വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡ്ഡില്‍ ഈസ്റ്റ് പ്രസിഡന്റ് ചാള്‍സ് പോളിന്റെ അധ്യക്ഷതയില്‍ നടന്ന സൂം കോണ്‍ഫറന്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയന്‍ ഓഫീസ് ഭാരവാഹികള്‍ സത്യപ്രത്ജ്ഞ ചെയ്ത് ചുമതലയേറ്റു. ജോണി കുരുവിള ഉത്ഘാടനം ചെയ്ത ചടങ്ങ് വീശിഷ്ട അതിഥികളയ ശ്രീലേഖ IPS, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ദീപ ഗോപാലന്‍ വാധ്വാ എന്നുവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രോമിത്യുസ് ജോര്‍ജ് സ്വാഗതം ആസംസിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ.വി അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തു. റീജിയന്‍ ചെയര്‍മാന്‍ റ്റി.കെ വിജയന്‍, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി സന്തോഷ് കേട്ടേത്, ട്രഷറര്‍ രാജീവ് കുമാര്‍, എന്നിവരും വിമന്‍സ് ഫോറം പ്രസിഡന്റ് എസ്തര്‍ ഐസക്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല റെജി, വൈസ് ചെയര്‍മാന്‍മാര്‍ ആയി ജോയ് തണങ്ങാടന്‍, ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഡ്മിന്‍ വിനേഷ് മോഹന്‍, വൈസ് പ്രസിഡന്റ് ജയന്‍ വടക്കേവീട്ടില്‍, അഡ്വക്കേറ്റ് സുനില്‍ കുമാര്‍, സെക്രട്ടറി സി.എ ബിജു, ജോയിന്റ് ട്രീഷറര്‍ വിശാഖ് ശ്രീകുമാര്‍, യൂത്ത് ഫോറം പ്രസിഡന്റ് രേഷ്മ റെജി, യൂത്ത് ഫോറം സെക്രട്ടറി ജോജോ, വിമന്‍സ് ഫോറം സെക്രട്ടറി റാണി ലിജേഷ്, വിമന്‍സ് ട്രഷറര്‍ സ്മിത ജയന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മനോജ് തോമസ്, അഡൈ്വസറി ബോര്‍ഡ് എന്‍.ആര്‍.ഐ ഫോറം ചെയര്‍മാന്‍ ജോണ്‍ പി വര്‍ഗീസ്, ഐ.റ്റി ഫോറം ചെയര്‍മാന്‍ ഡോ. ഷെറിമോന്‍, സോഷ്യല്‍ മീഡിയ ഫോറം ചെയര്‍മാന്‍ അബ്ദുല്‍ അസിസ്, എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ജെറല്‍ ജോസ്, ഹെല്‍ത്ത് ഫോറം ചെയര്‍മാന്‍ ഡോ. റെജി ജേക്കബ്, ബിസിനസ് ഫോറം ചെയര്‍മാന്‍ കെ.പി വിജയന്‍, എന്‍വിരോന്മെന്റ് ചെയര്‍മാന്‍ ജോണ്‍ മാത്യു ചക്കിട്ടായില്‍ എന്നിവരും സ്ഥാനമേറ്റു.

യോഗത്തില്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് പട്ടാണിപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായി, ഗ്ലോബല്‍ VP അഡ്മിന്‍ T P വിജയന്‍, ഗ്ലോബല്‍ VP മിഡില്‍ ഈസ്റ്റ് വര്‍ഗീസ് പനക്കല്‍, ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റ്റി.വി.എന്‍ കുട്ടി. വിശിഷ്ട ക്ഷണിതാക്കളായ ജോസഫ് കിള്ളിന്‍, ബേബി മാത്യു സോമത്തീരം, ഗ്ലോബല്‍ വിമെന്‍സ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരന്‍, റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് എസ്തര്‍ ഐസക്, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല റെജി, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാന്‍, ജെ.ജെ ജലാല്‍, സുനില്‍ കുമാര്‍ TKV, ഹരി നമ്പൂതിരി, സിനിമ നടന്മാരായ TG രവി, ശ്രീജിത്ത് രവി, പക്രു, സ്വാമി പൂജ്യ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
റീജിയന്‍ വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ P, ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ പോള്‍ വടശ്ശേരി, ജാനറ്റ് വര്‍ഗീസ്, ഗ്ലോബല്‍ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ശാന്ത പോള്‍, സെക്രട്ടറി പാള്‍ പറപ്പിള്ളി, ട്രീഷറര്‍ C P രാധാകൃഷ്ണന്‍ , അമേരിക്ക റീജിയന്‍ പ്രസിഡന്റ് തങ്കമണി അരവിന്ദ്, ഇന്ത്യ റീജിയന്‍ പ്രസിഡന്റ് ഷാജി മാത്യു മുതലായവര്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം ‘WMC One Fest’ എന്ന ആഗോള കലാമേളയുടെ മിഡില്‍ ഈസ്റ്റിലെ കണ്‍വീനര്‍മാരെ ആദരിച്ചു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുണ്ടായി. കൂടാതെ കലാതിലകം നേടിയ കലാകാരികളായ ഡോ. സബീന സൂസന്‍ തോമസ്, ഫാബി ശാഹുല്‍, കലാപ്രതിഭ മാര്‍ട്ടിന്‍ അങ്കമാലി എന്നിവരുടെ കലപ്രകടനങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി.
മിഡില്‍ ഈസ്റ്റ് റീജിയന്‍ വര്‍ക്കിംഗ് റിപ്പോര്‍ട്ട് 201820 ജനറല്‍ സെക്രട്ടറി പ്രോമീതെസ്സ് ജോര്‍ജ് അവതരിപ്പിച്ചു, റീജിയനിലെ എല്ലാ പ്രൊവിന്‍സുകളും അവരുടെ റിപ്പോര്‍ട്ടുകള്‍ റെക്കോഡഡ് വീഡിയോ ആയി പ്രദര്‍ശിപ്പിച്ചു. സ്ഥാനമൊഴിഞ്ഞ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. മനോജ് തോമസ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ചാക്കോ ഊളക്കാടന്‍, എബ്രഹാം മാത്യു, ചാക്കോ തോമസ്, ട്രഷറര്‍ രാമചന്ദ്രന്‍ പേരാംബ്ര എന്നിവര്‍ കഴിഞ്ഞ കമ്മിറ്റിക്കു പ്രൊവിന്‍സുകള്‍ നല്‍കിയ സഹകരണത്തെയും, മുന്‍ പ്രോഗ്രാമുകള്‍ സംഘടുപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഷൈന്‍ ചന്ദ്രസേനന്‍, ഷീല റെജി സന്തോഷ് കേട്ടേത് എന്നിവരോട് നന്ദിയും അറിയിച്ചു.
പ്രൊവിന്‍സ് അംഗങ്ങളുടെ കലാപരിപാടികളും ചേര്‍ന്നു ആറ് മണിക്കൂര്‍ നീണ്ട കലാമേളയില്‍ അവസാനം വരെ നിറഞ്ഞ സദസ് നല്‍കി സഹകരിച്ച കാണിക്കള്‍ക്കും, ഇലക്ഷന് കമ്മിഷന്‍ ഡോ. ജോര്‍ജ് കളിയാടന്‍,പ്രോഗ്രാം കണ്‍വീനര്‍ ഷീല റെജി കണ്‍വീനര്‍മാരായ റാണി ലിജേഷ്, അബ്ദുല്‍ അസിസ്, തുഷാര, പ്രബി, രേഷ്മ റെജി, ഡോ. ഷെറിമോന്‍, ഗിരീഷ് കുമാര്‍, അവതാരകന്‍ ഡോ. ജെറോ വര്ഗീസ് എന്നിവര്‍ക്കും റീജിയന്‍ ട്രെഷറര്‍ രാജീവ് കുമാര്‍ നന്ദി അറിയിച്ചു.