THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 3, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സഹപാഠിയായ കൂട്ടുകാരിയോട് 'ക്രഷ്' തോന്നി; തുറന്നുപറഞ്ഞ എട്ടുവയസുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

സഹപാഠിയായ കൂട്ടുകാരിയോട് ‘ക്രഷ്’ തോന്നി; തുറന്നുപറഞ്ഞ എട്ടുവയസുകാരിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി

ഒക്കലഹോമ: ഒക്കലഹോമയില്‍ കൂട്ടുകാരിയോട് ‘ക്രഷ്’ തോന്നിയ എട്ടുവയസുകാരിയെ സ്‌കൂള്‍ പുറത്താക്കി. ഒവാസോയിലെ റിജോയ്‌സ് ക്രിസ്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ എട്ടുവയസുകാരിയുടെ അമ്മയാണ് മകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവം പറഞ്ഞത്. എട്ടുവയസുകാരിയെ മാത്രമല്ല, ചേച്ചിയുടെ മേല്‍ ആരോപിച്ച ‘കുറ്റത്തിന്’ അഞ്ച് വയസുകാരനായ പെണ്‍കുട്ടിയുടെ സഹോദരനെയും സ്‌കൂള്‍ പുറത്താക്കിയിട്ടുണ്ട്.

adpost

സ്വന്തം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ക്രഷ് തോന്നുന്നെന്ന് എട്ടുവയസുകാരി പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് മകള്‍ക്ക് നടപടി നേരിടേണ്ടി വന്നതെന്നാണ് ഡെലാനീ ഷെല്‍റ്റന്‍ എന്ന യുവതി പറയുന്നത്. കളിസ്ഥലത്ത് വച്ചാണ് മകള്‍ സഹപാഠിയോട് ഇക്കാര്യം തുറന്ന് പറഞ്ഞതെന്നാണ് ഡെലാനീ സിഎന്‍എന്നിനോട് പറഞ്ഞത്. സംഭവത്തിന് പിന്നാലെ കുട്ടിയെ പ്ലേ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇവര്‍ കുട്ടിയെ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

adpost

ഇവിടെ നിന്ന് വൈസ് പ്രിന്‍സിപ്പാള്‍ തന്റെ മകളോട് ‘സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നു മാത്രമേ കുട്ടികള്‍ ഉണ്ടാകു എന്നാണ് ബൈബിള്‍ പറയുന്നത്’ എന്നാണ് പറഞ്ഞതെന്നും അമ്മ പറയുന്നു. മകളോട് വൈസ് പ്രിന്‍സിപ്പാള്‍ പറഞ്ഞ കാര്യങ്ങളും സംഭവവും അറിഞ്ഞ് ഡെലാനീ സ്‌കൂളില്‍ എത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ് അവര്‍ തന്നോട് ചോദിച്ചതെന്നും അമ്മ പറയുന്നു.

അതില്‍ പ്രത്യേകിച്ച് പ്രശ്‌നം ഒന്നും കാണുന്നില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ഡെലാനീ പറയുന്നു. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ നാടാണ് ഒക്കലഹോമ. അമ്മ സ്‌കൂളില്‍ എത്തി വൈസ് പ്രിന്‍സിപ്പാളുമായി സംസാരിച്ചതിന് പിന്നാലെയാണ് ഇവരുടെ കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുന്നത്. എട്ടു വയസുകാരിയെയും അഞ്ചുവയസുകാരനായ അനുജനെയും ഇവര്‍ പുറത്താക്കുകയായിരുന്നു.

സ്വവര്‍ഗ ലൈംഗികതയും ഉഭയ ലൈംഗികതയും എന്നിവ ലൈംഗിക അധാര്‍മ്മികതയാണെന്നാണ് റിജോയ്‌സ് ക്രിസ്ത്യന്‍ സ്‌കൂള്‍ ഹാന്‍ഡ്ബുക്കില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പുറത്താക്കുമെന്നും ഇതില്‍ പറയുന്നുണ്ട്. എന്നാല്‍ ക്രഷ് എന്നതുകൊണ്ട് മകള്‍ ഉദ്ദേശിച്ചത് ക്ലാസിലെ ഒരു കുട്ടിയുമായി കളിക്കാനും സമയം ചിലവഴിക്കാനും മകള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നാണെന്നും അല്ലാതെ മറ്റൊരു ബന്ധവും അല്ലെന്നും അമ്മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com