ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം ആഗോളതലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ ഫാമിലി കലോത്സവത്തിന്റെ അതായത് വണ്‍ ഫെസ്റ്റിന്റെ വിജയികളെ പ്രഖ്യാപിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. 48 ദിവസം നീണ്ടു നിന്ന കലാമാമാങ്കത്തില്‍ 100 ഇനങ്ങളിലായി പതിനായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരച്ച മത്സരങ്ങളുടെ വിജയികളെ നവംബര്‍ ഒന്നിന് വൈകിട്ട് ഇന്ത്യന്‍ സമയം 5.30ന് കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഓണ്‍ലൈന്‍ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍മുടി തൂവല്‍ കൂടി.

ഈ കലാമാമാങ്കത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതോടൊപ്പം കലാപ്രതിഭക്ക് സോമതീരം സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു പവന്റെ പോളിമാത്യു മെമ്മോറിയല്‍ ഗോള്‍ഡ് മെഡലും, കലാതിലകത്തിന് ജോണി ഇന്‍ടെര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു പവന്റെ മറിയാമ്മ കുരുവിള മെമ്മോറിയല്‍ ഗോള്‍ഡ് മെഡലും, ഡബ്ല്യു. എം.സി പ്രതിഭക്ക് ടെരാബിറ്റ് കണ്‍സല്‍ടിങ്ങ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു പവന്റെ ടി.എന്‍. ശേഷന്‍ ഗോള്‍ഡ് മെഡലും, ഡബ്ല്യു.എം .സി തിലകത്തിന് പോള്‍ പറപ്പിള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കെ.പി.പി. നമ്പ്യാര്‍ ഗോള്‍ഡ് മെഡലും, ഏറ്റവും ജനപ്രീതി നേടുന്ന മത്സരാര്‍ത്ഥിക്ക് ജയിംസ് കൂടല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗ്ലോബല്‍ ഇന്ത്യന്‍ ഗോള്‍ഡ് മെഡലും, നല്‍കുന്നു.

കൂടാതെ കലാപ്രതിഭക്കും, കലാതിലകത്തിനും കേരള ട്രാവല്‍മാര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു ലക്ഷം രൂപയുടെ മൂല്യമുള്ള കേരള കാഴ്ചയും ലഭിക്കുന്നു. ഇതോടൊപ്പം എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റീജിയണ് ഡോ. ഇ.സി ജോര്‍ജ്ജ് സുദര്‍ശന്‍ ട്രോഫിയും, എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രോവിന്‍സിന് ഡോ. ബാബുപോള്‍ ട്രോഫിയും, ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്ന പ്രോവിന്‍സിന് ഡോ. ശ്രീധര്‍ കാവില്‍ ട്രോഫിയും സമ്മാനിക്കുന്നു.
കൂടാതെ ആറ് വിഭാഗങ്ങളിലായി മുന്നൂറ്റി അമ്പതില്‍ പരം വിജയികളെയും പ്രഖ്യാപിക്കുന്നു. ഈ അവിസ്മരണീയ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഏവരരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ സി.യു മത്തായി, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണി എന്നിവര്‍ അറിയിച്ചു.