ന്യൂയോര്‍ക്ക്: സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണ നല്‍കാതെ അവരെ ഒറ്റപ്പെടുത്താന്‍ ഫോമയില്‍ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ഫോമാ റീജിയന്‍ റീജിയന്‍ വൈസ് പ്രസ്ഡന്റ് മോളമ്മ വര്‍ഗീസ് (ലിസി മോന്‍സി) ആരോപിച്ചു.

”ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്ന ഒരേ ഒരു വനിത മാത്രമേ ഈക്വല്‍ വോട്ടിനെങ്കിലും വിജയി ആയിട്ടുള്ളു. ബാക്കി എല്ലാവരും പുരുഷന്മാര്‍. ഒരു വനിത എന്ന പരിഗണ നല്‍കാതെ സ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്താന്‍ ഉള്ള ഒരു വലിയ ഗൂഡാലോചന നടക്കുന്നു. അത് ശരിക്കും വനിതകള്‍ക്ക് നേരെയുള്ള ഒരു വിവേചനം ആണ് എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു പോകുകയാണല്ലോ സംഘടനാ പ്രവര്‍ത്തകരുടെ ചുമതല. അതാണല്ലോ ഡെമോക്രസി…” മോളമ്മ വര്‍ഗീസ് പറയുന്നു.

കഴിഞ്ഞ ഫോമാ ഇലക്ഷനില്‍ ന്യൂയോര്‍ക്ക്് എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുവാന്‍ സാധിച്ച താന്‍ റിസള്‍ട്ട് വന്നപ്പോള്‍ ചില അപാകത കാണുകയും അതിനെ ഞാന്‍ ചോദ്യം ചെയുകയും ചെയ്തുവെന്നും പിന്നീട് ഇലക്ഷന്‍ കമ്മീഷന്‍ അത് കറക്റ്റ് ചെയുകയും ഉണ്ടായെന്നും മോളമ്മ വ്യക്തമാക്കി.
അതിന്‍ പ്രകാരം എനിക്കും എതിര്‍ സ്ഥാനാര്‍ത്ഥിക്കും 27 വോട്ട് വീതം ലഭിച്ചു. തുല്യവോട്ട് വന്നാല്‍ എന്ത് ചെയ്യണമെന്ന് ഭരണഘടനാ പറയുന്നില്ല എന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ കോയിന്‍ ടോസ് ചെയ്യുകയോ ഇരുവരും ഓരോ വര്‍ഷം വീതം സ്ഥാനം പങ്കിടുകയോ ആണ് കീഴ്‌വഴക്കമെന്ന് കമീഷന്‍ അറിയിച്ചു. ഓരോ വര്‍ഷം വീതം സ്ഥാനം പങ്കിടാന്‍ സമ്മതമെന്ന ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചു. ആദ്യവര്‍ഷം ആര് എന്നത് കോയിന്‍ ടോസ് ചെയ്തു തീരുമാനിക്കാം. കമ്മീഷന്റെയും മുതിര്‍ന്ന നേതാക്കളുടെയും തീരുമാനം അനുസരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് മോളമ്മ വ്യക്തമാക്കി.
”എന്നാല്‍ എന്റെ അറിവില്‍ വീണ്ടും കുതിര കച്ചവടം നടത്താന്‍ ചിലര്‍ രംഗത്തു വന്നിരിക്കുന്നു. ചിലര്‍ ഇടനിലക്കാരായി എന്നെ ഫോണില്‍ വിളിക്കയും ഭീഷണി കലര്‍ന്ന വാക്കുകള്‍ പറയുകയും ഉണ്ടായി. അതോടൊപ്പം പല ബ്ലോക്ക്ഡ് ഫോണ്‍ കാള്‍ വരികയും അത് ഞാന്‍ അറ്റന്‍ഡ് ചെയ്യാതെയും ഉള്ള സാഹചര്യം ഉണ്ടായി. ഇതിനു പിന്നിലെ ആളുകള്‍ ആരൊക്കെ ആണെന്ന് എനിക്ക് സ്പഷ്ടമായി അറിയാം…” മോളമ്മ തുടരുന്നു.
”അമേരിക്കയില്‍ നമ്മള്‍ ഈക്വല്‍ ആണ്. പുരുഷനെ പോലെ ഒരു വനിതക്കും ഏത് സ്ഥാനവും വഹിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. അതോടോപ്പം ഞാന്‍ എന്റെ ഭര്‍ത്താവിന്റെയും മക്കളുടെയും സമ്മതവും സഹകരണത്തോടെയും ആണ് ഈ സ്ഥാനത്തിന് മത്സരിച്ചത്. ഒപ്പം സമൂഹത്തില്‍ നല്ല ഒരു ഭാഗം ആള്‍ക്കാര്‍ എന്നെ സഹായിക്കാനും കൂടെ ഉണ്ട്. അതിനു തെളിവാണല്ലോ എനിക്ക് കിട്ടിയ വോട്ടുകള്‍. ഒപ്പം എനിക്ക് വോട്ടു ചെയ്ത എല്ലാവരോടും നന്ദി അറിയീക്കുന്നു…” മോളമ്മ പറഞ്ഞു.