അജു വാരിക്കാട്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 12, 13, 14 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) നടക്കും. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്കും വെള്ളിയാഴ്ച വൈകുന്നേരം 6.30ക്കും നടത്തപ്പെടുന്നതാണ്. ഇടവകദിനം നവംബര്‍ 15ന് ഞായറാഴ്‌യാണ്. ഇക്കൊല്ലം വെര്‍ച്വല്‍ കണ്‍വെന്‍ഷനായിട്ടായിരിക്കും നടത്തുന്നതെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകരായ റവ. അലക്‌സാണ്ടര്‍ തോമസ് (വികാരി, കരവാളൂര്‍ ബെഥേല്‍ മാര്‍ത്തോമാ ഇടവക) റവ.ഡോ. ഷാം.പി. തോമസ് (വികാരി-ഏനാത്ത് മാര്‍ത്തോമാ ഇടവക), മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികനും സുവിഷേക സംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ. ജോര്‍ജ് വര്‍ഗീസ് (പുന്നയ്ക്കാട്), എന്നിവര്‍ ഓരോ ദിവസങ്ങളിലെയും കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കും. ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
നവംബര്‍ 15 ന് ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുമ്പന്ധിച്ച് ഇടവകദിനവും ആഘോഷിക്കും. മാര്‍ത്തോമാ സഭ അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഇടവക ദിന സന്ദേശം നല്‍കും.
സൂമില്‍ കൂടി നടത്തപെടുന്ന കണ്‍വെന്‍ഷനിലും ഇടവകദിനത്തിലും പങ്കെടുക്കത്ത് അനുഗ്രഹം പ്രാപിക്കുന്നതിന് എവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം ഐഡി 799 998 2537
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.ഏബ്രഹാം വര്‍ഗീസ് (വികാരി) 713 330 5299
റവ.സജി ആല്‍ബി (അസി.വികാരി) 832 876 4281
എം.ജോര്‍ജ് ഫിലിപ്പ് (സെക്രട്ടറി) 713 385 2355