THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഹൂസ്റ്റന്‍: വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ തിരുനാളാഘോഷം

ഹൂസ്റ്റന്‍: വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ തിരുനാളാഘോഷം

ശങ്കരന്‍കുട്ടി

ഹൂസ്റ്റൻ സെൻറ് ജോസഫ് സീറോ മലബാർ ഫെറോനാ ദേവാലയത്തിൽ ഇടവക വികാരി റവ: ഫാദർ കുര്യൻ നെടുവലിച്ചാലുങ്കലിന്‍റെ മുഖ്യ കാർമ്മികത്വത്തിൻ വിശുദ്ധ ഔസേഫ് പിതാവിന്‍റെ തിരുനാളാഘോഷങ്ങൾക്കു് മാർച്ച് 12-)o തീയതി വെള്ളിയാഴ്ച കൊടിയേറിയതോടെ തുടക്കമായി

ദിവ്യബലിയിൽ ഫാദർ ജോയ് ചൂരപതിയിൽ മുഖ്യ കാർമ്മികത്വ o വഹിച്ചു. ആഗോള കത്തോലിക്കാ സഭ 2021 വിശുദ്ധ ഔസേഫ് പിതാവിന്‍റെ നാമത്തിൽ പ്രത്യേക വര്‍ഷമായി പ്രഖാപിച്ചിരിക്കുന്ന അവസരത്തിൽ ദേവാലയത്തിൽ വ്യത്യസ്ത പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഈ തിരുനാളിൽ എല്ലാ ദിവസവുo നോവേനയും വിശുദ്ധ ഔസേപ്പ് പിതാവിനെപ്പറ്റി വിവിധ വൈദിക ശ്രേഷ്ടന്മാരുടെ പ്രത്യേക പ്രാഭാഷണവും ഉണ്ടായിരിക്കും. വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ മരണത്തിരുനാള്‍ ദിനമായ മാര്‍ച്ച് 19ന് അസിസ്റ്റന്‍റെ വികാരി കെവിൻ മുണ്ടക്കലിന്‍റെ മുഖ്യ കാര്‍മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുര്‍ബാനയും 33 ദിവസമായി നടക്കുന്ന വിശുദ്ധ ഔസേപ്പ് പിതാവിനോടുള്ള സമര്‍പ്പണ പ്രാര്‍ഥനയുടെ സമാപനവും ഉണ്ടാകും.

ഈ തിരുനാളിന്‍റെ അവസാന ദിവസമായ മാർച്ച് 21 ന് പ്രധാനമായ റാസ കുർബാനക്ക് ചിക്കാഗോ രൂപത ചാൻസലർ ഫാദർ ജോണിക്കുട്ടി പുലിശ്ശേരി മുഖ്യ കാർമ്മികത്വം വഹിക്കും, തുടർന്ന് നോവേനയും പ്രദിക്ഷണവും സ്നേഹവിരുന്നും. രൂപതയുടെ പ്രോകുരേറ്റർ ഫാദർ ജോർജ് മാളിയേക്കലിന്‍റെ ദൈവീക സ്നേഹത്തിന്‍റെ തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും.

ഭക്തിനിർഭരമായ ഈ ധന്യ മുഹൂർത്തം സമ്പന്നമാക്കുവാനും വിശുദ്ധ ഔസേപ്പ് പിതാവിന്‍റെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാനും എല്ലാ വിശ്വാസികളുടേയും സകുടുബ സാന്നിദ്ധ്യം ക്ഷണിക്കുന്നതായി വികാരി റവ.ഫാദർ കുര്യൻ നെടുവലിച്ചാലുങ്കൽ , അസിസ്റ്റന്‍റെ വികാരി ഫാദർ കെവിൻ മുണ്ടക്കൽ കൈക്കാരന്മാർ, പ്രസുദേന്തിമാർ, പാരീഷ്കൌന്‍സിൽ അംഗങ്ങള്‍ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments