വാഷിംഗ്ടണ്‍: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയ്ക്ക് ശനിയാഴ്ചയാണ് തുടക്കമായത്. ജി20 രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തെങ്കിലും കൊറോണ വൈറസിനെക്കുറിച്ച് നടന്ന പ്രത്യേക കോണ്‍ഫറന്‍സില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം വാഷിംങ്ഗണിന് പുറത്ത് ഗോള്‍ഫ് കളിക്കുന്നതായാണ് കണ്ടെത്തിയത്. കൊവിഡ് വ്യാപനം മൂലമാണ് ഇത്തവണത്തെ ജി20 രാജ്യങ്ങളുടെ ഉച്ചകോടി വിര്‍ച്വലായി മാറിയത്. എന്നാല്‍ ഇത്തവണത്തെ ജി20 ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

ജി20 ഉച്ചകോടി നടക്കുമ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത രണ്ട് ഡസനിലധികം ലോകനേതാക്കളില്‍ ഒരാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈറ്റ്‌ഹൌസിലെ സിറ്റ്വേഷന്‍ റൂമില്‍ നിന്നാണ് ട്രംപ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചകോടിയ്ക്ക് 13 മിനിറ്റ് മാത്രം അവശേഷിക്കെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ചാണ് ട്രംപ് ട്വീറ്റ് ചെയ്തത്. യുഎസ് പ്രാദേശിക സമയം പത്ത് മണിയോടെ വൈറ്റ് ഹൌസില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസിയ്ക്ക് പുറത്തുള്ള ഗോള്‍ഫ് ക്ലബ്ബിലേക്ക് പുറപ്പെട്ടത്.

വെര്‍ച്വല്‍ സമ്മേളനം നടന്നുകൊണ്ടിരിക്കെ ട്രംപിനെ ഗോള്‍ഫ് ക്ലബ്ബില്‍ കണ്ടതോടെയാണ് ഇദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം വെളിപ്പെട്ടത്. സ്‌റ്റെര്‍ലിംഗിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ നിന്ന് ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയ്ഇന്‍ തുടങ്ങി നിരവധി ലോക നേതാക്കളുടെ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊവിഡിനെ നേരിടുന്നതില്‍ തയ്യാറെടുപ്പിനെക്കുറിച്ചുള്ള പരിപാടി നടന്നെങ്കിലും ഇതില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയായിരുന്നു. വൈറ്റ് ഹൌസ് തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂള്‍ അനുസരിച്ച് ഞായറാഴ്ച രാവിലെ അദ്ദേഹം ജി 20 യുടെ മറ്റൊരു യോഗത്തില്‍ പങ്കെടുക്കും. ചേരും.
യുഎസ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം ആഗോള വേദിയില്‍ ട്രംപിന്റെ സ്വാധീനം വളരെ കുറവാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ഒഴികെ മറ്റ് ജി 20 നേതാക്കളില്‍ ഭൂരിഭാഗവും പുതിയ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബിഡന്റെ വിജയത്തെ അഭിനന്ദിച്ചു.