THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America അമേരിക്കയിൽ ടിക്ക് ടോക്കും വീ-ചാറ്റും നിരോധിച്ച ട്രംപിന്റെ ഉത്തരവ് പുന:പരിശോധിക്കും

അമേരിക്കയിൽ ടിക്ക് ടോക്കും വീ-ചാറ്റും നിരോധിച്ച ട്രംപിന്റെ ഉത്തരവ് പുന:പരിശോധിക്കും

വാഷിങ്ങ്ടൺ: അമേരിക്കയിൽ ടിക്ക് ടോക്കും വീ ചാറ്റും നിരോധിച്ച മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ ഉത്തരവ് ബൈഡൻ സർക്കാർ പുന:പ രിശോധിച്ചേക്കും. ഇതിനായി പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം ആപ്പുകൾ അമേരിക്കൻ സർക്കാർ പരിശോധിക്കും.

ആപ്പുകൾ വിവരം ചോ‍ർത്തുന്നുവെങ്കിൽ അതിൽ നിന്നും എങ്ങിനെ പൗരൻമാരുടെ ഡാറ്റകൾ സംരക്ഷിക്കാം എന്നും അമേരിക്ക പരിശോധിക്കും. ട്രംപ് സ‍ർക്കാരാണ് ടിക്ക് ടോക്കും, വീ ചാറ്റും രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെ നിരവധി ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു.നിരോധനം നീക്കിയ ബൈഡൻ സ‍ർക്കാരിന്റെ നടപടിയെ അമേരിക്കൻ സിവിൽ ലിബ‍ർട്ടി യൂണിയൻ സ്വാ​ഗതം ചെയ്തു.

എല്ലാ ട്രെംപ് ഉത്തരവുകളെയും ബൈഡൻ സ‍ർക്കാർ നിരോധിച്ചിട്ടില്ല. നേരത്തെ 59 ചൈനീസ് മിലിറ്ററി സ്ഥാപനങ്ങൾ നിരോധിച്ചിരുന്നു.

ചൈനക്കെതിരായ ടെക്നോളജി യുദ്ധമാണ് അമേരിക്ക പ്ലാനിടുന്നത്. ഇതിന്റെ നടപടിയെന്നോണം 200 ബില്യൻ ഡോളറിന്റെ ബില്ല് കഴിഞ്ഞ ദിവസം അമേരിക്കൻ സെനറ്റ് പാസാക്കിയിരുന്നു. അമേരിക്കൻ ടെക്ക് കമ്പനികളെ മികച്ചതാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments