ടെക്‌സാസ്: 13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഭക്ഷിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ പൗരന് 40 വര്‍ഷം തടവ് ശിക്ഷ. 23 കാരനായ അലക്‌സാണ്ടര്‍ ബാര്‍ട്ടറെയാണ് ടെക്‌സാസ് കോടതി ശിക്ഷിച്ചത്. ജയില്‍ മോചിതനായ ശേഷം, ബാര്‍ട്ടര്‍ ആജീവനാന്ത മേല്‍നോട്ടത്തിന് വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലണമെന്നും പിന്നീട് അവളെ ഭക്ഷിക്കണമെന്നും ഇയാള്‍ ഗൂഢാലോചന നടത്തിയിരുന്നതായി അലക്‌സാണ്ടര്‍ ബാര്‍ട്ടര്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. തുടര്‍ന്നായിരുന്നു കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പീഡിപ്പിക്കാനും ബാല അശ്ലീല ചിത്രങ്ങള്‍ വിതരണം ചെയ്യാനും ശ്രമിച്ചതിന് കഴിഞ്ഞ ഡിസംബറില്‍ അലക്‌സാണ്ടര്‍ ബാര്‍ട്ടറെ ബാല ചൂഷണ നിരോധന നിയമപ്രകാരം ശിക്ഷിച്ചിരുന്നു.

വെബ്‌സൈറ്റില്‍ ബാര്‍ട്ടര്‍ നല്‍കിയ പരസ്യത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളുടെ ഗൂഢാലോചന കണ്ടെത്തിയത്. ‘ശവഭോഗവും നരഭോജനവും പരീക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഒപ്പം ഒരു ജീവന്‍ എങ്ങനെ പിടഞ്ഞൊടുങ്ങുന്നുവെന്നും കാണണം. ഈ പരീക്ഷണത്തിന് സമ്മതമുള്ളവര്‍ ബന്ധപെടുക, യുഎസിലാണെങ്കില്‍, കാറില്‍ യാത്ര ചെയ്യാന്‍ കഴിയുമെങ്കില്‍ അറിയിക്കുക.
ഇത്തരത്തിലൊരു പരസ്യം ശ്രദ്ധയില്‍പെട്ട രഹസ്യ അന്വേഷണ ഉദ്യോഗസ്ഥ ബാര്‍ട്ടറിനോട് പ്രതികരിച്ചു. 2018 ഒക്‌ടോബറില്‍ 10 ദിവസത്തോളം , ബാര്‍ട്ടറും ഉദ്യോഗസ്ഥയും സന്ദേശങ്ങള്‍ കൈമാറി, അതില്‍ 13 വയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഭക്ഷണം കഴിക്കാനും ബാര്‍ട്ടര്‍ ആവര്‍ത്തിച്ചുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. അന്വേഷണത്തിനൊടുവില്‍ ജോക്വിന്‍ എന്ന സ്ഥലത്ത് വെച്ച് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.