റോബിന്‍ ഇലക്കാട്ട് മിസോറി സിറ്റിമേയറാകുന്നത് ഒട്ടേറെ പുതുമകളോടെയാണ്. മുൻപ് കൗണ്‍സില്‍മാനായി മൂന്നു പ്രാവശ്യം വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പരിചയവും ജനസമ്മതിയുമാണ് മേയര്‍ സ്ഥാനത്തേക്ക് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത് റോബിൻ ഏലക്കാട്ടിന്റെ കരുത്ത്

ഒരിക്കല്‍ അധികാരം കിട്ടിയാല്‍ പിന്നെ അത് വിട്ടു കളയുക പലര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. എന്നാല്‍ മുന്ന് തവണ മിസൂറി സിറ്റി കൗണ്‍സില്‍മാനും പ്രൊ ടെം മേയറുമായ റോബിന്‍ ഇലക്കാട്ട് ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍, 2015-ല്‍ രംഗം വിടുകയായിരുന്നു.

സ്ഥാനമാനങ്ങളോട് അമിതാവേശമൊന്നുമില്ല. മാത്രവുമല്ല, ഉത്തരവാദിത്വവും ജോലിഭാരവും കൂടി ആയപ്പോള്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തോന്നി.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന റോബിന്‍ അത് വിട്ട് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനിയും സ്ഥാപിച്ചു.
2009-ല്‍ ആദ്യം തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെക്സാസിലെ ചുരുക്കം ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായിരുന്നു
താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ റോബിന്‍ ആദ്യം കോളനി ലെയ്ക്ക്‌സ് ഹോം ഓണേഴ്സ് അസോസിയേഷന്‍ ബോര്‍ഡ് അംഗമായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് സിറ്റിയുടെ പാര്‍ക്ക്‌സ് ബോര്‍ഡില്‍ അംഗവും വൈസ് ചെയര്‍മാനുമായി. അതിനു ശേഷമാണ് കൗണ്‍സിലിലേക്ക് മത്സരിച്ച് മികച്ച വിജയം നേടിയത്. മൂന്നു തവണ അത് ആവര്‍ത്തിച്ചു.

2009-ല്‍ മിസ്സൂറി സിറ്റി കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജനും റോബിന്‍ ഇലയ്ക്കാട്ടാണ്. പിന്നീട് 2011-ലും 2013-ലും തുടര്‍ച്ചായി സിറ്റി കൗണ്‍സിലിലേക്ക് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഫ് നോര്‍ത്തമേരിക്കയുടെ (കെ.സി.വൈ.എല്‍) സ്ഥാപക പ്രസിഡന്റാണ്.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും സീമന്ത പുത്രനാണ്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ റ്റീന ആണ് ഭാര്യ. ലിയ, കേറ്റ്ലിന്‍ എന്നിവര്‍ മക്കള്‍.
തുടര്‍ച്ചയായി മൂന്നു പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം വര്‍ദ്ധിക്കുകയും ചെയ്തത് അതിന്റെ ഉദാഹരണമാണ്. യുവത്വത്തിന്റെ പ്രസരിപ്പും കര്‍മ്മോത്സുകതയാര്‍ന്ന പ്രവര്‍ത്തന മികവും കാഴ്ചവച്ചുകൊണ്ടുള്ള റോബിന്റെ പ്രവര്‍ത്തനം ഏറെ ജനസമ്മതി നേടുകയും ചെയ്തു.
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം ഹൂസ്റ്റണിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലില്‍ അഡ്മിസ്‌ട്രേറ്ററായി ജോലി ചെയ്ത ശേഷമാണ് സ്വന്തമായി ബിസിനസ് എന്ന ആശയം രൂപപ്പെടുത്തിയത്. ഇപ്പോള്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഏറെ മുന്നേറി അദ്ദേഹത്തിന്റെ ബിസിനസ്.
നന്നെ ചെറുപ്പത്തില്‍ തന്നെ അമേരിക്കയിലെത്തിയ റോബിന്റെ സ്കൂള്‍ വിദ്യാഭ്യാസം ചിക്കാഗോയിലായിരുന്നു. ബിരുദാനന്തര ബിരുദത്തിനുശേഷം ന്യൂയോര്‍ക്കിലും താമസിച്ചശേഷമാണ് ടെക്‌സസിലെ മിസോറി സിറ്റിയില്‍ സ്ഥിരതാമസമാക്കുന്നത്. ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഹൂസ്റ്റണിലെ സ്ഥാപകരിലൊരാളായ റോബിന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റ് കൂടിയാണ്.