അജു വാരിക്കാട്

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2021 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വത്സന്‍ മഠത്തിപറമ്പില്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഈ മാസം 14 ന് അവസാനിച്ചതോടെ സൂക്ഷ്മ പരിശോധനകള്‍ നടത്തി യോഗ്യത നേടിയ സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലാതെ വന്നതിനാല്‍ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രസിഡണ്ടായി വിനോദ് വാസുദേവനും ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ആയി ഡോ. സാം ജോസഫും, മോന്‍സി കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ആയി സൈമണ്‍ ചാക്കോ വളാചേരില്‍, റോയി ചാക്കോ മാത്യു, രമേശ് അത്തിയോടി, ഷാജു കെ തോമസ്, രാജേഷ് എസ് വര്‍ഗീസ്, റെജി ജോണ്‍, ജോജി ജോസഫ്, എബ്രഹാം തോമസ്, റെനി കവലയില്‍, ഡോ. ബിജു പിള്ള, മാത്യു കൂട്ടാലില്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ റെപ്രസെന്റെറ്റിവായി ഷിബി റോയിയും തെരഞ്ഞെടുക്കപ്പെട്ടു.
ചീഫ് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച വത്സന്‍ മഠത്തിപറമ്പിലിനും പോളിങ് ഓഫീസേര്‍സ് ആയി സേവനമനുഷ്ഠിച്ച റെജി ജോര്‍ജ് അനില്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ഡോ.സാം ജോസഫ് മാഗിന്റെ പേരിലുള്ള നന്ദി രേഖപ്പെടുത്തി.