THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ് ലേലത്തിന് 11 ലക്ഷം രൂപ കിട്ടുമെന്ന്‌

ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ് ലേലത്തിന് 11 ലക്ഷം രൂപ കിട്ടുമെന്ന്‌

ന്യൂയോര്‍ക്ക്: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ് സീറ്റ് ലേലത്തിന്. ഹിറ്റ്‌ലറുടെ വസതിയായ ഹോളിഡേ ഹോമിലെ സ്വകാര്യ ശുചിമുറിയിലെ ടോയ്‌ലറ്റ് സീറ്റാണ് അമേരിക്കയിലെ അലക്‌സാണ്ടര്‍ ഹിസ്‌റ്റോറിക്കല്‍ ഓക്ഷന്‍സ് ലേലത്തില്‍ വെയ്ക്കുന്നത്. ഫെബ്രുവരി എട്ടിനാണ് ലേലം.

15000 ഡോളര്‍ (ഏകദേശം 11 ലക്ഷം രൂപ) വരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റാഗ്‌നാള്‍ഡ് ബോര്‍ച്ച് എന്ന അമേരിക്കന്‍ സൈനികനാണു മരത്തടി കൊണ്ടു നിര്‍മിച്ച ടോയ്‌ലറ്റ് സീറ്റ് എടുത്തുകൊകൊണ്ടു വന്നത്. ഹിറ്റ്‌ലറെ വധിക്കാനായി ജര്‍മനിയിലെത്തിയ ഫ്രഞ്ച് അമേരിക്കന്‍ സംയുക്ത സൈനിക സംഘത്തിലെ അംഗമായിരുന്നു ബോര്‍ച്ച്.

സംയുക്ത സേനയുടെ ആക്രമണത്തില്‍ ഹിറ്റ്‌ലറുടെ ഹോളിഡേ ഹോം നശിച്ചു. അവിടെനിന്നും ആവശ്യമുള്ളത് എടുത്തുകൊള്ളാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഹിറ്റ്‌ലറുടെ ടോയ്‌ലറ്റ് സീറ്റ് ബോര്‍ച്ച് എടുക്കുകയായിരുന്നു.മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പമുള്ള തന്റെ രണ്ടു ഫോട്ടോകളും ഹിറ്റ്‌ലറെ പരിഹസിക്കുന്ന ഒരു വാര്‍ത്തയും ടോയ്‌ലറ്റ് സീറ്റില്‍ ബോര്‍ച്ച് ഒട്ടിച്ചുവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments