ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പുതിയ ഭാരവാഹികള്‍ സംഘടനയുടെ ചരിത്രത്തില്‍ പ്രവര്‍ത്തനോന്‍മുഖരായി ചുമതലയേറ്റെടുത്തിരിക്കുകയാണ്. പന്ത്രണ്ടാമത് കോണ്‍ഫറന്‍സില്‍ വച്ചു നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയര്‍മാനായി ഹരി നമ്പൂതിരിയേയും (റിയോ ഗാര്‍ഡന്‍വാലി), പ്രസിഡന്റായി തങ്കം അരവിന്ദിനേയുമാണ് (ന്യൂജേഴ്‌സി) തെരെഞ്ഞെടുത്തത്.

കോശി ഒ.തോമസ് ന്യൂയോര്‍ക്ക് (വൈസ് ചെയര്‍മാന്‍), ഡോ. സോഫി വില്‍സണ്‍ ന്യൂജേഴ്‌സി (വൈസ് ചെയര്‍), ജേക്കബ് കുടശ്ശനാട് ഹൂസ്റ്റണ്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍), വിദ്യാ കിഷോര്‍ ന്യൂജേഴ്‌സി (വൈസ് പ്രസിഡന്റ്ഓര്‍ഗനൈസേഷന്‍), ശാലു പുന്നൂസ് പെന്‍സില്‍വാനിയ (വൈസ് പ്രസിഡന്റ്‌പ്രൊജക്റ്റ്), ബിജു ചാക്കോ ന്യൂയോര്‍ക്ക് (ജനറല്‍ സെക്രട്ടറി), അനില്‍ കൃഷ്ണന്‍കുട്ടി വാഷിംഗ്ടണ്‍ (ജോയിന്റ്‌സെക്രട്ടറി), തോമസ് ചെല്ലത് ഡാളസ് (ട്രഷറര്‍), സിസില്‍ ജോയി പഴയമ്പള്ളില്‍ ന്യൂയോര്‍ക്ക് (ജോയിന്റ് ട്രഷറര്‍), ഡോ.നിഷ പിള്ളൈ, ന്യൂയോര്‍ക്ക് (വുമണ്‍ ഫോറം പ്രസിഡന്റ്), മില്ലി ഫിലിപ്പ്, പെന്‍സില്‍വാനിയ (വിമന്‍സ്‌ഫോറം സെക്രട്ടറി), ജോര്‍ജ് ഈപ്പന്‍ ഹൂസ്റ്റണ്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ജിമ്മി സ്‌കറിയ ന്യൂയോര്‍ക്ക് (യൂത്ത് ഫോറം സെക്രട്ടറി), സാബു കുര്യന്‍ അറ്റ്‌ലാന്റ (മീഡിയ ഫോറം ചെയര്‍മാന്‍), ബൈജുലാല്‍ ഗോപിനാഥന്‍ ന്യൂജഴ്‌സി (മീഡിയ ഫോറം സെക്രട്ടറി), മേരി ഫിലിപ്പ് ന്യൂയോര്‍ക്ക് (ഹെല്‍ത്ത് ഫോറം ചെയര്‍), ലക്ഷ്മി പീറ്റര്‍ ഹ്യൂസ്റ്റണ്‍ (കള്‍ച്ചറല്‍ ഫോറം ചെയര്‍) എന്നിരാണ് മറ്റു ഭാരവാഹികള്‍. ഉപദേശകസമിതി ചെയര്‍മാനായി തോമസ് മാത്യു മെരിലാന്‍ഡിനേയും, അംഗങ്ങളായി ജയിംസ് കൂടല്‍ ഹ്യൂസ്റ്റണ്‍, വര്‍ഗീസ് തെക്കേകര ന്യൂയോര്‍ക്ക് എന്നിവരെയും തെരെഞ്ഞെടുത്തു.

ടെക്‌സസ് സംസ്ഥാനത്തെ നിറസാന്നിധ്യവും മലയാളികള്‍ക്കു സുപരിചിതനുമായ ഹരി നമ്പൂതിരി കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദവും, കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, ഗവണ്‍മെന്റ് ലോ കോളജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.
ലാസപാമസ് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അമേരിക്കന്‍ കോളജ് ഓഫ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി പ്രഫഷണല്‍ തസ്തികകള്‍ വഹിക്കുന്ന ഹരി നമ്പൂതിരി റിയോ ഗ്രാന്റ് വാലി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, മെക്കാലന്‍ സിറ്റി സീനിയര്‍ സിറ്റിസണ്‍ അഡൈ്വസറി മെമ്പര്‍ തുടങ്ങിയ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം സ്വദേശി പ്രഫ. കെ.കെ കൃഷ്ണന്‍ നമ്പൂതിരി, ലീലാദേവി എന്നിവരുടെ മകനാണ് ഹരി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‌സില്‍ നിന്നാണ്തങ്കം അരവിന്ദ് തുടക്കമിട്ടത്. ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഓഗസ്റ്റ് 2018 ല്‍ ന്യൂജേഴ്‌സി യില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്നു, ഗ്ലോബല്‍ വൈസ് ചെയര്‍ആയിരുന്നു. ന്യൂജേഴ്‌സിയിലെ ദക്ഷിണേഷ്യന്‍ ജനസംഖ്യയെക്കുറിച്ചുള്ള വിട്ടുമാറാത്ത രോഗനിര്‍ണയത്തെക്കുറിച്ചുള്ള അക്കാദമിക് പ്രോഗ്രാമില്‍ ന്യൂജേഴ്‌സി വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു.
ന്യൂജേഴ്‌സിയിലെ ഇന്ത്യന്‍ നേഴ്‌സിംഗ് അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും 2009 മുതല്‍ 2011 വരെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 2015 വരെ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈന) എക്‌സിക്യൂട്ടീവ് വി.പി ആയി സേവനമനുഷ്ഠിച്ചു. നാമം, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കെ.എന്‍.ജെ), വടക്കേ അമേരിക്കയിലെ കേരള ഹിന്ദുക്കളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി നിരവധി സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും അവളുടെ നേതൃത്വം തെളിയിക്കുകയും ചെയ്തു.
തോമസ് മാത്യുവും വര്‍ഗീസ് തെക്കേകരയും 1995 ല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സിയില്‍ രൂപീകൃതമാകുമ്പോള്‍ മുതല്‍ ഉള്ള സ്ഥാപക നേതാക്കള്‍ ആണ്. തോമസ് മാത്യു മാര്‍ അത്തനാസിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോത്തമംഗലത്തുനിന്നും എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം 1971 ല്‍ യു.എസില്‍ എത്തി. ഐടി വിഭാഗത്തില്‍ മെഴ്‌സ്‌ക്/സീലാന്‍ഡ് കോര്‍പ്പറേഷനില്‍ നിന്ന് മാനേജരായി വിരമിച്ചു. തോമസ് മാത്യു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഇലെക്ഷന്‍ കമ്മീഷണര്‍ ആയിരുന്നു. ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചെയര്‍ മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിനസ്സ് സിസ്റ്റങ്ങളും പിന്നീട് സ്റ്റാറ്റിസ്റ്റിക്കല്‍ ക്വാളിറ്റി ഡയറക്ടറും. ഭാര്യ: ആനി മാത്യുഒരു കൊച്ചുമകന്‍.
വര്‍ഗീസ് തെക്കേകര ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ആയി പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ന്യൂ യോര്‍ക്ക് പ്രൊവിന്‍സ് തുടക്കം കുറിച്ചത് തെക്കേകര ആണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റായിരുന്നു ജെയിംസ് കൂടല്‍. സാമൂഹിക രാഷ്ട്രീയ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാണ്. ഗ്ലോബല്‍ ഇന്ത്യ മാനേജിങ് എഡിറ്റര്‍, എം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എന്നി നിലകളില്‍ ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു.