ജെയിംസ് കൂടല്‍

രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഇനിയും നിമിഷങ്ങൾ മാത്രം . വെറുപ്പും വംശീയതയും പടർത്തി നാലുവർഷം അമേരിക്കയെ ഭിന്നിപ്പിച്ചു ഭരിച്ച ട്രംപ്യുഗത്തിന് അന്ത്യം കുറിച്ച് മിതവാദിയായ ജോ ബൈഡൻ ഇന്ന് അധികാരത്തിൽവരുേമ്പാൾ പ്രതീക്ഷകളും വാനോളം. ഇന്ന് ഉച്ചയോടെയാണ് (ഇന്ത്യൻ സമയം രാത്രി 10:00) ബൈഡന്‍റെ സത്യപ്രതിജ്ഞ.
ഇന്ന് അധികാരത്തിൽ എത്തുമ്പോൾ ആദ്യ പത്ത് ദിവസത്തേക്കുള്ള കർമ്മ പരിപാടികൾ പുറത്തുവിട്ട് ലോകത്തിന്റെ തന്നെ പ്രതീക്ഷ വാനോളും ഉയർത്തിയിരിക്കുകയാണ് ജോ ബൈഡൻ.
ട്രംപിെൻറ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകൾ അധികാരമേറ്റെടുത്ത ആദ്യദിനം തന്നെയുണ്ടാകുമെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടത്തിെൻറ കുടിയേറ്റ നയത്തിെൻറ വിരുദ്ധമായി അമേരിക്കയിലെ ഇന്ത്യക്കാരുൾപ്പെെട 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് ഗുണകരമാകുന്ന ബൈഡെൻറ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ് ലോകം. ട്രംപ് ഭരണകൂടം നടപ്പാക്കിയ കർശന കുടിയേറ്റ നയങ്ങൾ അതിവേഗം പരിഷ്കരിക്കാനുള്ള നീക്കങ്ങളാകും ബൈഡെൻറ ഭാഗത്തുനിന്നു ഉണ്ടാവുക.
മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതിനാണ് പത്തിന പദ്ധതികളിലെ ആദ്യ പരിഗണന. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അജണ്ടയില്‍ രണ്ടാം സ്ഥാനം. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതിനാണ് അടുത്ത പരിഗണന.

മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിബന്ധനയും ബൈഡന്റെ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും വിഭാവനം ചെയ്യുന്നു. ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. വര്‍ക്ക് വീസ സംവിധാനവും എച്ച്1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍.
പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പത്ത് ദിവസത്തെ പദ്ധതികളിലുണ്ട്. അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്.
അമേരിക്കയുടെ പതിവിന് വിപരീതമായി ചടങ്ങിന് മുൻപ്രസിഡന്‍റ് ട്രംപ് വരില്ല. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റന്‍ എന്നിവര്‍ കുടുംബസമേതം ചടങ്ങിനെത്തും.
മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ കീഴിൽ രണ്ടുതവണ വൈസ്പ്രസിഡൻറായിരുന്നു ബൈഡൻ. ഈ ഭരണപരിചയം അദ്ദേഹത്തിന് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. 1973 മുതൽ 2009 വരെ ഡെലവെയറിനെ പ്രതിനിധാനംചെയ്ത് സെനറ്ററായിരുന്നു. ബൈഡെൻറ സ്ഥാനാരോഹണത്തോടെ വിവാദപരമായ ഒരു തെരഞ്ഞെടുപ്പിനാണ് അന്ത്യമാകുന്നത്. തെരഞ്ഞെടുപ്പുവിജയം തളളിപ്പറഞ്ഞ ട്രംപിന് ഇലക്ടറൽ കോളജ് ഫലപ്രഖ്യാപനം വന്നതോടെ ഒടുവിൽ അംഗീകരിക്കേണ്ടിവന്നു.
നോർത്തേൺ വിർജീനിയ കമ്യൂണിറ്റി കോളജ് ഇംഗ്ലീഷ് പ്രഫസറായ ജിൽ ആണ് ബൈഡെൻറ ഭാര്യ. ആദ്യമായാണ് വൈറ്റ്ഹൗസിലേക്ക് ഉദ്യോഗസ്ഥയായ ഒരു പ്രഥമ വനിതയെത്തുന്നത് എന്നതും ശ്രദ്ധേയം.
ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന യുഎസ് പ്രസിഡന്റാണ് ബൈഡന്‍; വൈസ് പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വനിതയാണ് തമിഴ്‌നാട്ടില്‍ കുടുംബവേരുകളുള്ള കമല ഹാരിസ്. ഇന്ത്യന്‍ വംശജരില്‍ നിന്ന് ഒരാള്‍ യുഎസ് വൈസ് പ്രസിഡന്റാകുന്നതും ആദ്യം.
പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇത്തവണ
1000 പേര്‍ മാത്രം ആയിരിക്കും പങ്കെടുക്കുന്നത് . അക്രമങ്ങള്‍ നടക്കുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍പെങ്ങുമില്ലാത്ത സുരക്ഷയിലാണു തലസ്ഥാനം.
അവസാനംവരെയും പരാജയം സമ്മതിക്കാതിരുന്ന ഡോണള്‍ഡ് ട്രംപ് ഇന്ന് അതിരാവിലെ വൈറ്റ്ഹൗസ് വിട്ട് ഫ്‌ളോറിഡ പാം ബീച്ചിലുള്ള സ്വന്തം ക്ലബ്ബിലേക്കു പോകുമെന്നാണു വിവരം.

