ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐ.സി.ഇ.സി.എച്ച്) 39-മത് എക്യൂമെനിക്കല്‍ ക്രിസ്തുമസ് സെലിബ്രേഷന്‍സ് ഡിസംബര്‍ മാസം 26 തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റണിലെ സെന്റ് ജെയിംസ് ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ചടങ്ങില്‍ ഐ.സി.ഇ.സി.എച്ച് പ്രസിഡന്റ് റവ. ഫാ ഐസക് ബി പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

റവ. ഉമ്മന്‍ ശാമുവേലിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടു കൂടി ആരംഭിച്ച യോഗത്തില്‍ ഐ.സി.ഇ.സി.എച്ച് സെക്രട്ടറി എബി കെ മാത്യു സ്വാഗതം ആശംസിച്ചു. റവ. ഫാ. ഐസക് ബി പ്രകാശിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം വൈദികരും ഐ.സി.ഇ.സി.എച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്രിസ്മസ് സെലിബ്രേഷന്‍ 2020 ഔപചാരികമായി ഉത്ഘാടനം ചെയ്തു.
തുടര്‍ന്ന് ഈ വര്‍ഷത്തെ മുഖ്യാഥിതി വെരി.റവ.ഫാ പ്രസാദ് കോവൂര്‍ കോര്‍ എപ്പിസ്‌കോപ്പ (റിട്ട. കോര്‍ എപ്പിസ്‌കോപ്പ, ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്) മുഖ്യ ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്മസ് ആഘോഷങ്ങള്‍ അന്വര്ഥമാക്കുവാന്‍ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കണമെന്നും നാം ക്രിസ്തുവിന്റെ സാക്ഷികള്‍ ആകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു സെയ്ന്റ് ജെയിംസ് ക്‌നാനായ ഓര്‍ത്തോഡോക്‌സ് ദേവാലയ വികാരി റവ. ഫാ എബ്രഹാം സക്കറിയ മുഖ്യാഥിതിയെ സദസിനു പരിചയപ്പെടുത്തി.
ഐ.സി.ഇ.സി.എച്ച് യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ. റോഷന്‍ വി മാത്യൂസ് (അസി. വികാരി ട്രിനിറ്റി മാര്‍ത്തോമാ ഇടവക) ഇംഗ്ലീഷ് ക്രിസ്മസ് മെസ്സേജ് നല്‍കി. ചടങ്ങില്‍ സജി പുളിമൂട്ടില്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവക) ഡോ. അന്നാ കെ ഫിലിപ്പ് (സെന്റ് തോമസ് സി. എസ്. ഐ ചര്‍ച് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍) എന്നിവര്‍ ഒന്നും രണ്ടും ബൈബിള്‍ പാഠഭാഗങ്ങള്‍ വായിച്ചു.
സബാന്‍ സാമിന്റെ നേതൃത്തില്‍ ഹ്യൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ഗായകസംഘം ശ്രുതി മധുരമായ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. റോജിന്‍ ശാമുവേല്‍ പിയാനോ വായിച്ചു. റവ ഫാ എബ്രഹാം സക്കറിയായുടെ നേതൃത്വത്തില്‍ സെന്റ് ജെയിംസ് ക്‌നാനായ ഓര്‍ത്തഡോക്ള്‍സ് ഇടവക അംഗങ്ങള്‍ ആലപിച്ച ക്രിസ്മസ് ഗാനങ്ങള്‍ പഴയകാല ക്രിസ്തുമസ് കരോള്‍ സംഘങ്ങളെ ഓര്‍മിപ്പിച്ചു.
ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യം കണക്കാക്കി ഐ.സി.ഇ.സി.എച്ച് ക്രിസ്മസ് സെലിബ്രേഷന്‍ ഓണ്‍ലൈന്‍ ലൈവ്‌സ്ട്രീം ആയിട്ടാണ് സംഘടിപ്പിച്ചത്. റവ.ഫാ ജോണ്‍സന്‍ പുഞ്ചക്കോണം, ബിനു സക്കറിയ, ജേക്കബ് സ്‌കറിയ (സൗണ്ട് സിസ്റ്റം) എന്നിവര്‍ ലൈവ് സ്ട്രീമിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഐ.സി.ഇ.സി.എച്ച് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷാജി പുളിമൂട്ടില്‍ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. റവ കെ ബി കുരുവിളയുടെ സമാപന പ്രാര്‍ത്ഥനയോടു കുടി ആഘോഷ പരിപാടികള്‍ അനുഗ്രഹീതമായി സമാപിച്ചു. വൈസ് പ്രസിഡണ്ട് റവ. ജേക്കബ് പി തോമസ് (വികാരി, ട്രിനിറ്റി മാര്‍ത്തോമാ ഇടവക ) പ്രോഗ്രാമിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.
പ്രോഗ്രാമിന്റെ വിജയത്തിനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ഐ.സി.ഇ.സി.എച്ച് ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പിആര്‍ഓ റോബിന്‍ ഫിലിപ്പ്, വോളന്റിയര്‍ ക്യാപ്റ്റന്‍ ജോജോ തുണ്ടിയില്‍. ജോണ്‍സണ്‍ കല്ലുമൂട്ടില്‍, ജോണ്‍സണ്‍ ഉമ്മന്‍, നൈനാന്‍ വീട്ടിനാല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.