THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, June 7, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ദ്വിവത്സര സമ്മേളനം ഞായറാഴ്ച

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ദ്വിവത്സര സമ്മേളനം ഞായറാഴ്ച

ഹ്യൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ദ്വിവത്സര സമ്മേളനവും സില്‍വര്‍ ജൂബിലിസമ്മേളനവും നവംബര്‍ 8ന് സെന്‍ട്രല്‍ ടൈം രാവിലെ 11 മണിക്ക് വെര്‍ച്ച്യുല്‍ സൂം മീറ്റിംഗിലുടെ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീ രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. സമ്മേളനത്തില്‍ റാണി ഗൗരി പാര്‍വതി ബായ്, റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്, മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, സിനിമ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ എ വി അനുപ്, ജോണി കുരുവിള, ടി.പി വിജയന്‍, സി.യു മത്തായി, ഐസക് ജോണ്‍ പട്ടാണി പറമ്പില്‍, പോള്‍ പാറപ്പളി, ഷാജി മാത്യു, ചാള്‍സ് പോള്‍, സി പി രാധാകൃഷ്ണന്‍, രാജീവ് നായര്‍, ഡേവിസ് തെക്കുംതല, സിസിലി ജേക്കബ്, ജോസഫ് കില്ലിയന്‍ , ബേബി മാത്യു സോമതീരം, തങ്കമണി ദിവാകരന്‍, ശാന്ത പോള്‍, സ്ഥാപക നേതാക്കള്‍ ആയ ആന്‍ഡ്രൂ പാപ്പച്ചന്‍, തോമസ് മാത്യു, ജോണ്‍ പണിക്കര്‍, അലക്‌സ് വിളനിലം, വര്‍ഗീസ് തെക്കേകര, ഡോ ജോര്‍ജ്ജ് ജേക്കബ്ബ് ഫോമാ പ്രെസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ഫൊക്കാന നേതാവ് മാധവന്‍ നായര്‍, പ്രസ് ക്ലബ് ചെയര്‍മാന്‍ ഡോ. തോമസ് ചാലില്‍ എന്നിവര്‍ പങ്കെടുക്കും.

adpost

അമേരിക്കയിലെ മാത്രമല്ല ലോകമെമ്ബാടുനിന്നും ബിസിനസ് രംഗത്തുള്ള മലയാളികളും പ്രതിഭകളും വള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍റീജിയന്‍ നേതാക്കളും സാഹിത്യകാരന്മാരും പത്ര പ്രവര്‍ത്തകരും കോണ്‍ഫെറെന്‍സില്‍ പങ്കെടുക്കുമെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

adpost

1995 ജൂലൈ 3 ന് ന്യൂ ജേഴ്‌സി യില്‍ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന് ആറു റീജിയനുകളിലായി 70 ല്‍ പ്പരം പ്രൊവിന്‍സ് ഉണ്ട്. 1995ല്‍ ന്യൂ ജേഴ്‌സിയില്‍ നട്ടു വളര്‍ന്ന്, രാഷ്ട്രീയത്തിനും ജാതി മത മതിലുകള്‍ക്കുമപ്പുറം ലോകമെമ്ബാടുമുള്ള മലയാളികളെ ഒരു വൃക്ഷത്തണലില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ പരേതരായ ടി. എന്‍. ശേഷന്‍, ഡോ. ബാബു പോള്‍, മലയാളി ശാസ്ത്രജ്ഞന്‍ ആയിരുന്ന ഡോ. സുദര്‍ശന്‍, ഡോ. ശ്രീധര്‍ കാവില്‍ മുതലായ മറ്റു നേതാക്കള്‍ കൈ തൊട്ടനുഗ്രഹിച്ച പ്രസ്ഥാനം ഇരുപത്തി അഞ്ചു വയസ്സ് തികയുകയാണെന്നു അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ കൂടല്‍ പറഞ്ഞു. ഫൗണ്ടര്‍ മാരില്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഫൗണ്ടര്‍ മാരെ കോണ്ഫറന്‌സില് ആദരിക്കണമെന്നു കോണ്‍ഫറന്‍സ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സിനു നായര്‍ അറിയിച്ചു

അമേരിക്കയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വേരുകള്‍ കാനഡ മുതല്‍ ടെക്‌സസ് വരെ പത്തു പ്രൊവിന്‍സുകളിലായി വ്യാപിച്ചു കിടക്കുന്നു . പ്രസിദ്ധ നാടന്‍ പാട്ടുകാരി പ്രസീദ ചാലക്കുടി യുടെ ലൈവ പോഗ്രാം ബീന സുധര്‍മന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും നിമ്മി ദാസ് അവതരിപ്പിക്കുന്ന കുച്ചിപ്പുടി യും കോണ്‍ഫറന്‍സിനെ കൂടുതല്‍ ആകര്‍ഷമാക്കുമെന് കോണ്‍ഫ്രന്‍സ് കോഡിനേറ്റര്‍ മാരായ ജിനേഷ് തമ്പി, പ്രകാശ് ജോസഫ് എന്നിവര്‍ അറിയിച്ചു . സില്‍വര്‍ ജൂബിലി യുടെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കുന്ന ഗ്ലോബല്‍ വില്ലേജ് പ്രോജെക്ടിന് അമേരിക്കയില്‍ നിന്നും 6 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് ഗ്ലോബല്‍ നേതാക്കളായ എസ് കെ ചെറിയാന്‍, തങ്കം അരവിന്ദ് എന്നിവര്‍ അറിയിച്ചു.

കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരെഞ്ഞടുക്കുന്നതിനുള്ള നടപടികള്‍ റീജിയന്‍ ഇലക്ഷന്‍ കമ്മീഷണര്‍ രജനീഷ് ബാബു വിന്റെ നേതൃത്വത്തില്‍ തുടങ്ങിയതായും കോണ്‍ഫ്രന്‍സില്‍ വെച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുമെന്ന് റീജിയന്‍ നേതാക്കളായ ഹരി നമ്പൂതിരി, ഡോ. ഗോപിനാഥാന്‍ നായര്‍ , വര്‍ഗീസ് പി എബ്രഹാം എന്നിവര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com