കോട്ടയം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗ്രീന്‍ വില്ലേജ് പ്രോജക്ടിന്റെ ഉത്ഘാടന കര്‍മ്മം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഡ.ബ്ലു.എംസിയുടെ അഭിമാന പ്രൊജക്റ്റ് എന്ന നിലയില്‍ ‘ഗ്ലോബല്‍ ഗ്രീന്‍ വില്ലജ്’ പാലക്കടുത്തു പ്രകൃതിരമണീയമായ കടപ്ലാമറ്റം ഗ്രാമത്തില്‍, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള സംഭാവനയായീ നല്‍കിയ ഒരേക്കര്‍ അഞ്ചു സെന്റ് സ്ഥലണ്. എട്ട് മാസംകൊണ്ട് നിര്‍മിക്കപ്പെടുന്ന ഇരുപത്തഞ്ചു വീടുകളും കമ്മ്യൂണിറ്റി ഹാളും അടങ്ങുന്ന സമുച്ചയം ആണ് ‘ഗ്ലോബല്‍ ഗ്രീന്‍ വില്ലജ്’.

വീടൊന്നിന് 7 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. ജോണി കുരുവിള (ചെയര്‍മാന്‍), ടി.കെ വിജയന്‍ (പ്രസിഡന്റ്), ടി.പി വിജയന്‍ (സെക്രട്ടറി), ശ്രീജിത് ശ്രീനിവാസന്‍ ട്രഷറര്‍), വര്‍ഗീസ് പനയ്ക്കല്‍ (വൈസ് ചെയര്‍മാന്‍), എസ്.കെ ചെറിയാന്‍ (വൈസ് പ്രസിഡന്റ്)എന്നുവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കെട്ടിട നിര്‍മാണ രംഗത്ത് പ്രാവീണ്യനായ പി.എന്‍ രവി ശാസ്ത്രിയ സാങ്കേതിക വശങ്ങള്‍ക്കു ശ്രദ്ധ നല്‍കുമ്പോള്‍ ഹരി നമ്പൂതിരി, പി.ആര്‍.ഒ & മീഡിയ പ്രവര്‍ത്തനങ്ങള്‍കു ഉത്തരവാദിത്വം നല്‍കുന്നു.

ജനുവരി 27ന് പാലാ കടപ്ലാമറ്റത്തു നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അദ്ധ്യക്ഷത വഹിച്ചു. തദവസരത്തില്‍ ജോസ്‌മോന്‍ മുണ്ടക്കല്‍, ജോയ് കല്ലൂപുര, സി.സി മൈക്കിള്‍, തോമസ് കീപ്പുര, ബിന്‍സി തോമസ്, ലൂസി ജോര്‍ജ്, ബിന്‍സി സേവിയോ, ബീന പുളിക്കന്‍, ബോബി മാത്യു, എന്നിവരും മാറിടം പള്ളി വികാരി ഫാ. ജോമി പതീപറമ്പില്‍, ഫാ. മൈക്കല്‍ വെട്ടുകാട്ടില്‍, ഗ്ലോബല്‍ വൈസ് പ്രെസിഡന്റ് ടി.പി വിജയന്‍, അഡ്വ: ശിവന്‍ മഠത്തില്‍, അമേരിക്ക റീജിയന്‍ ചെയര്‍ മാന്‍ ഹരി നമ്പൂതിരി, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ ഡോ: നടക്കല്‍ ശശി, പ്രഡിഡന്റ് പി.എന്‍ രവി, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് തങ്കമണി ദിവാകരന്‍, ഇന്ത്യ റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സലീന മോഹന്‍, വള്ളുവനാട് പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍, ഗ്ലോബല്‍ വില്ലേജ് ട്രഷറര്‍ സുജിത് ശ്രീനിവാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡോ. എ.വി അനൂപ്, ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ പ്രോജക്ടിന്റെ പ്രധാന പേട്രണ്‍ എന്നസ്ഥാനമലങ്കരിക്കുന്നു. കൂടാതെ, സി.യൂ മത്തായി ഗ്ലോബല്‍ കണ്‍വീനര്‍ ആയും പോള്‍ പറപ്പിള്ളി, ജെയിംസ് കൂടല്‍, ബേബി മാത്യു സോമതീരം, ചാള്‍സ് പോള്‍, കെ.എസ് എബ്രഹാം, രവീന്ദ്രന്‍, രാജീവ് നായര്‍, ജോസഫ് കില്ലിയന്‍, ഷാജി മാത്യു, തങ്കമണി ദിവാകരന്‍, തങ്കം അരവിന്ദ്, അഡ്വക്കേറ്റ് ശിവന്‍ മഠത്തില്‍ എന്നിവര്‍ റീജിയണല്‍ കണ്‍വീനര്‍മാരായും സേവനം നല്‍കുന്നു. ഡോ. നടക്കല്‍ ശശി പ്രോജെക്ടിലുള്‍പ്പെടുത്തിയിട്ടുള്ള സ്‌കില്‍ ഡെവലൊപ്‌മെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ചുമതല നിര്‍വഹിക്കും.
ഗ്രീന്‍ വില്ലേജ് പ്രോജക്ടിന്റെ സ്‌പോണ്‍സമാര്‍ ജെയിംസ് കൂടല്‍ എസ്.കെ ചെറിയാന്‍ (ഹ്യൂസ്റ്റണ്‍) ഡോ. എ.വി അനൂപ് (ചെന്നൈ), ഡോ: ഷിബു സാമുവേല്‍ (ഡാളസ്). ബേബി മാത്യു സോമതീരം (തിരുവനന്തപുരം), പോള്‍ പറപ്പിള്ളി (മുംബൈ), തോമസ് അരുള്‍ (ഗോവ), ഷാജി ബേബി ജോണ്‍, സി.പി രാധാകൃഷ്ണന്‍, ടി.കെ വിജയന്‍ (ഒമാന്‍), എബ്രഹാം (ഒമാന്‍), ഡോ. മനോജ് (ഒമാന്‍), ഒമാന്‍ പ്രൊവിന്‍സ്, ദുബായ് പ്രൊവിന്‍സ്, അല്‍ഐന്‍ പ്രൊവിന്‍സ്, അബുദാബി പ്രൊവിന്‍സ്, ഖത്തര്‍ പ്രൊവിന്‍സ്, ഡാളസ് പ്രൊവിന്‍സ്, ന്യൂ ജേഴ്‌സി പ്രൊവിന്‍സ്, ന്യൂയോര്‍ക്ക് പ്രൊവിന്‍സ്, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ്, ചെന്നൈ പ്രൊവിന്‍സ്, മുംബൈ പ്രൊവിന്‍സ്, ഫാര്‍ ഈസ്റ്റ് റീജിയന്‍, യൂറോപ്പ് റീജിയന്‍, കേരള പ്രൊവിന്‍സെസ്, ഗ്ലോബല്‍ വിമെന്‍സ് ഫോറം എന്നിവരാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഗ്ലോബല്‍ റീജിയന്‍ പ്രൊവിന്‍സ് നേതാക്കള്‍ സൂമിലൂടെ പരിപാടികളില്‍ പങ്കെടുത്തു.