THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America വേള്‍ഡ് മലയാളി കൗണ്‍സില്‍ വണ്‍ ഫെസ്റ്റ് ഗ്ലോബല്‍ ഷോര്‍ട് മൂവി മത്സരത്തില്‍ 'മല്ലു അമിഗോസി'ന്...

വേള്‍ഡ് മലയാളി കൗണ്‍സില്‍ വണ്‍ ഫെസ്റ്റ് ഗ്ലോബല്‍ ഷോര്‍ട് മൂവി മത്സരത്തില്‍ ‘മല്ലു അമിഗോസി’ന് അവാര്‍ഡ്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘എംഎംഎം’ മൂവീസിന്റെ ആദ്യത്തെ ഫുള്‍ ടൈം കോമഡി എന്റര്‍ടൈമെന്റ് ടെലി സിനിമ ‘മല്ലു അമിഗോസ്’ വേള്‍ഡ് മലയാളി കൗണ്‍സില്‍ ലോകമെമ്പാടുമായി നടത്തിയ ഷോര്‍ട് മൂവി മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തി പ്രത്യേക അവാര്‍ഡ് നേടി.ലോകമെമ്പാടുമായി പതിനായിരത്തോളം പ്രതിഭകള്‍ പങ്കെടുത്ത വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘വണ്‍ ഫെസ്റ്റ്’ ല്‍ ആണ് ‘മല്ലു അമിഗോസ്’ അവാര്‍ഡ് നേടിയത്. മല്‍സരത്തില്‍ ലഭിച്ച നിരവധി ഷോര്‍ട് മൂവികളില്‍ നിന്നും ശക്തമായ മത്സരത്തിലൂടെയാണ് ആനുകാലിക പ്രസക്തമായ ‘മല്ലു അമിഗോസ്’ അവാര്‍ഡ് കരസ്ഥമാക്കിയത്.

ഹൂസ്റ്റണിലെ പ്രമുഖ കലാകാരന്മാരായ റെനി കവലയില്‍, സൈമണ്‍ വാളാച്ചേരില്‍, സുശീല്‍ വര്‍ക്കല, ബിജു കോട്ടയം, റെയ്‌നാ റോക്ക്, ഷിബി റോയ്, സണ്ണി കാരിക്കല്‍, സുകു തുടങ്ങിയവര്‍ അമേരിക്കന്‍ കാഴ്ചയില്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.

പ്രശസ്ത്ര കാമറമാന്‍ മോട്ടി ക്യാമറ ചലിപ്പിച്ച മല്ലു അമിഗോസ് OTT പ്ലാറ്റ് ഫോമില്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. മല്ലു അമിഗോസിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് വൊഡാഫോണ്‍ കോമഡിഷോ ഫെയിം സുശീല്‍ വര്‍ക്കലയാണ്. റെനി കവലയില്‍, സജിമോന്‍ കുട്ടി, ഗര്‍വാസീസ് ജോസഫ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments