വാഷിംഗ്ടണ്‍ ഡി.സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡി.സി പ്രോവിന്‍സിന്റെ കീഴിലുള്ള യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍, ഈ വര്‍ഷത്തെ ഹാലോവീന്‍ വര്‍ണ്ണാഭമായ പരിപാടികളോടെ, സൂം മീറ്റിങില്‍ ആഘോഷിച്ചു. ഒക്ടോബര്‍ 25ന് അമേരിക്കന്‍ സമയം രാവിലെ പത്ത് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടിയില്‍, പ്രസിഡന്റ് മോഹന്‍കുമാര്‍ അറുമുഖത്തിനും മറ്റ് ഓഫീസ് ഭാരവാഹികള്‍ക്കും വേണ്ടി, ണങഇ വാഷിംഗ്ടണ്‍ ഡി സി പ്രോവിന്‍സ് സെക്രട്ടറി മധു നമ്പ്യാര്‍ എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു.ഹാലോവീന്‍ ആഘോഷത്തിനെക്കുറിച്ചും, അമേരിക്കന്‍ സംസ്‌കാരത്തെക്കുറിച്ചും ലോകത്തെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ഇന്നത്തെ യുവതലമുറക്ക്, നേതൃത്വപരിശീലനം നല്‍കുന്നതിനും കൂടിയാണ് ആഘോഷം നടത്തിയതെന്ന് മധു നമ്പ്യാര്‍ പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടണ്‍ ഡി സി പ്രോവിന്‍സ് യൂത്ത് ഫോറം സിക്രട്ടറി അശ്വതി മേനോനും യൂത്ത് വൈസ് പ്രസിഡന്റ് പാര്‍വ്വതി പുല്ലാഞ്ഞോടനും പരിപാടിയുടെ എംസിമാരായിരുന്നു. വാഷിംഗ്ടണ്‍ ഡി സി പ്രോവിന്‍സ് യൂത്ത് ഫോറം പ്രസിഡന്റ് അര്‍ജുന്‍ മോഹന്‍ കുമാര്‍ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും യൂത്ത് ടീമിന്റെ ഭാവി പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

വാഷിംഗ്ടണ്‍ ഡി സി പ്രോവിന്‍സിന്റെ ഗ്ലോബല്‍ യൂത്ത് കണ്‍വീനര്‍ അഞ്ജലി ഷാഹി, ഈ കോവിഡ് കാലത്ത് സമൂഹം തീര്‍ച്ചയായും പാലിക്കേണ്ട സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനെക്കുറിച്ചും മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.
പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത നടനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ശ്രീ തമ്പി ആന്റണി, ഇന്നത്തെ യുവതലമുറ, ഭാവിയുടെ ശോഭനമായ ഉന്നതിക്ക് വേണ്ടി ഇടപെടേണ്ടതിനെക്കുറിച്ചും സമൂഹത്തിന്റെ ആവശ്യങ്ങളറിഞ്ഞു കൊണ്ട് സ്വയം തയ്യാറാകേണ്ടതിനെക്കുറിച്ചും സംസാരിച്ചത്, പങ്കെടുത്തവരെ ആവേശം കൊള്ളിച്ചു.
ഹാലോവീനെക്കുറിച്ചും, ഹാലോവീന്‍ ആഘോഷത്തോടനുബന്ധിച്ചുള്ള ‘ട്രിക്ക് ഓര്‍ ട്രീറ്റ്’, ഹാലോവീന്‍ പംപ്കിന്‍, ‘ജാക്ക്ഓലാന്റേണ്‍’ എന്നിവയെക്കുറിച്ച് യൂത്ത് ടീം അവതരിപ്പിച്ച വീഡിയോ വളരെ ശ്രദ്ധിക്കപ്പെട്ടു. ഹാലോവീന്‍ കുക്കീസിനെക്കുറിച്ചും മറ്റ് ഭക്ഷണരീതികളെക്കുറിച്ചും അഞ്ജലി ഷാഹിയും ആതിരാ ഷാഹിയും അവതരിപ്പിച്ച പ്രസന്റേഷനും ശ്രദ്ധിക്കപ്പെട്ടു.
പരിപാടികള്‍ക്കൊടുവില്‍, ഭാരതീയ സംഗീതവും പാശ്ചാത്യസംഗീതവും കോര്‍ത്തിണക്കിക്കൊണ്ട്, പ്രശസ്ത പിന്നണി ഗായിക, അമൃത ജയകുമാറും തിരുവനന്തപുരം വനിതാ കോളജില്‍ നിന്ന് പ്രൊഫസറായി വിരമിച്ച ഉൃ ജയകുമാറുംഅവതരിപ്പിച്ച ഗാനമേള പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവമായിരുന്നു. സെക്രട്ടറി മധു നമ്പ്യാര്‍ നന്ദി പറഞ്ഞു.