THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, October 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഹൂസ്റ്റണില്‍ മാര്‍ത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ജോസഫ് മാര്‍ത്തോമ്മ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

ഹൂസ്റ്റണില്‍ മാര്‍ത്തോമാ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ജോസഫ് മാര്‍ത്തോമ്മ അനുസ്മരണ സമ്മേളനം ചൊവ്വാഴ്ച

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കാലം ചെയ്ത മലങ്കര മാര്‍ത്തോമാ സഭയുടെ ഇരുപത്തിയൊന്നാം മെത്രാപ്പോലീത്താ ഭാഗ്യസ്മരണീയനായ ഡോ.ജോസഫ് മാര്‍ത്തോമായുടെ ധന്യ ജീവിതത്തെ സ്മരിക്കുന്നതിന് ഹൂസ്റ്റണിലെ 3 മാര്‍ത്തോമാ ഇടവകകളുടെ സംയുക്ത നേതൃത്വത്തില്‍ അനുസ്മരണസമ്മേളനവും മെമ്മോറിയല്‍ സര്‍വീസും നടത്തപ്പെടുന്നു.

ഒക്ടോബര്‍ 20ന് ചൊവ്വാഴ്ച വൈകിട്ട് 7:30 നു ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചാണ് അനുസ്മരണസമ്മേളനവും മെമ്മോറിയല്‍ സര്‍വീസും നടത്തപ്പെടുന്നത്.

ഹൂസ്റ്റണിലെ മാര്‍ത്തോമാ ഇടവകകളായ ട്രിനിറ്റി, ഇമ്മാനുവേല്‍, സെന്റ് തോമസ് എന്നീ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തപെടുന്ന സമ്മേളനത്തില്‍ വെരി.റവ. ഡോ. ചെറിയാന്‍ തോമസ്, റവ..ജോര്‍ജ് വര്‍ഗീസ്, റവ. ഉമ്മന്‍ ശാമുവേല്‍,റവ. എബ്രഹാം വര്‍ഗീസ്, റവ. ജേക്കബ്.പി.തോമസ്, റവ.സജി ആല്‍ബി, റവ.റോഷന്‍.വി മാത്യൂസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ദേവാലയത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകളില്‍ ഈ 3 ഇടവകകളിലെ പ്രതിനിധികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പങ്കെടുക്കും.

ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം

ല്‍ ഉണ്ടായിരി ക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments