അജ്‌മാൻ : തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇ – ൽ ആരംഭിച്ച ബ്ലെൻഡ്സ് & ബ്രൂസ് കോഫി ഷോപ്പുകൾ സൗദി അറേബ്യയിൽ ആരംഭിയ്ക്കുന്നതിന് സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിംഗ് കമ്പനിയുമായി ധാരണയായി. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബെ മൊയ്തീൻ, സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ അൽത്താഫ് ഹുസൈൻ എന്നിവരാണ് ധാരണാ കരാറിൽ ഒപ്പിട്ടത്.

ഉപഭോക്താക്കളുടെ അഭിരുചിയ്ക്കനുസരിച്ച് മികവുറ്റ സേവനവും പ്രീമിയം സവിശേഷതകളും ബ്ലെൻഡ്സ് & ബ്രൂസ് കോഫി ശൃംഖല പ്രദാനം ചെയ്യുന്നു. വൈവിധ്യമാർന്ന പാനീയങ്ങളും പ്രാദേശികവും അന്തർദ്ദേശീയവുമായ അഭിരുചികൾ ഉള്ള ഹ്രസ്വ-ഭക്ഷണങ്ങളുടെ ശേഖരവും, പാനീയങ്ങൾ, കുക്കികൾ, കേക്കുകൾ,പഞ്ചസാര രഹിത പലഹാരങ്ങളും കോഫി ഷോപ്പിൽ ലഭ്യമാണ്.

സൗദി അറേബ്യയിൽ ആരംഭിയ്ക്കുന്ന ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ, ബ്ലെൻഡ്സ് & ബ്രൂസ് കോഫി ഷോപ്പിന്റെ വളർച്ചയിലും വികാസത്തിലും ഒരു പുതിയ നാഴികക്കല്ലാണെന്ന് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീൻ പറഞ്ഞു.

ബ്ലെൻഡ്സ്, ബ്രൂസ് കോഫി ഷോപ്പ് പ്രീമിയം ബ്രാൻഡും, സൗദി അറേബ്യയ്ക്ക് അനുയോജ്യമായ മെനുവും ആകർഷണീയമാണ് . സൗദി അറേബ്യയിൽ ആരംഭിയ്ക്കുന്ന ബ്ലെൻഡ് സ് & ബ്രൂസ് കോഫി ഷോപ്പുകൾ ഉയർന്ന നിലവാരമുള്ള ബ്രാൻഡ് വികസിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുൽത്താൻ സാദ് സീഡ് അൽ ഖഹ്താനി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ അൽത്താഫ് ഹുസൈൻ പറഞ്ഞു.
ആകർഷണീയമായ രൂപകൽപ്പന, പുതിയ സാങ്കേതികവിദ്യ, മികവുറ്റ സേവനം എല്ലാം ചേർന്ന് തയ്യാറാക്കുന്ന “ബ്ലെൻഡ്സ് & ബ്രൂസ് കോഫി ഷോപ്പുകൾ, സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് രുചികരമായ കോഫി അനുഭവം പ്രദാനം ചെയ്യുമെന്ന് തുംബെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ ഡയറക്ടർ ഫർഹാദ് സി പറഞ്ഞു.
യു.എ.ഇ – ലെ വിവിധ എമിറേറ്റുകളിലെ പ്രധാന ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ, സർവ്വകലാശാലകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, ഹെൽത്ത് ക്ലബ്ബുകൾ തുടങ്ങിയവയിൽ “ബ്ലെൻഡ്സ് & ബ്രൂസ് കോഫി ഷോപ്പുകൾ’ പ്രവർത്തിയ്ക്കുന്നു. ഉയർന്ന നിലയിലുള്ള ഉപഭോക്താക്കളെ പരിപാലിക്കുന്ന എലൈറ്റ് ഔട്ട് ലൈറ്റുകളും ഉണ്ട്.
ഇന്ത്യയിൽ ഹൈദരാബാദിലും “ബ്ലെൻഡ്സ് & ബ്രൂസ് കോഫി ഷോപ്പുകൾ’ പ്രവർത്തിയ്ക്കുന്നുണ്ട്.