ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ (ഐ.സി.ഇ.സി.എച്ച്) എല്ലാ വര്‍ഷവും നടത്തിവരാറുള്ള എക്യൂമെനിക്കല്‍ ബൈബിള്‍ ക്വിസ് ഒക്ടോബര്‍ 25 ന് ഞായറാഴ്ച വൈകിട്ട് ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് നടത്തി. ഹൂസ്റ്റണിലെ വിവിധ ഇടവകകളെ പ്രതിനിധീകരിച്ചു 13 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഹൂസ്റ്റണ്‍ സെന്റ് ജെയിംസ് ക്‌നാനായ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാമ്പ്യന്മാരായി. സെന്റ് ജെയിംസ് ടീമിന് ജോയല്‍ മാത്യു (ചാമ്പ്യന്‍സ് മോര്‍ട്ട്‌ഗേജ്) സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിങ്ങ് ട്രോഫി സമ്മാനിച്ചു.

ആദിയോടന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ടീം രണ്ടാം സ്ഥാനം നേടി റോബിന്‍ ഫിലിപ്പ് ആന്‍ഡ് ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിങ് ട്രോഫി നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ടീം അനൂപ് എബ്രഹാം സ്‌പോണ്‍സര്‍ ചെയ്ത ചെറുകാട്ടൂര്‍ ഏബ്രഹാം മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയ്ക്ക് അര്‍ഹരായി.
റവ. ജേക്കബ് പി തോമസ് (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക), റവ. ഫാ. ബിന്നി ഫിലിപ്പ് (വികാരി, സെന്റ് പീറ്റേഴ്‌സ് മലങ്കര കാത്തലിക് ചര്‍ച്ച്) എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി മത്സരത്തിന് നേതൃത്വം നല്‍കി.
ക്വിസ് മല്‍ശരത്തിനു ശേഷം ഐസിഇസിഎച്ച് പ്രസിഡണ്ട് റവ. ഫാ. ഐസക് ബി പ്രകാശിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. റവ. തോമസ് അമ്പലവേലില്‍, റവ. ജേക്കബ് പി തോമസ്, റവ. കെ.ബി. ുരുവിള. റവ. ഫാ. ബിന്നി ഫിലിപ്പ്, റവ. റോഷന്‍ വി മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
എക്യൂമെനിക്കല്‍ ക്വിസ്സ് മത്സരത്തിന്റെ വിജയത്തിനായി ഐ.സി.ഇ.സി.എച്ച് പ്രസിഡണ്ട് റവ. ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡണ്ട് റവ.ജേക്കബ് പി തോമസ്, സെക്രട്ടറി എബി കെ മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, പി.ആര്‍.ഓ റോബിന്‍ ഫിലിപ്പ്, വോളന്റിയര്‍ ക്യാപ്റ്റന്മാരായ ജോജോ തുണ്ടിയില്‍, ഷീജാ വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നൈനാന്‍ വീട്ടിനാലില്‍, ജോണ്‍സന്‍ കല്ലുംമൂട്ടില്‍, ഡോ. അന്ന ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മത്സരത്തിന് ആതിഥേയത്വം വഹിച്ച ട്രിനിറ്റി ഇടവകകയ്ക്കും മത്സരത്തിന്റെ സാങ്കേതിക സഹായത്തിനു നേതൃത്വം നല്‍കിയ ട്രിനിറ്റി ഇടവക ഓഡിയോ വീഡിയോ ടീമിനും (ജെയ്‌സണ്‍, ടോം, വിനോദ്) പ്രത്യേക നന്ദി പ്രകാശിപ്പിച്ചു.