്രന്‍സിനു കോഡിനേറ്റര്‍ മാരായ ജിനേഷ് തമ്പി ,പ്രകാശ് ജോസഫ് , ഡോ ഗോപിനാഥന് , വര്‍ഗീസ് പി എബ്രഹാം എന്നിവര്‍ നേതൃത്വത്തം നല്കി . കോണ്‍ഫ്രന്‍സ് കണ്‍വീനര്‍ സിനു നായര്‍ സ്വാഗതവും ജിനേഷ് തമ്പി കൃതജ്ഞതയും പറഞ്ഞു .
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് കേരള പിറവി ദിനാഘോഷം നവംബര്‍ 15 ഞായറാഴ്ച
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് , കേരള പിറവി ദിനാഘോഷം സൂം മീറ്റിംഗ് മുഖേനെ നവംബര്‍ 15 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സംഘടിപ്പിച്ചിരിക്കുന്നു. WMC ന്യൂജേഴ്സി പ്രൊവിന്‍സ് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ വ്യാപനം അമേരിക്കയില്‍ വലിയ രീതിയില്‍ വര്‍ധിച്ചു വരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന മാനസിക ക്ലേശങ്ങളും , ബുദ്ധിമുട്ടുകളും വന്‍ സാമൂഹിക വിപത്തായിമാറികൊണ്ടിരിക്കുന്ന അവസ്ഥയില്‍ , കോവിഡ് ഉയര്‍ത്തുന്ന മാനസിക പ്രശ്നങ്ങളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്നതിനെ ആസ്പദമാക്കി തയാറാക്കിയിരിക്കുന്ന ചര്‍ച്ചയാണ് പ്രോഗ്രാമിന്റെ പ്രധാന ആകര്‍ഷണം .
ഡോ റോയ് എബ്രഹാം (സെക്രട്ടറി ജനറല്‍ , വേള്‍ഡ് സൈക്കിയാട്രിക് അസോസിയേഷന്) , ഡോ ടില്ലി വര്‍ഗീസ് എം ഡി (കിളലരശേീൗ െറശലെമലെ) , ഡോ അബി കുര്യന് എം ഡി (സൈക്കിയാട്രിസ്റ് ), ഡോ ജൂളി കോശി DNP എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം കൊടുക്കും.
കേരള പിറവി ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്സി പ്രൊവിന്‍സ് ഒരുക്കിയിരിക്കുന്ന കലാവിരുന്നില്‍ , പ്രശസ്ത Neenz Eventia ഡാന്‍സ് ടീം അംഗങ്ങളുടെ നൃത്തം, അമേരിക്കയിലെ അനുഗ്രഹീത മലയാളി ഗായകര്‍ അണിയിച്ചൊരുക്കിയിരികുന്ന ശ്രുതിമധുരമായ ഗാനങ്ങള്‍ എന്നിവ ചടങ്ങുകളുടെ മറ്റ് ആകര്‍ഷണമാണ്
കേരളപിറവിദിനാഘോഷത്തിനോട് അനുബന്ധിച്ചു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുകയും , കേരള തനിമയുള്ള കലാവിസ്മയങ്ങളെ കോര്‍ത്തിണക്കി ന്യൂജേഴ്സി പ്രൊവിന്‍സ് വനിതാ ഫോറം ഈ പരിപാടി സംഘടിപ്പിച്ചതിലുള്ള അഭിമാനവും സന്താഷവും ന്യൂജഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി രേഖപ്പെടുത്തി
കോവിഡ് ഉയര്‍ത്തുന്ന വലിയ മാനസിക വെല്ലുവിളികളെ തരണം ചെയ്യാന്‍ വേള്‍ഡ് സൈക്കിയാട്രിക് അസോസിയേഷന് സെക്രട്ടറി ജനറല്‍ ഡോ റോയ് എബ്രഹാം ഉള്‍പ്പെടെ , അമേരിക്കയിലെ മികച്ച മലയാളി മെഡിക്കല്‍ പ്രൊഫെഷനല്‍സിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സെമിനാര്‍ സംഘടിപ്പിച്ചത് ന്യൂ ജഴ്സി പ്രൊവിന്‍സിനു വലിയ മുതല്കൂട്ടാനെന്നു ചെയര്മാന് ഡോ ഗോപിനാഥന് നായര്‍ അഭിപ്രായപ്പെട്ടു
കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട് ഓരോ പ്രവാസിക്കും , ദൈവം വരം തന്ന മഹാനുഭൂതിയാണെന്നും , കേരളം എന്ന കൊച്ചു ദേശത്തിന്റെ അറുപത്തി നാലാം പിറവി ആഘോഷിക്കുന്ന വേളയില്‍ ഇത്തരത്തിലുന്ന വിദ്യാനപ്രദമായ സെമിനാറും കലാപരിപാടിയും സംഘടിപ്പിക്കാനായത്തിലുള്ള സന്തോഷം പങ്കു വെക്കുന്നതിനൊപ്പം , എല്ലാവര്ക്കും കേരള പിറവിദിനത്തിന്റെ ആശംസകളും നേര്‍ന്നു ക്കൊള്ളുന്നതായി സെക്രട്ടറി ഡോ ഷൈനി രാജു അറിയിച്ചു
കോവിഡ് മൂലം അനേകം ആളുകള്‍ക്ക് ജോലി നഷ്ടപെട്ടത് കാരണമുണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധി, കുട്ടികള്‍ സ്കൂളില്‍ പോകാനാകാതെ വീട്ടില്‍ തന്നെ ഒതുങ്ങി ഇരിക്കുമ്പോഴത്തെ പ്രശ്നങ്ങള്‍, ആശുപത്രിയില്‍ കോവിഡ് വെല്ലുവിളി ഉയര്‍ത്തുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന ആതുരസേവാപ്രവര്‍ത്തകര്‍ , ഇവര്‍ക്കൊക്കെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മാനസിക ആരോഗ്യം മികച്ച രീതിയില്‍ നിലനിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ന്യൂജേഴ്സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് റിങ്കിള് ബിജു അഭിപ്രായപ്പെട്ടു. പ്രശസ്ത തെന്നിന്ത്യന്‍ നടി മന്യ നായിഡു ആശംസകള്‍ നേരും. ലക്ഷ്മി പീറ്റര്‍ ആണ് മോഡറേറ്റര്‍.
WMC ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്മാന് ഡോ ഗോപിനാഥന് നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് തോമസ് മൊട്ടക്കല്‍, സെക്രട്ടറി ഡോ ഷൈനി രാജു, വനിതാ ഫോറം പ്രസിഡന്റ് റിങ്കിള് ബിജു, വനിതാ ഫോറം സെക്രട്ടറി എലിസബത്ത് അമ്പിളി കുര്യന് എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോര്‍ഡും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും.
അമേരിക്ക റീജിയന് ചെയര്മാന് ഹരി നമ്പൂതിരി, പ്രസിഡന്റ് തങ്കം അരവിന്ദ്, സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബല്‍ ചെയര്മാന് ഡോ എ വി അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, അമേരിക്ക റീജിയന് വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്, അമേരിക്ക റീജിയന് മുന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ ഉള്‍പ്പെടെയുള്ള വിവിധ ഗ്ലോബല്‍, പ്രൊവിന്‍സ് നേതാക്കള്‍ പരിപാടിക്കു ആശംസകള്‍ നേര്‍ന്നു.
ഫ്ലവര്‍സ് ടി വി ഫേസ്ബുക്കിലൂടെ പ്രോഗ്രാം ലൈവ് ആയി സംപ്രേക്ഷണം ചെയ്യും.
മീറ്റിംഗ് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ചുവടെ :
Join Zoom Meeting: https://Zoom.us/j/7329158813
Meeting ID: 732 915 8813
Dial-in by phone: +1 929 205 6099
Meeting ID 732-915-8813
Password: 123456