ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 13,14 (വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടും. ഹൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ വച്ച് (7705 S Loop E Fwy , Houston, Texas 77012) നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

അനുഗ്രഹീത കണ്‍വെന്‍ഷന്‍ പ്രസംഗകനും പ്രമുഖ വേദപുസ്തക ചിന്തകനായുമായ പാസ്റ്റര്‍. വി.ഒ വര്‍ഗീസ് (മുംബൈ) തിരുവചന പ്രഘോഷനത്തിന് നേതൃത്വം നല്‍കും. ദേവാലയത്തില്‍ വന്നു സംബന്ധിച്ച് യോഗങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 281 736 6008 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം Houston Church of God ന്റെ യൂട്യൂബ് ചാനലില്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,
പാസ്റ്റര്‍ മാത്യു കെ ഫിലിപ്പ് 281 736 6008
ഡാനി ജോസഫ് (സെക്രട്ടറി) 713 775 7407
കുരുവിള മാത്യു (ട്രഷറര്‍) 281 781 9178