THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഹ്യൂസ്റ്റണെ പാട്ടിലാക്കി ആശ റേഡിയോ രണ്ടാം വർഷത്തിലേക്ക്...

ഹ്യൂസ്റ്റണെ പാട്ടിലാക്കി ആശ റേഡിയോ രണ്ടാം വർഷത്തിലേക്ക്…

ഹ്യൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ റേഡിയോ രണ്ടാം വർഷത്തിലേക്ക്. ഇതോടനുബന്ധിച്ച് നവീകരിച്ച സ്റ്റുഡിയോയുടെ ഉദ്‌ഘാടനവും ആശ റേഡിയോ ആപ്പിന്റെ ലോഞ്ചിങ്ങും ഏപ്രിൽ 24ന്  നടക്കും. 

മലയാളികൾക്കു വേണ്ടി, മലയാളത്തോടൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള സംഗീതവും വിവിധ പരിപാടികളും കോർത്തിണക്കി തയ്യാറാക്കിയിട്ടുള്ള സംരംഭമാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശ റേഡിയോ. 2019ൽ അമേരിക്കയിലെ ഹ്യുസ്റ്റണിൽ നിന്ന് എഫ്.എം. റേഡിയോ സ്റ്റേഷനായി പ്രവർത്തനമാരംഭിച്ച ആശക്ക് ഇന്ന് asharadio.net എന്ന വെബ്സൈറ്റിനൊപ്പം നിരവധി ഫോളോവേഴ്സ് ഉള്ള ഫേസ്‌ബുക്ക് പേജ്, ഇൻസ്റ്റഗ്രാം അക്കൗണ്ട്, യൂട്യൂബ് ചാനൽ എന്നിവയുമുണ്ട്. വ്യത്യസ്തമായ ആശയങ്ങളും പരിപാടികളും പങ്കു വെച്ച് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു ഈ സംരംഭം. പുതുമ നിറഞ്ഞ വിശേഷങ്ങളും അവതരണവുമാായാണ് രണ്ടാം വർഷത്തിൽ ആശ ആസ്വാദകരിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments