THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കാനഡയില്‍ കൊല്ലപ്പെട്ട മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങൾ തെരുവിൽ

കാനഡയില്‍ കൊല്ലപ്പെട്ട മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങൾ തെരുവിൽ

ഒട്ടാവ: കാനഡയില്‍ വംശീയവാദി ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്ലിം കുടുംബത്തിന് ആദരവുമായി ആയിരങ്ങളുടെ മാര്‍ച്ച്. കുടുംബം ആക്രമണത്തിന് ഇരയായ സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്ലാംമത വിശ്വാസികള്‍ ആയതിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയത്. ദക്ഷിണ കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments