ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനം വിശിഷ്ടാതിഥികളുടെ സന്ദിഗ്ധ്യം കൊണ്ടും ജന പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഡിസംബര്‍ 26 ന് നടന്ന വെര്‍ച്ച്യുല്‍ സമ്മേളനത്തില്‍ അമേരിക്ക റീജിയന് പ്രസിഡന്റ് തങ്കം അരവിന്ദ് അദ്ധ്യ്ക്ഷത വഹിച്ചു. ശ്രീദേവി അജിത്കുമാറിന്റെ പ്രാത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗം ഗ്ലോബല്‍ ചെയര്മാന് എ.വി അനുപ് ഉത്ഘാടനം ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള മുഖ്യ പ്രഭാക്ഷണം നടത്തി. അമേരിക്ക റീജിയന് ചെയര്മാന് ഹരി നമ്പൂതിരി ആമുഖ പ്രസംഗം നടത്തി.
ഉത്ഘാടന ചടങ്ങിനൊപ്പം ക്രിസ്മസ്, പുതുവത്സാരാഘോഷവും നടത്തി. വിശിഷ്ടാതിഥികളായി ടെക്സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജി ജൂലി എ. മാത്യു, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ ഡോ. ആനി പോള്‍ , ബി. സന്ധ്യ ഐ.പി.എസ് (കേരളാ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍), ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി, കേരള സര്‍ക്കാര്‍), ഡോ. സോഹന്‍ റോയി (എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്മാന്), ശ്രീകണ്ഠന് നായര്‍ (മാനേജിംഗ് ഡയറക്ടര്‍, ഫ്ളവേഴ്സ് ടി.വി), ജോര്‍ജ്ജ് വര്‍ഗീസ് (ഫൊക്കാന പ്രസിഡന്റ്), അനിയന് ജോര്‍ജ്ജ് (ഫോമാ പ്രസിഡന്റ് ) എന്നിവര്‍ പങ്കെടുത്തു.
യോഗത്തില്‍ അമേരിക്ക റീജിയന് മുന്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാനെയും ആദരിച്ചു. ഗ്ലോബല്‍ നേതാക്കളായ ടി.പി വിജയന്, സി.യു മത്തായി, റീജിയന്-പ്രൊവിന്‍സ് നേതാക്കളായ ബിജു ചാക്കോ, ജേക്കബ്ബ് കുടശ്ശനാട്, തോമസ് ചെല്ലത്ത്, കോശി ഉമ്മന്‍, വിദ്യാ കിഷോര്‍, ഷാലു പുന്നൂസ്, പ്രകാശ് ജോസഫ്, ജിനേഷ് തമ്പി, വര്‍ഗീസ് പി എബ്രഹാം, ഡോ: ഗോപിനാഥന് നായര്‍, ഡോ: ഷിബു സാമുവേല്‍, എമി തോമസ്, ബാബു ചാക്കോ, മോഹന്‍ കുമാര്‍, മധു നമ്പ്യാര്‍, ഡോ: നിഷാ പിള്ള, മഞ്ജു, സിനു നായര്‍, തോമസ് മാത്യു, വര്‍ഗീസ് തെക്കേകര, ലക്ഷ്മി പീറ്റര്‍, ഈപ്പന് ജോര്‍ജ്ജ്, മഞ്ജു നെല്ലിവീട്ടില്‍ എന്നിവര്‍ പുതിയ ടീമിന് ആശംസകള്‍ നേര്‍ന്നു. ജെസി ചാക്കോ അമേരിക്കന്‍ ദേശീയ ഗാനവും സ്റ്റാന്‍ലി ജോര്‍ജ്ജ് ഇന്ത്യന്‍ ദേശിയ ഗാനവും ആലപിച്ചു. കണക്ടിക്കട്ട് പ്രൊവിന്‍സ്, പെന്‍സില്‍വാനിയ പ്രൊവിന്‍സ്, ഹൂസ്റ്റണ്‍ പ്രൊവിന്‍സ് എന്നിവയുടെ കള്‍ച്ചറല്‍ പ്രോഗ്രാം ആകര്‍ഷകമായി.
ഷാനാ മോഹന്‍ അവതാരക ആയിരുന്നു. 2020-2021അമേരിക്ക റീജിയന് ന്റെ പുതിയ ഭാരവാഹികളുടെ പേരു വിവരം: ചെയര്മാന്: ഹരി നമ്പൂതിരി (റിയോ ഗാര്‍ഡന്‍വാലി), പ്രസിഡന്റ്: തങ്കം അരവിന്ദ് (ന്യൂജഴ്സി).
കോശി ഒ തോമസ് -ന്യൂയോര്‍ക്ക് (വൈസ് ചെയര്മാന്), ഡോ. സോഫി വില്‍സണ്‍-ന്യൂജഴ്സി (വൈസ് ചെയര്‍), ജേക്കബ് കുടശ്ശനാട്-ഹൂസ്റ്റണ്‍ (വൈസ് പ്രസിഡന്റ്: അഡ്മിന്), വിദ്യാ കിഷോര്‍-ന്യൂജേഴ്സി (വൈസ് പ്രസിഡന്റ്: ഓര്ഗനൈസേഷന്), ശാലു പൊന്നൂസ്-പെന്‍സില്‍വാനിയ (വൈസ് പ്രസിഡന്റ്: പ്രൊജക്റ്റ്), ബിജു ചാക്കോ-ന്യൂയോര്‍ക്ക് (ജനറല്‍ സെക്രട്ടറി), അനില്‍ കൃഷ്ണന്‍കുട്ടി-വാഷിംഗ്ടണ്‍ (ജോയിന്റ്സെക്രട്ടറി), തോമസ് ചെല്ലേത്ത്-ഡാളസ് (ട്രഷറര്‍), സിസില്‍ ജോയി പഴയമ്പള്ളില്-ന്യൂയോര്‍ക്ക് (ജോയിന്റ് ട്രഷറര്‍), ഡോ. നിഷ പിള്ള-ന്യൂയോര്‍ക്ക് (വുമണ്‍ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ്-പെന്‍സില്‍വാനിയ (വിമന്‍സ്ഫോറം സെക്രട്ടറി), ജോര്‍ജ് ഈപ്പന്-ഹൂസ്റ്റണ്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ജിമ്മി സ്കറിയ-ന്യൂയോര്‍ക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യന്-ഡാളസ് (മീഡിയ ഫോറം ചെയര്മാന്), ബൈജുലാല്‍ ഗോപിനാഥന്-ന്യൂജഴ്സി (മീഡിയ ഫോറം സെക്രട്ടറി), മേരി ഫിലിപ്പ്-ന്യൂയോര്‍ക്ക് (ഹെല്‍ത്ത് ഫോറം ചെയര്‍), ലക്ഷ്മി പീറ്റര്‍-ഹ്യൂസ്റ്റണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍).
തോമസ് മാത്യു ഉപദേശകസമിതി ചെയര്‍മാനും ജയിംസ് കൂടല്‍ ഹ്യൂസ്റ്റണ്‍, വര്‍ഗീസ് തെക്കേകര എന്നിവര്‍ അംഗങ്ങളുമാണ്.