വേള്‍ഡ് മലയാളീ കൌണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ബൈനിയല്‍ സമ്മേളനത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു, പ്രസിഡന്റ് ചാള്‍സ് പോളിന്റെ അദ്യക്ഷതയില്‍ നടന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റി യോഗത്തില്‍ പ്രോമിത്യുസ് ജോര്‍ജ് സ്വാഗതവും രാമചന്ദ്രന്‍ പേരാംബ്ര നന്ദിയും പറഞ്ഞു.

ഡിസംബര്‍ 4 നു വൈകീട്ട് 4 മണിക്ക് സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ബൈനിയല്‍ കോണ്‍ഫറന്‍സും കലാപരിപാടികളും ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള ഉല്‍ഘാടനം ചെയ്യും. മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ചാള്‍സ് പോള്‍ അധ്യക്ഷനായ ചടങ്ങില്‍ ആര്‍ ശ്രീലേഖ ഐ.പി.എസ് മുഖ്യാതിഥിയും ജസ്റ്റിസ് കുരിയന്‍ ജോസഫ് മുഖ്യ പ്രഭാഷകനും, അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വാ ഐ.എഫ്.എസ് വിശിഷ്ട അതിഥിയും ആയിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട പുതിയ മിഡില്‍ ഈസ്റ്റ് റീജിയന്‍ ഭാരവാഹികള്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ റ്റി.പി വിജയന്‍, വര്‍ഗീസ് പനക്കല്‍, സെക്രട്ടറി പോള്‍ പറപ്പിള്ളി, ട്രഷറര്‍ സി.പി രാധാകൃഷ്ണന്‍, വിമന്‍സ് ഫോറം പ്രെസിഡന്റ് തങ്കമണി ദിവാകരന്‍, മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. മനോജ് തോമസ്, സെക്രട്ടറി പ്രോമിത്യുസ് ജോര്‍ജ്, ട്രഷറര്‍ രാമചന്ദ്രന്‍ പേരാമ്പ്ര, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്തര്‍ ഐസക്, വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ പി, വിമന്‍സ് ഫോറം പ്രസിഡന്റ് ഷീല റെജി, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാന്‍, പ്രത്യേക ക്ഷണിതാക്കളായ ജോസഫ് കില്ലിന്‍, ബേബി മാത്യു സോമതീരം എന്നിവര്‍ ആശംസകള്‍ നേരും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോളതലത്തില്‍ നടത്തിയ വണ്‍ ഫെസ്റ്റ് കലാമാമാങ്കത്തില്‍ നിന്ന് തിരഞ്ഞെടുത്ത കലാപരിപാടികളും പ്രൊവിന്‍സ് അംഗങ്ങളുടെ കലാസൃഷ്ടികളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സമ്മേളത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ഓരോരുത്തരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ കേട്ടേത്ത്, പ്രോഗ്രാം കണ്‍വീനര്‍ ഷീല റെജി, പ്രോഗ്രാം മാനേജര്‍ റ്റി.കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.