ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റണ്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള പ്രാര്‍ത്ഥനാ വാരം ഈ വര്‍ഷം നവംബര്‍ 29 ഞായറാഴ്ച മുതല്‍ ഡിസംബര്‍ 5 ശനിയാഴ്ച വരെ ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലായി നടത്തപ്പെടുമെന്ന് ഐ.സി.ഇ.സി.എച്ച് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് 7 മണി മുതല്‍ 8 മണി വരെയാണ് പ്രാര്‍ത്ഥന ക്രമീകരിച്ചിരിക്കുന്നത്.

നവംബര് 29 ന് വൈകിട്ട് 7 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ വാരത്തിനു തുടക്കം കുറിക്കും. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി റവ.ഫാ. ജേക്ക് കുര്യന്‍ ഒന്നാം ദിവസം മുഖ്യ പ്രസംഗകനായിരിക്കും.
തുടര്‍ന്നുള്ള 2 മുതല്‍ 7 വരെ ദിവസങ്ങളില്‍ വെരി. റവ. ഫാ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്‌കോപ്പ (വികാരി സെന്റ് ജോണ്‍സ് ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് ഇടവക), റവ. എബ്രഹാം വര്‍ഗീസ് (വികാരി, ഇമ്മാനുവല്‍ മാര്‍ത്തോമാ ഇടവക), റവ. ഫാ.എബ്രഹാം സഖറിയ (വികാരി, സെന്റ് ജെയിംസ് ക്‌നാനായ യാക്കോബാ ഇടവക) റവ. റോഷന്‍ വി. മാത്യൂസ് (അസിസ്റ്റന്റ് വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക), റവ.ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം (വികാരി, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ഇടവക), റവ. ഫാ. കെവിന്‍ മുണ്ടക്കല്‍ (അസിസ്റ്റന്റ് വികാരി സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഫൊറാന ഇടവക) തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഒന്നാം ദിവസവും തുടര്‍ന്നുള്ള 2 മുതല്‍ 7 വരെ ദിവസങ്ങളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ്പ, സെന്റ് ജോണ്‍സ് ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് , സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍, സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ, സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ എന്നീ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ ക്രമമായി നടത്തും.
ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രാര്‍ത്ഥനാ വാരം ഓണ്‍ലൈന്‍ ലൈവ് സ്ട്രീം ആയി കഇഋഇഒ ഒീൗേെീി ഫേസ് ബുക്ക് പേജിലൂടെ എല്ലാവര്‍ക്കും സംബന്ധിക്കുന്നതിനും ക്രമീകരണം ചെയ്തിട്ടുണ്ട്. വിശ്വാസികള്‍ പ്രാര്‍ത്ഥനാ പൂര്‍വം ഈ പ്രാര്‍ത്ഥന യോഗങ്ങളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഐ.സി.ഇ.സി.എച്ച് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാവാരം അനുഗ്രഹീതമായ നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ. ഐസക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍, പിആര്‍ ഓ റോബിന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.