THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, March 27, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America വേള്‍ഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് മലയാളി വൈസ് ചെയര്‍മാന്‍, ഈ പദവിയിലെത്തുന്ന പ്രഥമ ദക്ഷിണേന്ത്യന്‍

വേള്‍ഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് മലയാളി വൈസ് ചെയര്‍മാന്‍, ഈ പദവിയിലെത്തുന്ന പ്രഥമ ദക്ഷിണേന്ത്യന്‍

അനില്‍ മറ്റത്തികുന്നേല്‍

adpost

ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേള്‍ഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ (ഡബ്ല്യു.എഫ്.ജി) വൈസ് ചെയര്‍മാനായി മലയാളിയായ ജോമോന്‍ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരന്‍ കൂടിയാണ് ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസക്കാരനായ ജോമോന് മാത്യു.

adpost

ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്‍ച്ചയുമുള്ള കമ്പനികളില്‍ ഒന്നായി അമേരിക്കന്‍ മാസികയായ ഫോര്‍ച്യൂണ്‍ തെരഞ്ഞെടുത്തിട്ടുള്ള ഏഗോണിന്റെ ഉടമസ്ഥതയില്‍ യുഎസ്, കാനഡ, പോര്‍ട്ടോറിക്കോ എന്നീ രാജ്യങ്ങളില്‍ പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് ഡബ്ല്യുഎഫ്ജി. സര്‍ക്കാര്‍ അംഗീകാരമുള്ള അര ലക്ഷത്തോളം സ്വകാര്യ സാമ്പത്തിക ഉപദേഷ്ടാക്കള് അംഗങ്ങളായ കമ്പനിയുടെ നിര്‍ണ്ണായക തസ്തികയിലേക്ക് ജോമോന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ അത് കാനഡയിലെ മലയാളിസമൂഹത്തിനാകെ അഭിമാനമുഹൂര്‍ത്തമാണ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്കൂടി വളരാന്‍ കമ്പനി ആലോചിക്കുന്ന ഘട്ടത്തിലാണ് സ്ഥാനക്കയറ്റം.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയായ ജോമോന്‍ 2000ലാണ് കാനഡയിലേക്ക് കുടിയേറിയത്. ആറു വര്‍ഷത്തോളം പല ജോലികള്‍ ചെയ്‌തെങ്കിലും 2006ല്‍ ഡബ്ല്യുഎഫ്ജിയില്‍ ചേര്‍ന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ചുരുങ്ങിയ കാലത്തിനിടെ കാനഡയിലാകെയും അമേരിക്കയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന് കഴിഞ്ഞു. ഒന്നര പതിറ്റാണ്ട് കാലത്തെ സമര്‍പ്പിതമായ പ്രവര്‍ത്തനത്തിനൊടുവില്‍ അര്‍ഹിച്ച അംഗീകാരം ഇപ്പോള്‍ ജോമോനെ തേടിയെത്തി. 2018ല് കാലിഫോര്‍ണിയയില്‍ നടന്ന ഡബ്ല്യുഎഫ്ജി കണ്‍വന്‍ഷനില്‍് പ്രഭാഷകരില്‍ ഒരാളായി ജോമോന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 14000-ലേറെ ആള്‍ക്കാരാണ് അന്ന് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്.

ഉഴവൂര്‍ കുടിയിരിപ്പില്‍ മാത്യു-ആലീസ് ദമ്പതികളുടെ മകനാണ്. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍് വിദ്യാഭ്യാസം പൂര്ത്തിയാക്കി. ജിജിയാണ് ഭാര്യ. മൂന്ന് മക്കള്‍. സഹോദരന്‍ ജയ്‌സണ്‍ മാത്യു ഡബ്ല്യുഎഫ്ജി സീനിയര് മാര്ക്കറ്റിംഗ് ഡയറക്ടറായി പ്രവര്ത്തിക്കുന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ജോമോന്റെ കുടുംബം മൊത്തം ഇപ്പോള്‍ ക്യാനഡയില്‍ സ്ഥിരതാമസക്കാരാണ്.

വ്യത്യസ്തമായി ചിന്തിക്കുകയും ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്താല്‍ കാനഡ അനന്തസാധ്യതകളുള്ള രാജ്യമാണെന്നാണ് ജോമോന്റെ പക്ഷം. എന്നാല്‍, ഇവിടേയ്ക്ക് കുടിയേറുന്നവരില്‍ വലിയൊരു വിഭാഗവും അവസരങ്ങള്‍ ഉപയോഗിക്കുന്നില്ല. തങ്ങളുടെതന്നെ ജോലിയിലേക്ക് ചുരുങ്ങുകയോ സാധാരണ ജോലികളുമായി കുറഞ്ഞ വേതനത്തില്‍ കാലംകഴിക്കുകയോ ആണ് കൂടുതല്‍പേരും. വിദ്യാഭ്യാസനിലവാരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന മലയാളി സമൂഹമെങ്കിലും മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്ന് ജോമോന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com